/indian-express-malayalam/media/media_files/uploads/2023/10/Avantika-Mohan.jpg)
അവന്തിക മോഹൻ
ആത്മസഖി, പ്രിയപ്പെട്ടവള്‍, തൂവല്‍ സ്പര്‍ശം തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് അവന്തിക മോഹന്‍. 'ബോൾഡ് ആൻറ് ബ്യൂട്ടിഫുൾ' എന്ന രീതിയിലാണ് ആരാധകർ അവന്തികയെ നോക്കി കാണുന്നത്. അവന്തികയുടെ റീലുകളും ചിത്രങ്ങളുമെല്ലാം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കാറുണ്ട്.
ഇപ്പോഴിതാ, ഗ്ലാമറസ് ചിത്രങ്ങളുമായി ആരാധകരുടെ പ്രശംസ നേടുകയാണ് അവന്തിക. ശരൺ നായർ എന്ന ഫോട്ടോഗ്രാഫറാണ് അവന്തികയുടെ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. "തകർക്കാനും തോൽപ്പിക്കാനും സാധിക്കാത്ത ഒരു ഉരുക്ക് സ്ത്രീയാണ് ഞാൻ," എന്നാണ് ചിത്രങ്ങൾക്ക് അവന്തിക ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോഷൂട്ടിനെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. കില്ലർ ലുക്ക് എന്നാണ് നടി സാധിക വിശേഷിപ്പിക്കുന്നത്.
യക്ഷി ഫെയിത്ത്ഫുളി യുവര്‍സ് എന്ന ചിത്രത്തിലൂടെയാണ് അവന്തിക അഭിനത്തിൽ അരങ്ങേറ്റം കുറിച്ചത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മിസ്റ്റര്‍ ബീന്‍, അലമാര എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുള്ള അവന്തിക ഇപ്പോൾ സീരിയൽ ലോകത്തെ മിന്നും താരമാണ്.
സൂര്യ ടിവിയിലെ ശിവകാമി , മഴവില്‍ മനോരമയിലെ ആത്മസഖി എന്നിവയാണ് അവന്തിക അഭിനയിച്ച ശ്രദ്ധേയ പരമ്പരകൾ. ഏഷ്യനെറ്റിലെ തൂവല്‍ സ്പര്‍ശം എന്ന പരമ്പരയിലെ ശ്രേയ നന്ദിനി എന്ന ഐപിഎസ് കഥാപാത്രവും പ്രേക്ഷകപ്രീതി നേടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.