/indian-express-malayalam/media/media_files/2025/09/17/bigg-boss-malayalam-season-7-akhil-marar-and-riyas-2025-09-17-20-41-26.jpg)
Photograph: (Source: Facebook)
Actress Attack Case; നടി ആക്രമിക്കപ്പെട്ട കേസിൽ ബിഗ് ബോസ് സീസൺ 5 വിന്നറായ അഖിൽ മാരാർ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ സീസൺ നാലിലെ മത്സരാർഥിയായിരുന്ന റിയാസ് സലിം. വാഹനത്തിൽ വെച്ച് പീഡനം നടന്നു എന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് പറയുന്ന അഖിൽ മാരാർ കാറിന്റെ പിൻസീറ്റിൽ റേപ്പ് ഡെമോ ചെയ്ത് നോക്കാനാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. റേപ്പ് കൾച്ചറിന്റെ ഏറ്റവും വൃത്തികെട്ട രൂപം എന്നാണ് ഇതിനെതിരെ റിയാസിന്റെ വാക്കുകൾ.
സംഭവവുമായി ബന്ധപ്പെട്ട അതിജീവിതയുടെ മൊഴിയെ ചോദ്യം ചെയ്ത് അഖിൽ മാരാർ പറഞ്ഞ കാര്യങ്ങൾ റേപ്പ് സംസ്കാരത്തിന്റെ വൃത്തികെട്ടതും ഛർദിക്കാൻ വരുന്നതുമായ രൂപമാണ്. അതിജീവിതയെ കള്ളിയാക്കാൻ വേണ്ടി അയാൾ മനപൂർവം ഒരു സംശയം ഉണ്ടാക്കിയെടുക്കുകയാണ് എന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ റിയാസ് വിമർശിച്ചു.
Also Read: Bigg Boss: ആദില അത് അങ്ങ് വിട്ട് കളഞ്ഞെന്ന് കരുതിയോ? മത്സരാർഥിയായ സൂര്യയെ വിറപ്പിച്ച നോട്ടം
റിയാസ് സലീമിന്റെ ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നത് ഇങ്ങനെ, "അതിജീവിതയുടെ മൊഴി ശരിയല്ലെന്ന് തെളിയിക്കാൻ അഖിൽ മാരാർ ചോദിക്കുന്ന ചോദ്യങ്ങൾ ഇതാണ്, കാറിന്റെ പിൻസീറ്റിൽ ഒരു ഡെമോ റേപ്പ് ചെയ്യുക. അതുപോലൊരു സ്പേസിൽ എങ്ങനെയാണ് റേപ്പ് സാധ്യമാവുക എന്ന് കണ്ടെത്തുക. 2017ൽ ഇറങ്ങിയ ഒരു മൊബൈൽ ഫോണിന്റെ ലൈറ്റ് കണ്ടീഷൻ എങ്ങനെയായിരിക്കും എന്ന് പരിശോധിക്കുക. ആ ലൈറ്റിന്റെ വെളിച്ചത്തിൽ എങ്ങനെയാണ് റേപ്പ് പകർത്താൻ സാധിക്കുക. അതിജീവിത പ്രതിരോധിക്കുകയും കാർ ഡ്രൈവറെ ആക്രമിക്കുകയും ചെയ്താൽ കാർ നിയന്ത്രണം വിട്ട് ഇടിക്കും. ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ല."
"മനുഷ്യ രൂപത്തിലെ ഏറ്റവും വൃത്തികെട്ട ചർദിക്കാൻ തോന്നുന്ന തരത്തിലെ റേപ്പ് സംസ്കാരം. അഖിൽ മാരാർക്ക് ഇതിൽ ഒരു ആശയക്കുഴപ്പവും ഇല്ല. തെറ്റിദ്ധരിക്കപ്പെട്ടിട്ടും ഇല്ല. ജിജ്ഞാസയുടെ പുറത്ത് ചോദിക്കുന്നതും അല്ല. മനപൂർവം സംശയം സൃഷ്ടിച്ച് അതിജീവിതയെ കള്ളിയാക്കാൻ നോക്കുകയാണ്," ഇൻസ്റ്റഗ്രാം പോസ്റ്റിൽ റിയാസ് പറഞ്ഞു.
Also Read;'കരയാത്തത് ഭാഗ്യം'; അനുമോൾക്ക് മുൻപിൽ പെട്ട ടർക്കിഷ് ഐസ്ക്രീം മാൻ!
"സ്ത്രീയുടെ വേദനയെ അയാൾ സയൻസ് ഫിക്ഷനാക്കുകയാണ്. കാരണം സ്ത്രീ വിരുദ്ധരായ പുരുഷന്മാർക്ക് ഒരു കഴിവാണ് ഉള്ളത്, പരസ്പരം സംരക്ഷിക്കുക. ഒരിക്കലും സ്ത്രീകളെ സംരക്ഷിക്കില്ല. ഒരു സ്ത്രീയും മുൻപോട്ട് വരാൻ തയ്യാറാവാത്ത ഒരു അവസ്ഥയിലായിരുന്നു അതിജീവിത. ആ അവസ്ഥയിൽ നിന്നാണ് അവൾ മുൻപോട്ട് വന്നത്. അയാളുടെ രോഷം മുഴുവനും കുറ്റാരോപിതന് വേണ്ടിയാണ്. അയാൾക്ക് സഹതാപം പുരുഷന്മാരോട് മാത്രമാണ്."
Also Read: ലാലേട്ടൻ നിർത്തി പൊരിക്കുന്നത് ആരെയാവും? ഈ ബിഗ് ബോസ് സീസൺ തകർക്കും!
"നിർഭാഗ്യംകൊണ്ട് അയാൾ തനിച്ചല്ല. അതിജീവിതകളെ അപമാനിക്കുന്ന പുരുഷ സമൂഹം ഒന്നാകെ ഭയപ്പെടുത്തുന്ന രീതിയിൽ സാധാരണമായിരിക്കുന്നു. ഒരു റേപ്പിസ്റ്റിന്റെ മനോഭാവം ആണ് ഇത്. കാരണം റേപ്പ് സംസ്കാരത്തിന്റെ ഭാഗമാവാൻ കുറ്റം ചെയ്യണം എന്നില്ല. ഇതുപോലെ ചിന്തിച്ചാൽ മതിയാവും. ഇതുപോലെ സംസാരിച്ചാൽ മതിയാവും. പുരുഷന്റെ വയലൻസിനെ വിശ്വസിച്ചുകൊണ്ട് സ്ത്രീയുടെ ശരീരത്തെ ചോദ്യം ചെയ്യുകയാണ്."
" പെൺകുട്ടികളോട് കരുതിയിരിക്കണം എന്ന് നമ്മൾ പറയുന്ന പുരുഷന്മാരുടെ പെർഫെക്ട് ബ്ലൂപ്രിന്റ് ആവാനുള്ള വഴിയാണ് രണ്ട് പെൺകുട്ടികളുടെ പിതാവ് ആയ അഖിൽ മാരാർ തിരഞ്ഞെടുത്തത്. ഈ മനുഷ്യനും ഈ റേപ്പ് കൾച്ചറിന്റെ മുഖമായ എല്ലാവരും സ്വമേധയാ, അഭിമാനത്തോടെ, ഉറക്കെ പറഞ്ഞു. എന്നാൽ ഞങ്ങൾ ഇതെല്ലാം കണ്ടിട്ടുണ്ട്. ഞങ്ങൾ ആ ഓരോ വാക്കും കേട്ടിരുന്നു. ഞങ്ങൾ ആ ഓരോ വാചകവും രേഖപ്പെടുത്തിയിരിക്കുന്നു," റിയാസ് സലിം വ്യക്തമാക്കുന്നു.
Read More: ബിഗ് ബോസിന് ശേഷം ശരീര ഭാരം 49 കിലോയായി; പിആറിന് 16 ലക്ഷം എന്നല്ല, 15 എന്നാണ് പറഞ്ഞത്: അനുമോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us