scorecardresearch
Latest News

നടി ആൻ മരിയ വിവാഹിതയായി, വരൻ ഫുഡ് ബ്ലോഗർ ഷാൻ ജിയോ

എന്‍റെ മാതാവ്’ സീരിയലിൽ ക്ലാര എന്ന കഥാപാത്രം ആൻ മരിയയെ ഏറെ ശ്രദ്ധേയമാക്കി

നടി ആൻ മരിയ വിവാഹിതയായി, വരൻ ഫുഡ് ബ്ലോഗർ ഷാൻ ജിയോ

സിനിമാ സീരിയൽ നടി ആൻ മരിയ വിവാഹിതയായി. പാലാ സ്വദേശിയും സോഫ്റ്റ്‍വെയർ എൻജിനീയറും യൂട്യൂബ് വ്ളോഗറുമായ ഷാൻ ജിയോയാണ് വരൻ. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ഫുഡ് ബ്ലോഗറും വീഡിയോ ക്രിയേറ്ററും കൂടിയാണ് ഷാൻ. കോവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇന്നലെയായിരുന്നു വിവാഹം.

വിവാഹ ചിത്രങ്ങളൊന്നും ആൻ മരിയ ഷെയർ ചെയ്തിട്ടില്ല. പക്ഷേ ഷാൻ ജിയോയ്ക്കൊപ്പം പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ചുവെന്ന് എഴുതി ഇരുവരും ഒന്നിച്ചുള്ളൊരു ഫൊട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

ദത്തുപുത്രി എന്ന സീരിയലിലാണ് ആൻ മരിയ ആദ്യമായി അഭിനയിച്ചത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃതവര്‍ഷിണി, മാമാട്ടികുട്ടി, എന്‍റെ മാതാവ് തുടങ്ങിയ സീരിയലുകളിൽ വേഷമിട്ടു. എന്‍റെ മാതാവ്’ സീരിയലിൽ ക്ലാര എന്ന കഥാപാത്രം ആൻ മരിയയെ ഏറെ ശ്രദ്ധേയമാക്കി.

വെൽക്കം ടു സെൻട്രൽ ജയിൽ, മാസ്ക്, അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്നീ സിനിമകളിലും രണ്ട് വെബ് സീരീസുകളിലും ചില പരസ്യചിത്രങ്ങളിലും ആൻ മരിയ അഭിനയിച്ചിട്ടുണ്ട്. ‘എൺപതുകളിലെ ഏഭ്യന്മാര്‍’ എന്ന സിനിമയിലാണ് ആൻ മരിയ ഒടുവിൽ അഭിനയിച്ചത്. മോഡലിങ്ങിലും സജീവമാണ് ആൻ മരിയ.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Actress ann maria and food blogger shaan geo wedding492731