/indian-express-malayalam/media/media_files/2025/12/25/sidharth-2025-12-25-11-58-01.jpg)
ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലേക്ക് നടൻ സിദ്ധാർഥ് പ്രഭു തിരിച്ചെത്തിയതിന് പിന്നാലെ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വീണ്ടും വിമർശനം ശക്തമാവുന്നു. സിദ്ധാർഥ് ഓടിച്ചിരുന്ന വാഹനം ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചിരുന്നു. അപകടത്തിന് ശേഷം നാട്ടുകാരും സിദ്ധാർഥും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ഇത് കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണമായാലും ഇവിടെ ഒരു കുഴപ്പവുമില്ലേ എന്നാണ് സിദ്ധാർഥിന്റെ മിനി സ്ക്രീനിലേക്കുള്ള തിരിച്ചു വരവ് ചൂണ്ടി ഉയരുന്ന ചോദ്യം.
ഒരാളെ കൊന്നിട്ടും കുടുംബ പ്രേക്ഷകരുടെ പിന്തുണ ലഭിക്കുന്നത് എങ്ങനെയാണ്? ഒരാളെ കൊന്നാലും ഇവിടെ കുഴപ്പമൊന്നുമില്ലേ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പലരും ഉന്നയിക്കുന്നത്. എന്നാൽ സിദ്ധാർഥ് ഈ പരമ്പരയിലേക്ക് തിരികെ എത്തിയതിനെ പിന്തുണച്ചുള്ള കമന്റുകളും ഉയരുന്നുണ്ട്.
Also Read: 'ജീവനൊടുക്കാൻ ആലോചിച്ച സമയമുണ്ട്; അത് കേട്ട് റോയി ചേട്ടൻ പറഞ്ഞത് അറിയുമോ?' ഓർമ പങ്കിട്ട് ജിന്റോ
പരമ്പരയിലെ സിദ്ധാർഥിന്റെ തിരിച്ചുവരവ് സീനിൽ അമ്മുമ്മയുടെ കൈ പിടിച്ച് സിദ്ധു തെറ്റുകൾക്ക് ക്ഷമ ചോദിക്കുന്നതാണ് കാണിക്കുന്നത്. പറ്റിപ്പോയി എന്നാണ് കരഞ്ഞുകൊണ്ടുള്ള സിദ്ധാർഥിന്റെ ഡയലോഗ്. പരമ്പരയിലെ ഈ രംഗത്തിന് യഥാർഥ ജീവിതവുമായി ബന്ധമില്ലെങ്കിലും നടന്റെ പൊതുസമൂഹത്തോടുള്ള ക്ഷമാപണം ആണിതെന്ന നിലയിൽ പ്രതികരണങ്ങൾ സമൂഹമാധ്യങ്ങളിൽ വരുന്നുണ്ട്.
Also Read: സീരിയൽ താരം ആര്യ പാർവതി വിവാഹിതയായി; കല്യാണ വീഡിയോയിലും താരമായി കുഞ്ഞനുജത്തി പാറു
കോട്ടയം എംസി റോഡിൽ നാട്ടകത്ത് ആയിരുന്നു അപകടം ഉണ്ടായത്. ഡിസംബർ 24ന് ആയിരുന്നു ഇത്. ചിങ്ങവനം പൊലീസ് സിദ്ധാർഥിനെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയുമായിരുന്നു. വൈദ്യപരിശോധനയിൽ സിദ്ധാർത്ഥ് പ്രഭു മദ്യപിച്ചിരുന്നു എന്നും തെളിഞ്ഞു.
സിദ്ധാർഥും നാട്ടുകാരും തമ്മിലുള്ള കയ്യാങ്കളിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ലോട്ടറി വിൽപ്പനക്കാരനായ 60കാരനാണ് സിദ്ധാർഥിന്റെ വാഹനമിടിച്ച് മരിച്ചത്.
Read More: സാജൻ ജോസഫ് ആലൂക്കയുടെ കാത്തിരിപ്പ് വെറുതെയായില്ല; കസ്തൂരിമാന് പുതിയ ക്ലൈമാക്സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us