scorecardresearch

നടൻ രവി വള്ളത്തോൾ അന്തരിച്ചു

ഇന്നു രാവിലെ തിരുവനന്തപുരത്തായിരുന്നു അന്ത്യം

ഇന്നു രാവിലെ തിരുവനന്തപുരത്തായിരുന്നു അന്ത്യം

author-image
WebDesk
New Update
സൗമ്യതയുടെ ചിരി

തിരുവനന്തപുരം: സിനിമ സീരിയൽ താരമായ രവി വള്ളത്തോൾ അന്തരിച്ചു. 67 വയസ്സായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. ഗീതാലക്ഷ്മിയാണ് ഭാര്യ. ഇരുവർക്കും മക്കളില്ല. മാനസികാസ്വാസ്ഥ്യമുള്ള കുട്ടികൾക്കായി തണൽ എന്ന പേരിൽ ഒരു സ്ഥാപനം നടത്തിവരികയായിരുന്നു രവി വള്ളത്തോളും ഭാര്യയും.

Advertisment

എഴുത്തുകാരനും ഓൾ ഇന്ത്യ റേഡിയോയിലെ നാടകനടനുമായിരുന്ന ടി.എൻ.ഗോപിനാഥൻ നായരുടെയും സൗദാമിനിയുടെയും മകനും പ്രശസ്ത കവി വള്ളത്തോൾ നാരായണമേനോന്റെ അനന്തരവനുമായ രവി വള്ളത്തോൾ സീരിയലുകളിലൂടെയാണ് പ്രശസ്തനായത്. ദൂരദർശനിലെ 'വൈതരണി' എന്ന സീരിയലിലൂടെ 1986 ലാണ് രവി വള്ളത്തോൾ തന്റെ അരങ്ങേറ്റം കുറിച്ചത്. രവിയുടെ അച്ഛൻ ഗോപിനാഥൻ നായർ തന്നെയായിരുന്നു ആ സീരിയലിന്റെ തിരക്കഥ ഒരുക്കിയത്.

അമേരിക്കൻ ഡ്രീംസ് അടക്കം നൂറിലേറെ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. 26 വർഷമായി മലയാള ടെലിവിഷൻ ലോകത്തെ സജീവസാന്നിധ്യമായിരുന്നു രവി വള്ളത്തോൾ.

അഭിനയത്തിനൊപ്പം കഥയെഴുത്തിലും പ്രാവിണ്യം തെളിയിച്ചിരുന്നു. രവി വള്ളത്തോളിന്റേതായി 25 ലേറെ ചെറുകഥകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ദേവരഞ്ജിനി, നിമഞ്ജനം എന്നീ കഥകൾ പിന്നീട് സീരിയലുകളായി. മഴ, അയാൾ തുടങ്ങി നിരവധിയേറെ നാടകങ്ങളും രവി വള്ളത്തോൾ രചിച്ചിട്ടുണ്ട്. 'രേവതിക്കൊരു പാവക്കുട്ടി' എന്ന അദ്ദേഹത്തിന്റെ നാടകം പിന്നീട് സിനിമയായി മാറി.

Read Here: സൗമ്യതയുടെ ചിരി

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ ഇറങ്ങിയ 'സ്വാതിതിരുനാൾ' ആയിരുന്നു രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടർന്ന് മതിലുകൾ, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണുലോകം, സർഗം, കമ്മീഷണർ എന്നിങ്ങനെ അമ്പതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

രവി വള്ളത്തോളിന്റെ വിയോഗത്തിൽ സിനിമാ സീരിയൽ ലോകത്തെ നിരവധിയാളുകളാണ് ആദരാഞ്ജലികൾ നേരുന്നത്. ഫെഫ്കയും രവി വള്ളത്തോളിന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

Read More: ദൂരദർശനുവേണ്ടി മമ്മൂട്ടിയെ ആദ്യമായി ഇന്റർവ്യൂ ചെയ്‌ത രവി; ഓർമ്മകൾ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: