ഇനി കാത്തിരിപ്പിന്റെ നാളുകൾ; മെറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നിരഞ്ജൻ

ട്രെഡീഷണല്‍ തമിഴ് ബ്രാഹ്മണ ലുക്കിലാണ് ഗോപികയുളളത്

niranjan nayar, , serial actor, ie malayalam

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് നിരഞ്ജൻ നായർ. ആദ്യത്തെ കൺമണിക്കായുളള കാത്തിരിപ്പിലാണ് താരം. താൻ അച്ഛനാവാൻ പോകുന്ന സന്തോഷം നേരത്തെ സോഷ്യൽ മീഡിയ വഴി നിരഞ്ജൻ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഭാര്യ ഗോപികയ്ക്ക് ഒപ്പമുള്ള മെറ്റേർണിറ്റി ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ്.

ട്രെഡീഷണല്‍ തമിഴ് ബ്രാഹ്മണ ലുക്കിലാണ് ഗോപികയുളളത്. ഗോപികയ്ക്കൊപ്പം തനി നാടൻ ലുക്കിൽ നിരഞ്ജനുമുണ്ട്. ഇനി കാത്തിരിപ്പിന്റെ നാളുകളെന്നാണ് ഫൊട്ടോയ്ക്കൊപ്പം നിരഞ്ജൻ കുറിച്ചത്.

‘പൂക്കാലം വരവായി’ എന്ന പരമ്പരയിൽ ഹർഷൻ രാജശേഖരൻ എന്ന കഥാപാത്രത്തെ​ അവതരിപ്പിച്ചു വരികയാണ് നിരഞ്ജൻ. രാത്രിമഴ, മൂന്നുമണി, ചെമ്പട്ട്, കാണാക്കുയിൽ, സ്ത്രീപഥം എന്നിവയാണ് നിരഞ്ജന്റെ മറ്റ് ശ്രദ്ധേയ സീരിയലുകൾ. കോട്ടയം കുടമാളൂർ സ്വദേശിയാണ് നിരഞ്ജൻ. ‘ഗോസ്റ്റ് ഇന്‍ ബത്‌ലഹേം’ എന്ന സിനിമയിലും നിരഞ്ജൻ അഭിനയിച്ചിട്ടുണ്ട്.

Read More: അമ്മയുടെ ക്യാമറക്കണ്ണുകളിൽ അതി സുന്ദരിയായി രഞ്ജിനി ഹരിദാസ്; ചിത്രങ്ങൾ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Actor niranjan nair and his wife gopika maternity photoshoot

Next Story
ചന്ദ്ര ലക്ഷ്മൺ വിവാഹിതയാവുന്നു, വരൻ സീരിയൽ നടൻ ടോഷ് ക്രിസ്റ്റിchandra lakshman, serial actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express