മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനാണ് നിരഞ്ജൻ നായർ. ഏറെ നാളായി ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലായിരുന്നു താരം. ഇപ്പോഴിതാ താൻ അച്ഛനായ സന്തോഷം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കിടുകയാണ് നിരഞ്ജൻ.
‘ഞങ്ങടെ ചെക്കൻ എത്തീട്ടോ…’ എന്ന ക്യാപ്ഷനോടെയാണ് ആൺകുഞ്ഞ് ജനിച്ച വിവരം നിരഞ്ജൻ അറിയിച്ചത്. നിരവധി സീരിയൽ താരങ്ങളും ആരാധകരും നിരഞ്ജന് ആശംസകൾ അറിയിച്ചിട്ടുണ്ട്.
നേരത്തെ ഭാര്യ ഗോപികയ്ക്ക് ഒപ്പമുള്ള നിരഞ്ജന്റെ മെറ്റേർണിറ്റി ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ട്രെഡീഷണല്‍ തമിഴ് ബ്രാഹ്മണ ലുക്കിലായിരുന്നു ഗോപിക. തനി നാടൻ ലുക്കിൽ ഗോപികയ്ക്കൊപ്പം നിരഞ്ജനുമുണ്ട്. ഇനി കാത്തിരിപ്പിന്റെ നാളുകളെന്നാണ് ഫൊട്ടോയ്ക്കൊപ്പം നിരഞ്ജൻ കുറിച്ചത്.
രാത്രിമഴ, മൂന്നുമണി, ചെമ്പട്ട്, കാണാക്കുയിൽ, സ്ത്രീപഥം, പൂക്കാലം വരവായി എന്നിവയാണ് നിരഞ്ജന്റെ ശ്രദ്ധേയ സീരിയലുകൾ. കോട്ടയം കുടമാളൂർ സ്വദേശിയാണ് നിരഞ്ജൻ. ‘ഗോസ്റ്റ് ഇന്‍ ബത്ലഹേം’ എന്ന സിനിമയിലും നിരഞ്ജൻ അഭിനയിച്ചിട്ടുണ്ട്.
Read More: മധുരപതിനാറ്; പിറന്നാൾ ആഘോഷചിത്രങ്ങളുമായി മീനാക്ഷി