അപ്രതീക്ഷിതമായി തേടിയെത്തിയ രോഗാവസ്ഥയെ കുറിച്ച് നടൻ മനോജ് കുമാർ. ബെൽസ് പാൾസി എന്ന അസുഖമാണ് മനോജിനെ ബാധിച്ചത്. ആദ്യം സ്ട്രോക്ക് ആണോയെന്ന് ഭയന്നുപോയെന്നും എന്നാൽ ബെൽസ് പാൾസിയാണെന്ന് തുടർപരിശോധനയിൽ തിരിച്ചറിഞ്ഞെന്നും മനോജ് പറയുന്നു. യൂട്യൂബ് വീഡിയോയിലൂടെയാണ് മനോജ് തന്റെ അസുഖ വിവരം ആരാധകരെ അറിയിച്ചത്.
“നവംബർ 28നാണ് ബെൽസ് പൾസിയാണെന്ന് മനസ്സിലായത്. തലേദിവസം രാത്രി എന്തോ അസ്വസ്ഥത തോന്നിയിരുന്നെങ്കിലും രാവിലെ ആകുമ്പോഴേക്ക് മാറുമെന്ന് കരുതി. പക്ഷേ മുഖം തൽക്കാലികമായി കോടിപ്പോയി. സ്ട്രോക്ക് ആണെന്ന് ആദ്യം ഭയന്നിരുന്നു,” മനോജ് പറയുന്നു.
” ഇതു വന്നാൽ ആരും ടെൻഷനടിക്കേണ്ട. ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. മരുന്നെടുത്താൽ വേഗം മാറും. ടെൻഷനടിച്ച് മറ്റെന്തെങ്കിലുമാണെന്നു കരുതി മറ്റു പ്രശ്നങ്ങൾ വരുത്തിവയ്ക്കാതിരുന്നാൽ മതി. ഈശ്വരന്റെ ഓരോ കുസൃതികളാണിത്. ദൈവം എന്റെയടുത്തൊരു കുസൃതി കാണിച്ചതാണ്,” മനോജ് കുമാർ കൂട്ടിച്ചേർത്തു.