scorecardresearch

കാശ്മീർ താഴ്‌വരയിൽ അവധിക്കാലം ആഘോഷിച്ച് മണിക്കുട്ടൻ: ചിത്രങ്ങൾ

കാശ്മീർ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് മണിക്കുട്ടൻ

കാശ്മീർ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് മണിക്കുട്ടൻ

author-image
Television Desk
New Update
Manikuttan | Kashmir

മണിക്കുട്ടൻ

നടൻ മണിക്കുട്ടന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു 'ബിഗ് ബോസ് 3'യിൽ മത്സരാർത്ഥിയായി എത്തിയത്. സിനിമയിൽ എത്തി പതിനഞ്ചു വർഷക്കാലമായിട്ടും നേടാൻ കഴിയാതെ പോയ പല സ്വപ്നങ്ങളും നേടാൻ ആഗ്രഹിച്ചായിരുന്നു മണിക്കുട്ടന്റെ 'ബിഗ് ബോസി'ലേക്കുള്ള വരവ്. ബിഗ് ബോസ് സീസൺ മൂന്നിന്റെ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടതിനൊപ്പം തന്നെ വലിയൊരു ആരാധകവൃന്ദത്തെയും സ്വന്തമാക്കാൻ മണിക്കുട്ടന് കഴിഞ്ഞിരുന്നു.

Advertisment

ഇപ്പോഴിതാ, കാശ്മീർ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് മണിക്കുട്ടൻ. 

manikuttan | manikuttan  latest

manikuttan | manikuttan  latest

manikuttan | manikuttan  latest

manikuttan | manikuttan  latest

"കാശ്മീർ താഴ്‌വരയിലെ പഹൽഗാം പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന മാമൽ ക്ഷേത്രം നടയിലേക്ക് രാവിലെ കുളിച്ചു അരമണിക്കൂറോളം നടന്നു ദർശനം നടത്തി. ക്ഷേത്രനടയിലെ പരിസരവും പ്രദേശങ്ങളും വൃത്തിയാക്കുന്ന പ്രിയപ്പെട്ട അബ്ദുൽ റഹ്മാൻ ബ്രോ ചിത്രം പകർത്തിയത്. സ്നേഹപൂർവം ഈ ചിത്രത്തിനു നന്ദി അറിയിക്കുന്നു. ചരിത്രം ഉറങ്ങുന്ന, 900 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ പോകാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു," ചിത്രങ്ങൾ ഷെയർ ചെയ്ത് മണിക്കുട്ടൻ കുറിച്ചു. 

manikuttan | manikuttan  latest

manikuttan | manikuttan  latest

manikuttan | manikuttan  latest

ചില ക്യാമ്പസ് ചിത്രങ്ങളിലൂടെയാണ് മണിക്കുട്ടൻ അഭിനയം തുടങ്ങുന്നത്. സൂര്യ ടി വിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കായംകുളം കൊച്ചുണ്ണി സീരിയലിലെ അഭിനയമാണ് മണിക്കുട്ടനെ പ്രശസ്തനാക്കിയത്. 1999-ൽ കെ ജയകുമാർ സംവിധാനം ചെയ്ത വർണ്ണച്ചിറകുകൾ എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ചു. തുടർന്ന് ബോയ് ഫ്രണ്ട്  എന്നചിത്രത്തിൽ നായകനായി. 

Advertisment

കളഭം, മായവി, ബഡാ ദോസ്ത്,  ഛോട്ടാ മുംബൈ, ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍, മിന്നാമിന്നിക്കൂട്ടം, പോസിറ്റീവ്, പാസഞ്ചര്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, ലോഹം, പാവാട, ഒപ്പം, കമ്മാരസംഭവം എന്നിങ്ങനെ അൻപതോളം ചിത്രങ്ങളിൽ മണിക്കുട്ടൻ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ പ്രോഗ്രാമുകളിലെയും സ്ഥിരം സാന്നിധ്യമാണ് മണിക്കുട്ടൻ. 

Read More Television Stories Here

Manikuttan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: