“മധു മോഹൻ എന്ന പേരു കേട്ടപ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് എന്റെ മുഖമാണ് എത്തിയത് എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. ഞാനിവിടെ ജീവനോടെയുണ്ട്. മരണവാർത്ത അറിഞ്ഞും ആദരാഞ്ജലികൾ സ്വീകരിച്ചും നിറഞ്ഞ സന്തോഷത്തോടെ ഞാനിവിടെയുണ്ട്,” മധുമോഹൻ വാർത്താചാനലുകളോട് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സീരിയൽ നടനും സംവിധായകനുമായ മധു മോഹൻ അന്തരിച്ചുവെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
കൊച്ചിയിൽ മധു മോഹൻ എന്ന പേരിൽ ഒരാൾ അന്തരിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ വാർത്ത പ്രചരിച്ചത്.