‘രണ്ടു സഹോദരങ്ങളാണ് ദിവസങ്ങൾക്കിടയിൽ വിട്ടു പിരിഞ്ഞത്’; രമേശിനെയും റിസബാവയെയും ഓർത്ത് കൃഷ്ണകുമാർ

രണ്ടു സുഹൃത്തുക്കളെ കുറിച്ചുള്ള ഓർമ്മ പങ്കുവയ്കുകയാണ് നടൻ കൃഷ്ണകുമാർ

മലയാള സിനിമ-സീരിയൽ പ്രേക്ഷകരുടെ രണ്ടു ഇഷ്ടതാരങ്ങളാണ് ദിവസങ്ങൾക്കിടയിൽ വിടപറഞ്ഞത്. രമേശ് വലിയവിളയുടെ അപ്രതീക്ഷിത വിയോഗ വാർത്ത ശനിയാഴ്ചയാണ് പ്രേക്ഷകരെ തേടിയെത്തിയത്. അതിനു പിന്നാലെയാണ് ഇന്ന് റിസ ബാവയും വിട പറയുന്നത്.

രണ്ടു സുഹൃത്തുക്കളെ നഷ്‌ടമായ വേദനയിൽ അവരെ കുറിച്ചുള്ള ഓർമ്മ പങ്കുവയ്കുകയാണ് നടൻ കൃഷ്ണകുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൃഷ്ണകുമാർ ഇരുവരെയും കുറിച്ചുള്ള ഓർമ പങ്കുവച്ചിരിക്കുന്നത്.

“രണ്ടു സഹോദരങ്ങൾ ആണ് ഏതാനും ദിവസങ്ങളുടെ ഇടയിൽ വിട്ടു പിരിഞ്ഞത്.നല്ല രണ്ടു കലാകാരന്മാർ.. രമേഷും, റിസബാവയും… ഞങ്ങൾക്ക് ഒരുമിച്ചു അഭിനയിക്കാൻ അവസരം കിട്ടിയത് “വസുന്ധര മെഡിക്കൽസ്” എന്ന സീരിയലിൽ ആയിരുന്നു. തമ്മിൽ വലിയ പ്രായ വ്യത്യാസമില്ലായിരുന്നു. എങ്കിലും എന്റെ അച്ഛനായിട്ടായിരുന്നു റിസബാവ വേഷമിട്ടിരുന്നത് . രമേഷ് , മെഡിക്കൽസിലെ ഒരു സീനിയർ സ്റ്റാഫായിട്ടും. ഒന്നര വർഷം ഷൂട്ടിംഗ് ഉണ്ടായിരുന്നതിനാൽ നല്ല സൗഹൃദമായിരുന്നു..

റിസ ബാവയുമായി പിന്നീട് ധാരാളം സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു. രമേഷിനെ അവസാനമായി കണ്ടത് ഇലക്ഷൻ പ്രചാരണത്തിനിടക്ക് രമേഷിന്റെ വീട്ടിൽ വോട്ട് ചോദിച്ചു പോയപ്പോൾ… രണ്ടു പേരെയും ഇഷ്ടമായിരുന്നു…അവർ യാത്രയായി…. എങ്ങോട്ടെന്നറിയില്ല..ഓം ശാന്തി..” കൃഷ്ണകുമാർ കുറിച്ചു.

Also read: മലയാളികളുടെ ജോൺ ഹോനായി ഇനിയില്ല; റിസബാവയ്ക്ക് വിട നൽകി സിനിമാലോകം

ഇരുപത്തിമൂന്ന് വർഷത്തിലധികമായി മലയാള സീരിയൽ ലോകത്ത് നിറസാന്നിധ്യമായിരുന്ന രമേശ് വലിയശാലയെ ശനിയാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന റിസ ബാവ ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.

നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങിയ റിസബാവ സീരിയലുകളും സജീവമായിരുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Actor krishna kumar about rizabawa and ramesh valiyashala

Next Story
മകൾക്കും കൂട്ടുകാർക്കുമൊപ്പം പിറന്നാൾ ആഘോഷിച്ച് ആര്യ; ചിത്രങ്ങൾArya, Arya birthday, Arya about jan, Arya relationship, Arya photos, arya videos, ആര്യ, ആര്യ വീഡിയോ, ആര്യ ചിത്രങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com