/indian-express-malayalam/media/media_files/uploads/2023/10/Govind-Padmasoorya-Gopika-Anil-photos.jpg)
ജിപിയും ഗോപികയും
നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാകുന്ന എന്ന വാർത്ത കൗതുകത്തോടെയാണ് ആരാധകർ കേട്ടത്. ഞായറാഴ്ട ദുർഗ്ഗാഷ്ടമി ദിനത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു ഇത്.
'സാന്ത്വനം' സീരിയിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ഗോപിക. അഞ്ജലിയെ ജിപി സ്വന്തമാക്കി എന്ന വാർത്ത കൗതുകത്തോടെയാണ് താരത്തിന്റെ ആരാധകർ കേട്ടത്.
മുൻപ്, നിരവധി തവണ ജിപിയുടെ വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പുകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ ഞായറാഴ്ച തീർത്തും സർപ്രൈസായിട്ടാണ് ജിപി തന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തുവിട്ടത്. ഇതു വല്ലാത്ത ട്വിസ്റ്റായി പോയല്ലോ ചേട്ടാ, ഒരു ക്ലൂ പോലും തന്നില്ലല്ലോ എന്നൊക്കെയാണ് ആരാധകർ കമന്റു ചെയ്യുന്നത്.
"ഒടുവിൽ! ഇതോടെ കിംവദന്തികൾ അവസാനിക്കുമല്ലോ," എന്നാണ് നടി ചാന്ദ്നി കമന്റു ചെയ്യുന്നത്.
"ഞങ്ങളുടെ ക്ലബ്ബിലേക്ക് സ്വാഗതം പത്മസൂര്യ. സത്യസന്ധമായി പറഞ്ഞാൽ, കേരളത്തിലെ എലിജിബിൾ ബാച്ചിലർ ഒടുവിൽ സെറ്റിലാവുന്നതിൽ വളരെ സന്തോഷവും ആഹ്ളാദവുമുണ്ട്," എന്നാണ് പ്രിയാമണിയുടെ കമന്റ്.
"ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേർത്തുപിടിച്ചിട്ടുള്ളത്.
നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ
സസ്നേഹം
ഗോവിന്ദ് പത്മസൂര്യ
ഗോപിക അനിൽ," എന്നാണ് വിവാഹനിശ്ചയ ചിത്രങ്ങൾ ഷെയർ ചെയ്ത് ജിപി കുറിച്ചത്.
എം. ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഡാഡികൂൾ, ഐജി, വർഷം, പ്രേതം 2 എന്നിവയാണ് പ്രധാന സിനിമകൾ. കീ എന്ന ചിത്രത്തിലൂടെ തമിഴിലും 'അല വൈകുണ്ഠപുരമുലു' എന്ന ചിത്രത്തിലൂടെ തെലുങ്കിലും അഭിനയിച്ചു. ടെലിവിഷൻ അവതാരകൻ എന്ന നിലയിലും ജിപി ഏറെ ശ്രദ്ധേയനാണ്.
ബാലതാരമായിട്ടാണ് ഗോപിക സിനിമയിൽ എത്തിയത്. ശിവം എന്ന ബിജു മേനോൻ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചു. മയിലാട്ടം എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി തിളങ്ങിയ ഗോപികയുടെ രണ്ടാം വരവ് മിനിസ്ക്രീനിലൂടെയായിരുന്നു. കബനി എന്ന സീരിയലിൽ ആയിരുന്നു തുടക്കം. പിന്നീടാണ് സാന്ത്വനത്തിലേക്ക് എത്തിയത്. ആയുർവേദ ഡോക്ടറാണ് ഗോപിക. കോഴിക്കോടാണ് സ്വദേശം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us