scorecardresearch

ബഷീർ ബാഷിയുടെ കുടുംബത്തിലേക്ക് ഒടുവിൽ ആ സന്തോഷവാർത്തയെത്തി

ബഷീർ ബാഷിയ്ക്കും മഷൂറയ്ക്കും കുഞ്ഞു പിറന്നു

Basheer Bashi, Mashura Mashu, Mashura Mashu Blessed With Baby

സമൂഹമാധ്യമങ്ങളിലെ ശ്രദ്ധേയ മുഖമാണ് ബഷീർ ബഷി. മോഡലായി തിളങ്ങി നിന്ന ബഷീർ ബിഗ് ബോസിൽ എത്തിയതോടെയാണ് ജനപ്രീതി നേടിയത്. ബിഗ് ബോസിനിടെ തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീർ ബഷിയുടെ തുറന്നുപറച്ചിലിനെ തുടർന്ന് നടന് ഏറെ അധിക്ഷേപങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ ആളുകളുടെ കുത്തുവാക്കുകളുടെയും കളിയാക്കലുകളുടെയും മുന്നിൽ തളരാതെ, സ്വന്തം കുടുംബവുമായി ഒന്നിച്ച് സന്തോഷത്തോടെ മുന്നോട്ടുപോവുന്ന ബഷീർ ബഷിയ്ക്കും കുടുംബത്തിനും ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട്.

ബഷീറിന്റെ രണ്ടാം ഭാര്യയായ മഷൂറ ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് ഇപ്പോൾ. ആദ്യ ഭാര്യ സുഹാനയാണ് ഈ വിശേഷം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

ആദ്യ ഭാര്യയായ സുഹാനയിൽ ബഷീറിന് രണ്ടു മക്കളുമുണ്ട്, സുനൈനയും മുഹമ്മദ് സൈഗവും.

ഇൻസ്റ്റഗ്രാമിലൂടെയാണ് മഷൂറ ബഷീറിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. ബഷീറിന്റെ ആദ്യ ഭാര്യയായ സുഹാനയുടെ സമ്മതത്തോടെ 2018ലായിരുന്നു ഇരുവരും വിവാഹിതരായത്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് മഷൂറയും സുഹാനയും മക്കളുമെല്ലാം. ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയും ചേർന്ന് ഒരുക്കിയ ‘കല്ലുമ്മക്കായ’ എന്ന വെബ് സീരിസും ഏറെ ശ്രദ്ധ നേടിയിരുന്നു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Actor basheer bashi and vlogger mashura mashu blessed with a baby boy