‘ഐഡിയ സ്റ്റാര്‍ സിങ്ങര്‍’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് എന്ന ഗായികയെ മലയാളികൾ അറിയുന്നത്. അമൃതയ്ക്ക് ഒപ്പം ഷോയിൽ കൂട്ടിനെത്തിയ അനിയത്തി അഭിരാമിയും അധികം വൈകാതെ പ്രേക്ഷകരുടെ ശ്രദ്ധ നേടി. പിന്നീട് അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി ഇപ്പോൾ ചേച്ചിയ്ക്ക് ഒപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് നടത്തുകയാണ്. സ്റ്റേജ് ഷോകളും യൂട്യൂബ് വ്ലോഗിങ്ങും ഒക്കെയായി സജീവമാണ് ഈ സഹോദരിമാർ.
ഇപ്പോഴിതാ, ജീവിതത്തിലെ പുതിയൊരു സന്തോഷം പങ്കുവയ്ക്കുകയാണ് അമൃത. ഇഷ്ടവാഹനം സ്വന്തമാക്കിയ വിശേഷമാണ് സോഷ്യൽ മീഡിയയിലൂടെ അമൃത ഷെയർ ചെയ്യുന്നത്. “വിവാഹം? ഓ ഇല്ല. പുതിയൊരാളും ചില ഗൗരവമുള്ള കാര്യങ്ങളും,” എന്നാണ് ചിത്രം ഷെയർ ചെയ്ത് അഭിരാമി കുറിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥികളായും അഭിരാമിയും അമൃതയും എത്തിയിരുന്നു. അടുത്തിടെ ‘വിരല്‍’ എന്ന ഹ്രസ്വ ചിത്രത്തിലും അഭിരാമി അഭിനയിച്ചിരുന്നു.
Read more: ജീവിതത്തിൽ ഒരുപാട് കരഞ്ഞിട്ടുണ്ട്, ഇനി എനിക്ക് കരയേണ്ട: അമൃത സുരേഷ്