‘ആണും പെണ്ണും’ ഇന്ന് ഏഷ്യാനെറ്റിൽ

ജൂൺ 27 ഞായറാഴ്ച രാത്രി 7 മണിക്കാണ് സംപ്രേക്ഷണം ചെയ്യുക

Asif Ali, Joju, Indrajith, Parvathi, Samyuktha Menon and Darshana starrer Aanum Pennum world television premier on Asianet: പെണ്ണിന്റെ മൂന്നു മുഖങ്ങൾ ഒറ്റ സിനിമയിൽ മൂന്നു കഥകളിലായി ആവിഷ്കരിച്ചിരിക്കുന്ന അന്തോളജി സിനിമ “ആണും പെണ്ണും” വേൾഡ് ടെലിവിഷൻ പ്രീമിയർ ഇന്ന്, ജൂൺ 27 ഞായറാഴ്ച രാത്രി 7 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും.

സാവിത്രി, രാച്ചിയമ്മ, റാണി എന്നീ മൂന്നു സ്ത്രീകളുടെ മൂന്ന് കാലഘട്ടങ്ങളിലെ രാഷ്ട്രീയ സാമൂഹിക പരിണാമത്തെ അടയാളപ്പെടുത്തുന്ന ചിത്രമാണ് ആണും പെണ്ണും. ജൈവികമായ ലിംഗ വ്യത്യാസത്തെ, സാമൂഹിക ഘടനക്കുള്ളിൽ തളക്കുകയും ചൂഷണങ്ങൾക്ക് വിധേയമാക്കുകയും ചെയ്തിരുന്ന ഒന്നിൽ നിന്നും ഈ മൂന്ന് സ്ത്രീകൾ തങ്ങളുടെ ആത്മാഭിമാനത്തെ കണ്ടെത്തുന്നു.

പ്രതിസന്ധികൾക്കും വികാരങ്ങൾക്കും പ്രണയത്തിലും തകർച്ചയിലും ലൈംഗികതയിലുമെല്ലാം പെണ്ണിനു തന്നെയാണ് കരുത്തെന്ന് ഒരിക്കൽ കൂടി വരച്ചു കാട്ടുകയാണ് ആണും പെണ്ണുമെന്ന ചിത്രം. ഇന്ദ്രജിത്ത് , ആസിഫ് അലി , ജോജു , റോഷൻ മാത്യു , പാർവതി തിരുവോത്ത് , സംയുക്ത മേനോൻ, ദര്ശന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Also Read: Aanum Pennum Review: ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച് മൂന്ന് സ്ത്രീകൾ; ‘ആണും പെണ്ണും’ റിവ്യൂ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Aanum pennum malayalam movie television premier on asianet

Next Story
എന്റെ പ്രേമങ്ങളെല്ലാം പൊളിക്കുന്ന ആൾ; സുബിSubi Suresh, Subi Suresh family, Subi Suresh covid experience, Subi Suresh video, Subi Suresh photos, Subi Suresh youtube Channel, സുബി സുരേഷ്, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com