scorecardresearch

സൂമിൽ നിങ്ങളുടെ വിവരങ്ങൾ തികച്ചും സുരക്ഷിതമാക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ

ഏപ്രിൽ മാസം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിളിന്റെ ആപ് സ്റ്റോറിൽ നിന്നും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷൻ സൂമാണ്

സൂമിൽ നിങ്ങളുടെ വിവരങ്ങൾ തികച്ചും സുരക്ഷിതമാക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വിവിധ രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഡിജിറ്റൽ രംഗത്ത് വലിയ നേട്ടമുണ്ടാക്കിയ ആപ്ലിക്കേഷനാണ് സൂം. വീഡിയോ കോൺഫറസിങ്ങിന് സൗകര്യമൊരുക്കുന്ന ഈ പ്ലാറ്റ്ഫോമിന്റെ ഉപയോഗം വലിയ രീതിയിൽ ആളുകൾക്ക് സഹായകമായി. വീടുകളിൽ അകപ്പെട്ടവർ തങ്ങളുടെ വേണ്ടപ്പെട്ടവരോട് സംസാരിക്കാനും, ഓഫീസുകൾ അടച്ചതോടെ ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് മടങ്ങിയ സഹപ്രവർത്തരുമൊത്ത് ജോലി സംബന്ധമായ ആശയവിനിമയം നടത്തുന്നതിനും, വിദ്യാർഥികൾ വിർച്വൽ ക്ലാസ് റൂമായി വരെ സൂമിനെ ഉപയോഗപ്പെടുത്തി. കല്യാണങ്ങളും പിറന്നാൾ ആഘോഷങ്ങളും വരെ സൂമിലൂടെ ആളുകൾ കൊറോണ കാലത്ത് നടത്തി.

ഏപ്രിൽ മാസം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിളിന്റെ ആപ് സ്റ്റോറിൽ നിന്നും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനും ഇതാണ്. എന്നാൽ ഇടക്കാലത്ത് വലിയ വിമർശനമാണ് സൂമിനെതിരെ ഉയർന്ന് വന്നത്. ഇതിന് പ്രാധാന കാരണം സുരക്ഷ തന്നെയായിരുന്നു. ആളുകളുടെ സ്വാകര്യത ഉറപ്പ് വരുത്തുന്ന എൻഡ് ടൂ എൻഡ് എൻക്രിപ്ഷനൊന്നുമില്ലാതെയായിരുന്നു കമ്പനിയുടെ പ്രവർത്തനം.

Also Read: വൺ പോയിന്റ് ഫൈവ്: സാമൂഹിക അകലത്തിന് മൊബൈൽ ആപ്പ്

ഗൂഗിളടക്കമുള്ള ഡിജിറ്റൽ ഭീമന്മാർ സൂം ഉപയോഗിക്കുന്നതിൽ നിന്ന് തൊഴിലാളികളെ വിലക്കി രംഗത്തെത്തി. കേന്ദ്ര സർക്കാരും മറ്റ് പല സ്ഥാപനങ്ങളും സമാന നിലപാട് സ്വീകരിച്ചതോടെ ആളുകൾക്കിടയിലും വലിയ ആശയക്കുഴപ്പം രൂപപ്പെട്ടു. എന്നാൽ ദിനംപ്രതി അപ്ഡേഷൻസ് വരുത്തി വിശ്വാസ്യതയിൽ മുന്നിലെത്താനായിരുന്നു സൂമിന്റെ ശ്രമം. ഇത്തരത്തിൽ സൂമിലൂടെ സുരക്ഷിതമായി സംസാരിക്കുന്നതിന് നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് കമ്പനി തന്നെ വ്യക്തമാക്കുന്നു.

വ്യക്തിപരമായ മീറ്റിങ്ങുകളുടെ ഐഡി പങ്കുവയ്ക്കാതിരിക്കുക

വ്യക്തിപരമായ മീറ്റിങ്ങുകൾ സംഘടിപ്പിക്കുമ്പോൾ അതിന്റെ ഐഡി മറ്റാർക്കും പങ്കുവയ്ക്കാതിരിക്കുക. ക്രമരഹിതമായി സൃഷ്ടിച്ച മീറ്റിങ് ഐഡികളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

Also Read: ടെലഗ്രാം മെസഞ്ചറിൽ ഗ്രൂപ്പ് വീഡിയോ കോൾ; ഓൺലൈൻ വിദ്യാഭ്യാസത്തിന് നാല് ലക്ഷം യൂറോ

സ്ട്രോങ് പാസ്‌വേഡുകൾ നൽകുക

ഒരു മീറ്റിങ് സംഘടിപ്പിക്കുമ്പോൾ സങ്കീർണമായ പാസ്‌വേഡുകൾ ഉപയോഗിക്കാൻ കമ്പനി നിർദേശിക്കുന്നു. ഓരോ മീറ്റിങ്ങിനും വ്യത്യസ്തങ്ങളായ പാസ്‌വേഡുകൾ വേണം നൽകാൻ. നിങ്ങളുടെ സൂം മീറ്റിങ്ങുകൾ സുരക്ഷിതമാക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം നിങ്ങളുടെ പാസ്‌വേഡുകൾ പതിവായി മാറ്റുക എന്നതാണ്.

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ വേണം

സമൂഹമാധ്യമങ്ങളിൽ നിങ്ങൾ പങ്കിടുന്ന മീറ്റിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുക. നിങ്ങൾ മീറ്റിങ് ഐഡിയും പാസ്‌വേഡും സോഷ്യൽ മീഡിയയിൽ ഇടാൻ പോകുകയാണെങ്കിൽ, നിങ്ങൾ അടിസ്ഥാനപരമായി നിങ്ങളുടെ വിലാസവും നിങ്ങളുടെ മുറിയിലേക്ക് കയറുന്നതിന് ആളുകൾക്ക് താക്കോലും നൽകുന്നു എന്നാണ് അർത്ഥം.

Also Read: കാത്തിരിപ്പിന് വിരാമം; വാട്സാപ്പ് വീഡിയോ കോളിൽ ഇനി കൂടുതൽ ആളുകളുമായി സംവദിക്കാം

വെയ്റ്റിങ് റൂം ഫീച്ചർ ഉപയോഗിക്കുക

അനാവശ്യമായി ആളുകൾ മീറ്റിങ്ങിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കുന്നതിന് സഹായിക്കുന്ന സൂമിന്റെ ഫീച്ചറാണ് വെയ്റ്റിങ് റൂം. അതായത് മീറ്റിങ് ഐഡി കിട്ടിയാലും ഹോസ്റ്റിന്റെ അനുവാദത്തോടെ മാത്രമേ ആളുകൾക്ക് മീറ്റിങ്ങിന്റെ ഭാഗമാകാൻ സാധിക്കുകയുള്ളൂ.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Zooms tips for safety as recommended by the video conference service

Best of Express