/indian-express-malayalam/media/media_files/uploads/2021/04/app-annie-state-of-mobile-2021-report-tiktok-whatsapp-facebook-youtube-india-numbers-amp.jpeg)
വീഡിയോ സെറ്റിങ്സിൽ പുതിയ മാറ്റങ്ങളുമായി യൂട്യൂബ്. യൂട്യൂബിന്റെ പുതിയ അപ്ഡേഷൻ വീഡിയോ റെസൊല്യൂഷൻ തിരഞ്ഞെടുക്കുന്നതിൽ മാറ്റവുമായാണ് എത്തുന്നത്. നേരത്തെ പല റെസൊല്യൂഷൻ നമ്പറുകളിലായി നൽകിയിരുന്ന വീഡിയോ ക്വാളിറ്റി പുതിയ സെറ്റിങ്സിൽ യൂട്യൂബ് മാറ്റിയിട്ടുണ്ട്. ഇനി റെസൊല്യൂഷൻ നമ്പറുകൾക്ക് പകരം ഓരോ മോഡുകളാണ് കാണുന്ന വീഡിയോയുടെ ക്വാളിറ്റി നിർണയിക്കുന്നത്.
നേരത്തെ നൽകിയിരുന്ന റെസൊല്യൂഷൻ നമ്പറുകളായ 144p, 240p, 360p, 480p തുടങ്ങിയവക്ക് പകരം ഇനി ആകെ നാല് ഓപ്ഷനുകളാണ് കാണാൻ സാധിക്കുക. അഡ്വാൻസ്ഡ്, ഡാറ്റ സേവർ, ഹയർ പിക്ച്ചർ ക്വാളിറ്റി, ഓട്ടോ എന്നിങ്ങനെയാണ് നൽകിയിരിക്കുന്ന പുതിയ ഓപ്ഷൻ. എന്ത് ക്വാളിറ്റിയാണ് ഓരോ ഓപ്ഷനുകളും നൽകുന്നത് എന്ന് നോക്കാം.
ഓട്ടോ (Auto)
പഴയ ഫോർമാറ്റിലെ അതേ രീതിയിൽ തന്നെയാണ് ഓട്ടോ മോഡ് പ്രവർത്തിക്കുക. നിങ്ങൾ ഉപയോഗിക്കുന്ന നെറ്റ്‌വർക്കിന്റെ വേഗതക്ക് അനുസരിച്ച് വീഡിയോയുടെ ക്വാളിറ്റി മാറിക്കൊണ്ടിരിക്കും. നിങ്ങൾ ഉപയോഗിക്കുന്നത് മൊബൈൽ ഡാറ്റ ആണെങ്കിലും വൈഫൈ ആണെങ്കിലും അതിന്റെ വേഗത യൂട്യൂബ് കണ്ടുപിടിക്കുകയും അതനുസരിച്ച് നിങ്ങൾ കാണുന്ന വീഡിയോയുടെ ക്വാളിറ്റി നിർണയിക്കുകയുമാണ് ഈ ഓപ്ഷൻ ചെയ്യുക.
/indian-express-malayalam/media/media_files/uploads/2021/04/YouTube-Video-Quality-settings.jpg)
യൂട്യൂബ് തന്നെ വീഡിയോ ക്വാളിറ്റി നിശ്ചയിക്കുന്നത് മൂലം നെറ്റ്‌വർക്കിന്റെ വേഗത കുറഞ്ഞാലും വീഡിയോ ബഫ്ഫറിങ് വരാതെ കാണാൻ സാധിക്കും. ഇതുമൂലം നിങ്ങളുടെ നെറ്റ്‌വർക്കിന് നല്ല വേഗതയുള്ളപ്പോൾ ഏറ്റവും കൂടിയ ക്വാളിറ്റിയിലും വേഗത കുറയുമ്പോൾ വീഡിയോ ഇടക്ക് വെച്ച് കട്ടായി പോകാതെ കുറഞ്ഞ ക്വാളിറ്റിയിലും കാണാൻ സാധിക്കും.
ഹയർ പിക്ചർ ക്വാളിറ്റി (Higher Picture Quality)
ഹയർ പിക്ചർ ക്വാളിറ്റി പേരുപോലെ തന്നെ ഏറ്റവും ഉയർന്ന ക്വാളിറ്റി നൽകുന്ന ഓപ്ഷനാണ്. ഈ ഓപ്ഷൻ സെലക്ട് ചെയ്യുന്നതിലൂടെ നിങ്ങളുടെ വീഡിയോ ഉയർന്ന ക്വാളിറ്റിയിൽ മാത്രമേ പ്ലേ ആവുകയുള്ളൂ. നെറ്റ്‌വർക്കിന്റെ വേഗത കുറഞ്ഞാലും കൂടിയാലും ഹയർ ക്വാളിറ്റിയിൽ മാറ്റം വരില്ല. പക്ഷെ നെറ്റ്‌വർക്ക് വേഗത കുറയുമ്പോൾ വീഡിയോ നിൽക്കുകയോ ബഫറിങ് അനുഭവപ്പെടുകയോ ചെയ്യും.
വേഗത കുറഞ്ഞ നെറ്റ്‌വർക്കിൽ ആയിരിക്കുമ്പോൾ ഈ ഓപ്ഷനിൽ വീഡിയോ കാണാൻ സാധിക്കില്ല. ജിഎസ്എം അറീനയുടെ റിപ്പോർട്ട് പ്രകാരം 720p റെസൊല്യൂഷന് മുകളിലാണ് ഹയർ പിക്ച്ചർ ക്വാളിറ്റിയിൽ വിഡിയോകൾ കാണാൻ കഴിയുക.
Read Also: എന്താണ് വാട്‌സാപ്പ് പിങ്ക്? വ്യാജന്മാരിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?
ഡാറ്റ സേവർ (Data Saver)
ഹയർ പിക്ച്ചർ ക്വാളിറ്റിക്ക് നേർ വിപരീതമായൊരു ഓപ്ഷനാണ് ഡാറ്റ സേവർ. ഈ ഓപ്ഷൻ ഉപയോഗിക്കുകയാണെങ്കിൽ വിഡിയോകൾ അതിന്റെ കുറഞ്ഞ ക്വാളിറ്റിയിൽ മാത്രം പ്രവർത്തിക്കുകയും അതിലൂടെ ഡാറ്റ ഉപയോഗം കുറക്കാനും സാധിക്കും. നിങ്ങൾ മിട്ടേർഡ് കണക്ഷനിൽ(മൊബൈൽ ഡാറ്റ കമ്പ്യുട്ടറിൽ ഉപയോഗിക്കുന്നത്) ആയിരിക്കുമ്പോൾ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഓപ്ഷനാണ് ഇത്.
അഡ്വാൻസ്ഡ് (Advanced)
അഡ്വാൻസ്ഡ് ഓപ്ഷനിൽ റെസൊല്യൂഷൻ നമ്പറുകൾ കാണാൻ സാധിക്കും. 144p മുതൽ 1080p അതിനു മുകളിലോ ഉള്ള ഏതൊരു റെസൊല്യൂഷനും തിരഞ്ഞെടുത്ത് ഉപയോഗിക്കാൻ കഴിയുന്ന ഓപ്ഷനാണിത്.
ഡിഫോൾട്ട് കോൺഫിഗറേഷൻ (Default Configuration) വെക്കുന്നത് എങ്ങനെ?
എല്ലാ വീഡിയോകൾക്കും ഡിഫോൾട്ട് ആയി ഒരു ഓപ്ഷൻ നല്കാൻ പുതിയ സെറ്റിങ്ങിൽ സാധിക്കില്ല. എന്നാൽ ആപ്പ് സെറ്റിങ്സിൽ പോയി അവിടെ 'വീഡിയോ ക്വാളിറ്റി പ്രീഫെറെൻസ്' മെനുവിൽ വീഡിയോക്ക് ഡിഫോൾട്ട് സെറ്റിങ് നല്കാൻ സാധിക്കും.
/indian-express-malayalam/media/media_files/uploads/2021/04/YouTube-Default-video-quality-settings.jpg)
എന്നാൽ ഇതിൽ മറ്റൊരു പ്രശ്നമുള്ളത്, ഇതിൽ റെസൊല്യൂഷൻ നമ്പറുകൾ അടങ്ങിയ അഡ്വാൻസ്ഡ് സെറ്റിങ്‌സ് നൽകിയിട്ടില്ല. അതിനാൽ ഓട്ടോ, ഹയർ പിക്ച്ചർ ക്വാളിറ്റി, ഡാറ്റ സേവർ എന്നീ മൂന്ന് ഓപ്ഷനുകൾ മാത്രമേ ഡിഫോൾട്ട് ആയി നല്കാൻ സാധിക്കു.
പുതിയ സെറ്റിങ്‌സ് റെസൊല്യൂഷൻ നമ്പറുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് അറിയാത്തവർക്ക് ഉപകാരപ്പെടുന്നതാണ്. അറിയുന്നവർക്ക് ഒരു പുതിയ സ്റ്റെപ് എന്ന് മാത്രം. സെർവറിലെ മാറ്റം കൊണ്ടാണ് യൂട്യൂബ് പുതിയ സെറ്റിങ്‌സ് എത്തിക്കുന്നത്. ഉപയോക്താക്കൾക്ക് അപ്ഡേറ്റഡ് യൂട്യൂബ് ആണെങ്കിൽ പോലും ഇപ്പോൾ ഈ സെറ്റിങ്‌സ് ലഭ്യമാകണമെന്നില്ല എന്നാൽ ഉടൻ തന്നെ ഈ സെറ്റിങ്‌സ് മാറി വരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.