scorecardresearch

യൂട്യൂബ് 'സ്ലോ' ആണോ? പ്രശ്നക്കാരനെ കണ്ടുകിട്ടിയിട്ടുണ്ട്

അടുത്ത വർഷം ആഡ്-ബ്ലോക്കറുകൾ തടയാൻ വിപുലമായ നടപടികൾ സ്വീകരിക്കുമെന്ന് ഗൂഗിൾ അറിയിച്ചിരുന്നു

അടുത്ത വർഷം ആഡ്-ബ്ലോക്കറുകൾ തടയാൻ വിപുലമായ നടപടികൾ സ്വീകരിക്കുമെന്ന് ഗൂഗിൾ അറിയിച്ചിരുന്നു

author-image
Tech Desk
New Update
youtube new

കഴിഞ്ഞയാഴ്ച മുതൽ യൂട്യൂബ് തുറക്കുമ്പോൾ കാര്യമായ താമസം അനുഭവപ്പെട്ടിരുന്നതായി ഉപയോക്താക്കൾ പരാതിപ്പെടുകയാണ്

ആഡ്-ബ്ലോക്കറുകൾക്കെതിരെ കർശ്ശന നടപടികൾക്കൊരുങ്ങി യൂട്യൂബ്. വെബ്സൈറ്റുകളിലൂടെ യൂട്യൂബ് ഉപയോഗിക്കുന്നവർ ആഡ്-ബ്ലോക്കിങ്ങ് എക്സ്റ്റൻഷൻ ഉപയോഗിക്കുന്നത് യൂട്യൂബ് ലോഡാകുന്നതിൽ താമസമുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി യൂട്യൂബ്. 

Advertisment

യൂട്യൂബ് കമ്മ്യൂണിക്കേഷൻസ് മാനേജർ ക്രിസ്റ്റഫർ ലോട്ടൺ, ദി വെർജിന് നൽകിയ പ്രസ്താവനയിൽ, ആഡ്-ബ്ലോക്കറുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് സബ് ഒപ്റ്റിമൽ വ്യൂ അനുഭവപ്പെട്ടിരിക്കാം "കൂടാതെ ഇത്തരം എക്സ്റ്റൻഷൻ അൺഇൻസ്‌റ്റാൾ ചെയ്‌തിട്ടും പ്രശ്‌നങ്ങൾ നേരിടുന്നവർ അത് പരിഹരിക്കാനായി 'കാഷെ'യും 'കുക്കി'കളും ഡിലീറ്റാക്കാൻ ശ്രമിക്കേണ്ടതാണ്. യൂട്യൂബ് ആഡ്-ബ്ലോക്ക് ഡിറ്റക്ഷൻ അൽഗോരിതം മെച്ചപ്പെടുത്തിയതിനാൽ ആഡ്-ബ്ലോക്ക് ഉപയോക്താക്കൾക്ക് ഇതുപോലുള്ള പ്രശ്‌നങ്ങൾ തുടരുമെന്നും ലോട്ടൺ കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ച മുതൽ യൂട്യൂബ് തുറക്കുമ്പോൾ കാര്യമായ താമസം അനുഭവപ്പെടുന്നുണ്ടെന്ന് നൂറുകണക്കിന് ഉപയോക്താക്കളാണ് റെഡ്ഡിറ്റ് അടക്കമുള്ള സേവനങ്ങളിലൂടെ പരാതിപ്പെട്ടത്. പ്രധാനമായും ജനപ്രിയ ബ്രൗസറായ മോസില്ല ഫയർഫോക്സ് ഉപയോക്താക്കളാണ് ഈ പ്രശ്നം കൂടുതൽ അഭിമുഖീകരിച്ചത്.

Ad blocker not allowed on Youtube

ഫയർഫോക്സിൽ യൂട്യൂബ് തുറക്കാൻ ശ്രമിച്ചപ്പോൾ കണ്ടന്റുകളൊന്നും തന്നെ ഇല്ലാതെയാണ് ലോഡിങ്ങ് കാണിച്ചിരുന്നത്. എന്നാൽ ഇത് കണക്ഷൻ പ്രശനങ്ങളായിരിക്കുമെന്നാണ് ഉപയോക്താക്കൾ ആദ്യം കരുതിയിരുന്നത്, പിന്നീടാണ് ഫയർഫോക്സിൽ മാത്രമാണ് പ്രശ്നം നേരിടുന്നത് എന്ന് മനസിലാക്കിയത്. എന്നാൽ ചില എഡ്ജ്, ക്രോം യൂസേഴ്സും സമാന അനുഭവം നേരിട്ടെന്ന റിപ്പോർട്ടുകളുണ്ട്.

Advertisment

കമ്പനിയുടെ സേവന നിബന്ധനകൾ ലംഘിക്കുന്നുവെന്ന കാരണത്താൽ, 2024-ൽ മാനിഫെസ്റ്റ് വി2 ഉപയോഗിച്ച് ക്രോം എക്സ്റ്റൻഷൻസ് പ്രവർത്തനരഹിതമാക്കുമെന്ന് ഗൂഗിൾ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു, ഇത് നിരവധി ജനപ്രിയ ആഡ്-ബ്ലോക്കറുകളെ തകർക്കുമെന്നാണ് കരുതുന്നത്.  
 
പരസ്യമില്ലാതെ വീഡിയോ കാണാൻ യൂട്യൂബ്, ഉപയോക്താക്കൾ പ്രീമിയം മെമ്പർഷിപ്പിലൂടെ അവസരം നൽകുന്നുണ്ട്. എന്നാൽ ഇതിന് പ്രതിമാസം 129 രൂപയും  അല്ലെങ്കിൽ പ്രതിവർഷം 1,290 രൂപയും നൽകി വരിക്കാരാകണം. ഇതാണ് ഉപയോക്താക്കളെ എക്സ്റ്റൻഷനുകൾ ഉപയോഗിക്കുന്നതിലേക്ക് നയിക്കുന്നത്.

Check out More Technology News Here 

Youtube

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: