പ്രീമിയം ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് യൂട്യൂബ്.
പരസ്യരഹിത അനുഭവവും ബാക് ഗ്രൗണ്ടിൽ വീഡിയോകൾ പ്ലേ ചെയ്യാൻ കഴിയുന്നതിനൊപ്പം, ഉപയോക്താക്കൾക്ക് ഇപ്പോൾ വീഡിയോകൾ ക്യൂ ചെയ്യാനും സുഹൃത്തുക്കളോടൊപ്പം വീഡിയോകൾ കാണാനും കഴിയുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. പ്രീമിയം അംഗങ്ങൾക്കായുള്ള പുതിയ യൂട്യൂബ് ഫീച്ചറുകൾ ഇവയാണ്.
വീഡിയോ ക്യൂ
വീഡിയോകൾ ക്യൂ ചെയ്യാനുള്ള സൗകര്യം യൂട്യൂബിന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പിൽ ഉണ്ടായിരുന്നെങ്കിലും ഈ ഫീച്ചർ മൊബൈൽ ആപ്പിൽ ലഭ്യമായിരുന്നില്ല. യൂട്യൂബ് പ്രീമിയം ഉപയോക്താക്കൾക്ക് ഇപ്പോൾ ഫോണുകളിലും ടാബ്‌ലെറ്റുകളിലും വീഡിയോകൾ ക്യൂവിലേക്ക് ചേർക്കാനാകും.
ഒരുമിച്ച് വിഡിയോകൾ കാണുക
സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ സഹപ്രവർത്തകരുമായോ യൂട്യൂബിൽ വീഡിയോകൾ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ, പുതിയ മീറ്റ് ലൈവ് ഷെയറിങ് ഫീച്ചർ ഉപയോഗപ്രദമായേക്കാം. പ്രീമിയം ഉപയോക്താക്കൾക്ക് ഇപ്പോൾ ഗൂഗിൾ മീറ്റ് സെഷനുകൾ ഹോസ്റ്റുചെയ്ത് ഒരുമിച്ച്, യൂട്യൂബ് വിഡിയോകൾ കാണാനാകും.
നിർത്തിയിടത്ത് നിന്നു വീണ്ടും തുടങ്ങാം തിരഞ്ഞെടുക്കുക
മറ്റു സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ വീഡിയോ കണ്ടു നിർത്തിയിടത്ത് നിന്നു പ്ലേബാക്ക് ചെയ്യാൻ സാധിക്കും. പ്രീമിയം ഉപയോക്താക്കൾക്ക് ഈ ഫീച്ചറും യൂട്യൂബ് നൽകുന്നു. വീഡിയോ കാണുന്നത് പോസ് ചെയ്ത് പോയിന്റിൽനിന്നു തന്നെ വീണ്ടും പ്ലേബാക്ക് ചെയ്യാൻ കഴിയും. ഒന്നിലധികം ഉപകരണങ്ങൾക്കിടയിലും ഇത് സാധ്യമാണ്.
സ്മാർട് ഡൗൺലോഡ്
നിങ്ങളുടെ ലൈബ്രറിയിലേക്ക് ശുപാർശ ചെയ്‌ത വീഡിയോകൾ സ്വയം ആഡ് ആവുകയും അത് ഓഫ്‌ലൈൻ കാണുന്നതിനായി ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന ഒരു പുതിയ ഫീച്ചറാണ് സ്മാർട്ട് ഡൗൺലോഡുകൾ. വൈ-ഫൈ നെറ്റ്വർക്കിൽ കണക്റ്റ് ചെയ്യുമ്പോൾ മാത്രമേ ഇത് പ്രവർത്തിക്കൂ.
1080 പി പ്രീമിയം
വരും ദിവസങ്ങളിൽ ഐഒഎസ് ഉപകരണങ്ങളിലും യൂട്യൂബിന്റെ വെബ് പതിപ്പിലും പ്രീമിയം അംഗങ്ങൾക്ക് 1080 പിയുടെ മെച്ചപ്പെടുത്തിയ ബിറ് റ്റേറ്റ് പതിപ്പിൽ വീഡിയോകൾ കാണാനാകും. സ്‌പോർട്‌സ് അല്ലെങ്കിൽ ഗെയിമിങ് പോലുള്ള നിരവധി വിശദാംശങ്ങൾ ഉള്ള വീഡിയോ കാണുന്ന ഒരാളാണ് നിങ്ങളെങ്കിൽ, പുതിയ ഫീച്ചർ മികവേറിയ ദൃശ്യാനുഭവം നൽകുമെന്ന്, യൂട്യൂബ് പറയുന്നു.