45 മിനിറ്റോളം ആഗോളമായി നിശ്ചലമായതിന് ശേഷം വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ് തിരികെ എത്തി. ഇന്ന് രാവിലെ മുതലാണ് യൂട്യൂബില്‍ വീഡിയോ കാണാനോ, ലോഗിന്‍ ചെയ്യാനോ വീഡിയോ അപ്‌ലോഡ് ചെയ്യാനോ ഉപയോക്താക്കള്‍ക്ക് കഴിയാതിരുന്നത്. ‘500 ഇന്റേണല്‍ സെര്‍വര്‍ എറര്‍’ എന്ന മുന്നറിയിപ്പ് സന്ദേശമാണ് ഉപയോക്താക്കള്‍ക്ക് ലഭിച്ചത്.

സെർവർ തകരാറാണ് യൂട്യൂബിന്റെ തകരാറിന് പിന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂട്യൂബ്, യൂട്യൂബ് ടിവി, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് കിഡ്സ് എന്നിവയാണ് നിശ്ചലമായത്. വിഷയത്തില്‍ അന്വേഷണമാരഭിച്ചതായും പ്രശ്നം നേരിട്ടതില്‍ ലോകത്തുള്ള എല്ലാ പ്രേക്ഷകരോടും മാപ്പ് പറയുന്നതായും യൂട്യൂബ് പ്രതികരിച്ചു. തങ്ങള്‍ തിരികെ വന്നതായും കാത്തിരുന്നതിന് നന്ദി അറിയിക്കുന്നതായും കമ്പനി ട്വീറ്റ് ചെയ്തു. ഇനിയും ഇത്തരത്തിലുളള ബുദ്ധിമുട്ട് നേരിട്ടാല്‍ അറിയിക്കണമെന്നും യൂട്യൂബ് വ്യക്തമാക്കി.

യൂട്യൂബിന്റെ തകരാറിന് പിന്നിലെ കാരണം അന്വേഷിച്ച് നിരവധി പേരാണ് ട്വിറ്ററിൽ മുന്നോട്ട് വന്നത്. തങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന യൂട്യൂബ് വിൻഡോ പരസ്പരം പങ്കുവച്ച #YouTubeDOWN എന്ന ഹാഷ്‌ടാഗ് ഇപ്പോൾ ട്വിറ്ററിലും ട്രെൻഡിങ്ങാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ