scorecardresearch

ക്രിയേറ്റര്‍ ടൂളുകളില്‍ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാന്‍ യൂട്യൂബ്

'എല്ലാവര്‍ക്കും നിര്‍മ്മിക്കാന്‍ കഴിയുമെന്ന് തോന്നുന്നത് എളുപ്പമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ജനറേറ്റീവ് എഐ അത് സാധ്യമാക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,' യൂട്യൂബ് സിഇഓ നീല്‍ മോഹന്‍ വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു.

'എല്ലാവര്‍ക്കും നിര്‍മ്മിക്കാന്‍ കഴിയുമെന്ന് തോന്നുന്നത് എളുപ്പമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ജനറേറ്റീവ് എഐ അത് സാധ്യമാക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,' യൂട്യൂബ് സിഇഓ നീല്‍ മോഹന്‍ വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു.

author-image
Tech Desk
New Update
YouTube| AI| technology

ക്രിയേറ്റര്‍ ടൂളുകളില്‍ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാന്‍ യൂട്യൂബ്

ന്യൂഡല്‍ഹി: കണ്ടന്റ് ക്രിയേറ്റര്‍മാരുടെ സമ്പദ് വ്യവസ്ഥയില്‍ പ്രധാന എതിരാളികളായ ടിക്ടോക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയ്ക്കെതിരെ പുത്തന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ ഉടമസ്ഥതയിലുള്ള യൂട്യൂബ്. ക്രിയേറ്റര്‍ ടൂളുകളില്‍ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാനുള്ള പദ്ധതികള്‍ യൂട്യൂബ്. ആവിഷ്‌കരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

''എല്ലാവര്‍ക്കും നിര്‍മ്മിക്കാന്‍ കഴിയുമെന്ന് തോന്നുന്നത് എളുപ്പമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ജനറേറ്റീവ് എഐ അത് സാധ്യമാക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,' യൂട്യൂബ് സിഇഓ നീല്‍ മോഹന്‍ വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു. ''ഈ ശക്തമായ ഉപകരണങ്ങള്‍ തിരഞ്ഞെടുത്ത കുറച്ച് പേര്‍ക്ക് മാത്രമായിരിക്കരുത്. അവ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു'' അദ്ദേഹം പറഞ്ഞു.

മേഡ് ഓണ്‍ യൂട്യൂബ് ഇവന്റില്‍, യൂട്യൂബ് അതിന്റെ ഷോര്‍ട്ട്സ് വീഡിയോ ഓഫറിനായുള്ള പരീക്ഷണാത്മക ജനറേറ്റീവ് എഐ ടൂളായ 'ഡ്രീം സ്‌ക്രീന്‍' ഡെമോ നടത്തി. നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എഐ ജനറേറ്റ് ചെയ്ത വീഡിയോ അല്ലെങ്കില്‍ ഫോട്ടോ പശ്ചാത്തലങ്ങള്‍ സൃഷ്ടിക്കും.

Advertisment

ഒരു തത്സമയ പ്രദര്‍ശനത്തില്‍, യൂട്യൂബ് എക്‌സിക്യൂട്ടീവ് മാത്യു സിമാരി ഫീച്ചര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണിച്ചു. ഒരു ലളിതമായ നിര്‍ദ്ദേശത്തോടെ, ന്യൂയോര്‍ക്ക് നഗരത്തിന് മുകളിലൂടെ പറക്കുന്ന ഒരു ഡ്രാഗണിന്റെയും ഒരു നായ കാര്‍ ഓടിക്കുന്നതിന്റെയും വീഡിയോ എഐ സൃഷ്ടിക്കുന്നു, ഇത് ജനറേറ്റീവ് എഐ സ്പെയ്സില്‍ ഗൂഗിളിന്റെ വൈദഗ്ദ്ധ്യം എടുത്തുകാണിക്കുന്നു. 'ഡ്രീം സ്‌ക്രീന്‍'' ഫീച്ചര്‍ ലക്ഷ്യമിടുന്നത് ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വലിയ ശ്രദ്ധ ചെലുത്തുന്ന ഉള്ളടക്ക സ്രഷ്ടാക്കളെയാണ്, 2020 ലാണ് ടിക് ടോക്കിന് സമാനമായ ഷോര്‍ട്ട് വീഡിയോ സേവനമായ യൂട്യബ് ഷോര്‍ട്സ് പുറത്തിറക്കിയത്. യൂട്യൂബ് ഷോര്‍ട്സിന് 7000 കോടി പ്രതിദിന വ്യൂസ് ഉണ്ടെന്നാണ് കണക്കുകള്‍. 200 കോടിയിലേറെ സൈന്‍ ഇന്‍ ചെയ്ത ഉപഭോക്താക്കളും ഇതിനുണ്ട്. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള ടെക് ഭീമന്മാര്‍ ടെക്സ്റ്റ്, ഫോട്ടോകള്‍, ആര്‍ട്ട് എന്നിവയില്‍ നിന്ന് പുതിയ ഉള്ളടക്കം സൃഷ്ടിക്കാന്‍ കഴിയുന്ന ജനറേറ്റീവ് എഐയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

Technology Youtube

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: