ഓഖ്‌ല സ്വദേശിനിയായ സോഫിയ ഫാത്തിമയുടെ രണ്ടാമത്തെ തിരഞ്ഞെടുപ്പാണിത്. എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പിന് മുന്നോടിയായി നോക്കിയപ്പോഴാണ് തന്റെ പേര് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്ബ് സൈറ്റിലില്ലെന്ന് സോഫിയ തിരിച്ചറിയുന്നത്. തുടര്‍ന്ന് ഭര്‍ത്താവാണ് സോഫിയക്ക് മിസിങ് വോട്ടേഴ്‌സ് ആപ്പ് നിര്‍ദ്ദേശിക്കുന്നത്. അതിലൂടെ സോഫിയ തന്റെ പേര് ലിസ്റ്റില്‍ ചേര്‍ത്തു.

സമാനമായ അനുഭവമാണ് ഉത്തര്‍പ്രദേശിലെ 21 കാരന്‍ മുഹമ്മദ് അനസിന്റേതും. വോട്ടര്‍ ഐഡിയില്ലായിരുന്നു അനസിന്. മിസിങ് ആപ്പ് സഹായമായി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ തങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍ക്ക് ഉപകാര പ്രദമായി മാറുകയാമ് മിസിങ് വോട്ടേഴ്‌സ് ആപ്പ്. മാസങ്ങള്‍ക്ക് മുമ്പാണ് ഈ ആപ്പ് ലോഞ്ച് ചെയ്യുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് ആപ്പിലൂടെ തങ്ങളുടെ പേര് പട്ടികയില്‍ ചേര്‍ത്തത്.

ഹൈദരാബാദ് സ്വദേശിയായ ഖാലിദ് സൈഫുള്ളയുടെ റായ് ലാബ്‌സ് ടെക്‌നോളജീസ് ആണ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുതാലണ് ഖാളിദ് ആപ്പിന്റെ ജോലികളിലേക്ക് തിരിയുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ 20 ശതമാനത്തോളം മുസ്ലീമുകള്‍ വോട്ടര്‍ പട്ടികയിലില്ല എന്ന തിരിച്ചറിവില്‍ നിന്നുമാണ് അവര്‍ ഈ ആപ്പിലേക്ക് എത്തിച്ചേര്‍ന്നത്.

കര്‍ണാടക തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ സൈഫുള്ള ലോകസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയായിരുന്നു. ഏഴ് കോടിയോളം വോട്ടര്‍മാരുടെ പേര് പട്ടികയിലില്ലെന്ന് സൈഫുള്ള പറയുന്നു.

”സാധാരണ വലിയ ഫോം ഫില്ല് ചെയ്യണം, പിന്നേയും ഒരുപാട് പ്രശ്‌നങ്ങളുണ്ട്. പക്ഷെ ഞങ്ങളുടെ ആപ്പില്‍ പിന്നീടുള്ള ജോലിയൊക്കെ ചെയ്യുന്നത് ഞങ്ങളാണ്” സൈഫുള്ള പറഞ്ഞു. മാര്‍ച്ച് 24 വരെ 88493 യൂസര്‍മാരാണ് ആപ്പിലേക്ക് എത്തിയത്. 41140 പേര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയോ റി രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook