/indian-express-malayalam/media/media_files/uploads/2020/09/xiomi-redmi-9i-specs-price-india-sale-date-417578-fi.jpg)
മൊബൈൽ ഫോൺ വിപണിയിലെ ജനപ്രിയ മോഡലായ ഷവോമി റെഡ്മി ഒരിക്കൽ കൂടി ഇന്ത്യൻ വിപണി കീഴടക്കാനെത്തുന്നു. സാഹചര്യത്തിനനുസരിച്ച് ഏറ്റവും ചെറിയ വിലയിൽ എൻട്രി ലെവൽ ഫോണുമായാണ് ഇത്തവണ റെഡ്മി എത്തുന്നത്. റെഡ്മി 9 ഐ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 4 ജിബി റാമിനും 64 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡാലിനു 8,299 രൂപയാണ് വില. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന്റെ ടോപ്പ് എൻഡ് മോഡലിന് 9,299 രൂപയാണ് വില.
6.53 ഇഞ്ച് എച്ച്ഡി + ഐപിഎസ് ഡിസ്‌പ്ലേ, 5000 എംഎഎച്ച് ബാറ്ററി, മീഡിയടെക് ഹെലിയോ ജി 25 പ്രോസസർ, 13 എംപി എഐ ക്യാമറ, 5 എംപി സെൽഫി ക്യാമറ, ഫെയ്‌സ് അൺലോക്ക് സപ്പോർട്ട് എന്നിവയാണ് റെഡ്മി 9 ഐയുടെ ചില സവിശേഷതകൾ. റെഡ്മി 9i യുടെ ആദ്യ വിൽപന സെപ്റ്റംബർ 18 ന് ഫ്ലിപ്കാർട്ടിലും mi.com ലും ആണ്.
Read in IE: Tech News Today, September 15: Redmi 9i launched in India, starts at Rs 8,299
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.