ദീപാവലിയോട് അനുബന്ധിച്ച് ഇന്ത്യയിൽ മൂന്ന് ദിവസത്തെ ഫെസ്റ്റിവൽ വില്‍പനമേളക്ക് ഒരുങ്ങുകയാണ് ഷാവോമി. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വില്‍പനമേള ഒക്ടോബര്‍ 23 മുതല്‍ 25 വരെയാണ്. ദീപാവലി എംഐയോടൊപ്പം എന്ന് പേരിട്ടിരിക്കുന്ന വിൽപ്പനമേളയിൽ വിവിധ ഷവോമി ഉൽപ്പനങ്ങൾക്ക് വമ്പന്‍ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ ഏഴ് വരെ തങ്ങളുടെ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഷാവോമി വിലക്കിഴിവ് നല്‍കുന്നുണ്ട്.
സ്മാര്‍ട്‌ഫോണുകള്‍ക്ക് പുറമെ ഷാവോമിയുടെ മറ്റ് ഉപകരങ്ങള്‍ക്കും കമ്പനി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ഓൺലൈൻ ഗെയിമുകളും ഷാവോമി അവതരിപ്പിക്കുന്നു. ഷാവോമി വില്‍പനമേളയിലെ ജനപ്രിയമായ ഒരു രൂപ ഫ്ലാഷ് സെയിലും ഇത്തവണയും ഉണ്ടാകും. പ്രതിദിനം രണ്ട് ഉല്‍പന്നങ്ങളാണ് ഒരു രൂപ വിലയ്ക്ക് ഷാവോമി വില്‍പനയ്‌ക്കെത്തിക്കുക.
എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 7500 രൂപക്ക് മുകളിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് 750 രൂപയുടെ കിഴിവും കമ്പനി നൽകുന്നു. റെഡ്മി നോട്ട് 5, പോകോ എഫ് 1 എന്നീ ഫോണുകൾ പെയ്ടിഎമ്മിലൂടെ വാങ്ങുന്നവർക്ക് 500 രൂപയുടെ ക്യാഷ്ബാക്കും ഉണ്ടായിരിക്കും. മൊബിക്ക്‍വിക്കിലൂടെ നടത്തുന്ന ഇടപാടുകൾക്ക് 20 ശതമാനം ക്യാഷ്ബാക്കും ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട്.
വിൽപ്പനമേളയിൽ 14,999 രൂപ വിലയുള്ള റെഡ്മി നോട്ട് 5 പ്രോ (4 ജിബി + 64 ജിബി) യ്ക്ക് 12,999 രൂപക്കും. ഇതിന്റെ തന്നെ (6 ജിബി + 64 ജിബി) പതിപ്പ് 14999 രൂപക്കും ലഭ്യമാകും. ഏകദേശം 2000 രൂപയുടെ വില കുറവാണ് ഈ ഫോണുകൾക്ക് ലഭിക്കുക. ഷാവോമി റെഡ്മി വൈ 2 (4 ജിബി + 64 ജിബി) ന് 2000 രൂപ കുറഞ്ഞ് 10999 രൂപയ്ക്കാണ് വില്‍പനയ്‌ക്കെത്തുന്നത്. എംഐ എ2 14999 രൂപയിലേക്കും വില കുറയും.
43 ഇഞ്ചിന്റെ എംഐ എല്‍ഇഡി സ്മാര്‍ട്ട് ടിവി 4എയ്ക്ക് 1000 രൂപ വിലകിഴിവിൽ 21,999 രൂപയ്ക്ക് ലഭിക്കും. ഇതിന് പുറമെ 32 ഇഞ്ച്, 43 ഇഞ്ച് മോഡൽ ടിവികള്‍ ആമസോണ്‍ പേയിലൂടെ വാങ്ങുകയാണെങ്കിൽ 500 രൂപ അധിക കിഴിവും ലഭിക്കും. വിവിധ എംഐ ഇയര്‍ഫോണുകള്‍ 50, 100 രൂപ വിലക്കിഴിവില്‍ ലഭ്യമാകും
എംഐ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് (ബേസിക് ബ്ലാക്ക്) 799 രൂപയ്‍ക്കും, എംഐ ബ്ലൂടൂത്ത് ഓഡിയോ റിസീവറും 899 രൂപയ്‍ക്കും ലഭിക്കും, എംഐ ബ്ലൂടൂത്ത് സ്പീക്കര്‍ 1599 രൂപയ്‍ക്ക് ലഭ്യമാകുമ്പോൾ. 20000 എംഎഎച്ചിന്റെ എംഐ പവര്‍ബാങ്ക് 2ഐ 1399 രൂപയും 10000 എംഎഎച്ചിന്റെയും എംഐ പവര്‍ബാങ്ക് 2ഐ 699 രൂപയുമാണ് വില.