സാംസങ് ഗ്യാലക്സി എസ് 21, ഐഫോൺ 12 ഫോണുകൾക്ക് ഷവോമിയുടെ എതിരാളി; എംഐ 11 അവതരിപ്പിച്ച് കമ്പനി

ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡൽ എംഐ 11 ആഗോള തലത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി

m11, m11 features, m11 price, m11 price in india, m11 specs, m11 specifications, xiaomi mi 11, xiaomi mi 11 features, xiaomi mi 11 specs, xiaomi mi 11 specifications, xiaomi mi 11 features, xiaomi mi 11 price, xiaomi mi 11 price in india, mi vs galaxy s21, iphone 12, m11 vs iphone 12" />

മാർക്കറ്റ് ഷെയറിന്റെ അടിസ്ഥാനത്തിൽ ലോകത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാർട്ഫോൺ നിർമാതാക്കളാണ് ഷവോമി. ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡൽ എംഐ 11 ആഗോള തലത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ കമ്പനി. 749 യൂറോ ഏകദേശം 65,880 രൂപ വിലവരുന്ന ഫോണാണ് കമ്പനി ഉടൻ വിപണിയിലെത്തിക്കാനൊരുങ്ങുന്നത്.

അതേസമയം ഫോൺ ഏതൊക്കെ വിപണിയിലെത്തുമെന്നും എപ്പോൾ എത്തുമെന്നും കമ്പനി ഇതുവരെ സ്ഥിരീകരിച്ചട്ടില്ല. 2020 ഡിസംബറിലാണ് ഷവോമി എംഐ 11 ചൈനയിൽ അവതരിപ്പിച്ചത്. അധികം വൈകാതെ തന്നെ ഇന്ത്യൻ വിപണിയിലേക്കും ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: Samsung Galaxy M12- 6000 എംഎച്ച് ബാറ്ററിയുമായി സാംസങ്ങ് ഗാലക്സി എം12 വിപണിയിലേക്ക്

കഴിഞ്ഞ വർഷം ഷവോമി വിപണിയിലെത്തിച്ച എംഐ 10ന്റെ പിൻമുറക്കാരനാണ് എംഐ11. അതുകൊണ്ട് തന്നെ 10ന്റേതിലും മികച്ച പ്രൊസസറും ക്യാമറയും വലിയ സ്ക്രീനുമൊക്കെയാണ് 6.8 ഇഞ്ച് ഒഎൽഇഡി സ്ക്രീനാണ് ഫോണിന്റേത്. 120Hz റിഫ്രഷ് റേറ്റുള്ള സ്ക്രീനിന്റെ പീക്ക് ബ്രൈറ്റ്നെസ് 1500നൈറ്റ്സാണ്. സാംസങ് ഗ്യാലക്സി എസ്21ന്റേതും സമാനമാണ്. ഗെയിമിങ്ങിനും വീഡിയോ കാണുന്നതിനും മികച്ച അനുഭവമാണ് ഉയർന്ന റിഫ്രഷ് റേറ്റ് നൽകുന്നത്.

ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെത്തുന്ന ഫോണിന്റെ പ്രൈമറി സെൻസർ 108 എംപിയുടേതാണ്. 13 എംപി വൈഡ് ആംഗിൾ ക്യാമറയും 5എംപി ടെലിമാക്രോ ലെൻസും ഉൾപ്പെടുന്നു. 20 എംപിയുടേതാണ് സെൽഫി ക്യാമറ. ക്വൂവൽകോം സ്നാപ്ഡ്രാഗൻ 888 പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. 5ജി സപ്പോർട്ടോടുകൂടിയാണ് പുതിയ മോഡലും എത്തുന്നത്. ഡിസ്പ്ലേയിൽ തന്നെ ഫിംഗർ പ്രിന്റ് സെൻസറും ഉൾപ്പെടുത്തിയിരിക്കുന്നു. 4600 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്. 55W വയർഡ് ചാർജറും 50W വയർലെസ് ചാർജിങ്ങും സാധ്യമാണ്.

Also Read: Realme V11- ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാർട്ട്ഫോണുമായി റിയൽമി

ഹൈ എൻഡ് സ്മാർട്ഫോൺ രംഗത്തേക്ക് ഇതിനോടകം സാനിധ്യമറിയിച്ച ഷവോമി ആപ്പിളിനും സ്മാർട്ഫോണിനുമെല്ലാം വെല്ലുവിളിയാകുകയാണ് പുതിയ മോഡലുകളിലൂടെ. എംഐ 11 ഷവോമിയുടെ ഏറ്റവും വലിയ പ്രീമിയം സ്മാർട്ഫോണാണ്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Xiaomi unveils new flagship mi 11 to challenge galaxy s21 and iphone 12

Next Story
Samsung Galaxy M12- 6000 എംഎച്ച് ബാറ്ററിയുമായി സാംസങ്ങ് ഗാലക്സി എം12 വിപണിയിലേക്ക്Samsung Galaxy M12, Galaxy M12, Galaxy M12 specifications, Samsung Galaxy M12 launch, Samsung Galaxy M12 specs, Samsung Galaxy M12 features, Samsung Galaxy M12 price, Samsung Galaxy M12 news, എം12, സാംസങ് എം12, ഗാലക്സി എം12, സാംസങ് ഗാലക്സി എം12, സാംസങ് ഫോൺ, ബജറ്റ് ഫോൺ, ഗാലക്സി ഫോൺ, ഗാലക്സി, സാംസങ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com