ഷവോമി – റെഡ്മി സ്മാർട്ഫോൺ ഉപയോക്താക്കൾക്കായി ബാറ്ററി റീപ്ലേസ്മെന്റ് പ്രോഗ്രാമുമായി ഷവോമി. പഴയ, ചാർജ് നിൽക്കാത്ത ബാറ്ററികൾ കുറഞ്ഞ വിലയിൽ മാറാൻ അവസരം ഒരുക്കുന്നതാണ് ഈ പദ്ധതി. ശരിയായ രീതിയിൽ ബാറ്ററികൾ മാറാത്തത് ഫോണിനെ ബാധിക്കും എന്നിടത്താണ് ഷവോമിയുടെ ബാറ്ററി റീപ്ലേസ്മെന്റ് പ്രോഗ്രാമിന്റെ പ്രസക്തി.
നിങ്ങളുടെ ഷവോമി ഫോൺ ഏത് തന്നെ ആയാലും അതിൻെറ ബാറ്ററി ലഭ്യമാകും എന്നതാണ് പദ്ധതിയുടെ മറ്റൊരു സവിശേഷത. അടുത്തുള്ള ഷവോമിയുടെ അംഗീകൃത സർവീസ് സെന്ററിൽ വിളിച്ചു ഇത് ഉറപ്പാക്കാനും നിങ്ങൾക്ക് കഴിയും. ഷവോമിയുടെ സർവീസ് ആപ്പിലൂടെ ബാറ്ററി മാറുന്നതിനുള്ള അപ്പോയ്ന്മ്നെറ് എടുക്കാൻ സാധിക്കും.
അപ്പോയിന്മെന്റ് എടുത്തു കഴിഞ്ഞാൽ നിങ്ങൾ ഓഫീസിൽ നേരിട്ട് ചെന്ന് ബാറ്ററി മാറ്റണം. ഇതിനു എത്ര സമയം എടുക്കുമെന്ന് ഷവോമി പറയുന്നില്ല. എന്നാൽ നിങ്ങളുടെ സ്മാർട്ഫോണിനനുസരിച്ച് ഇത് മാറാൻ ആണ് സാധ്യത.
ബാറ്ററിയുടെ വിലയും ഫോണിന് അനുസരിച്ചായിരിക്കും. 499 രൂപ മുതൽ നിങ്ങൾക്ക് ബാറ്ററി ലഭ്യമാകുമെന്നാണ് കമ്പനി പറയുന്നത്.
ബാറ്ററികൾ കൃത്യസമയത്ത് ശരിയായ രീതിയിൽ മാറുന്നത് ഫോൺ പൊട്ടിത്തെറിക്കുന്നത് പോലുള്ള അപകടങ്ങൾ തടയാൻ സഹായിക്കും. ഫോണിന്റെ ചാർജ് വേഗം തീരുന്നതും അമിതമായി ചൂടാവുന്നത് എല്ലാം ബാറ്ററിയുടെ പ്രശ്നം കൊണ്ടാകാം. ഇതിനെല്ലാം അതിവേഗം പരിഹാരം നൽകാൻ സഹായിക്കുന്നതാണ് ഷവോമിയുടെ ബാറ്ററി ബാറ്ററി റീപ്ലേസ്മെന്റ് പ്രോഗ്രാം.
Also Read: 5ജി സ്പെക്ട്രം ലേലത്തിന് അനുമതി നൽകി കേന്ദ്രമന്ത്രിസഭ