/indian-express-malayalam/media/media_files/uploads/2023/07/Mi-Mix-Fold.jpg)
Mi-Mix-Fold
ന്യൂഡല്‍ഹി: മോട്ടറോള, ഓപ്പോ, ഗൂഗിള്‍ തുടങ്ങിയ ഫോണ്‍ നിര്‍മ്മാതാക്കളും ഫോള്‍ഡബിള്‍ ഫോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അടുത്ത തലമുറയിലെ ഫോള്‍ഡബിള്‍ മിക്സ് ഫോള്‍ഡ് 3 ലോഞ്ച് ചെയ്യുന്നതായി ഷവോമി സ്ഥിരീകരിച്ചിരുന്നു. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയില്‍ കമ്പനിയുടെ ഏറ്റവും പുതിയ ഫാക്ടറി നവീകരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മിക്‌സ് ഫോള്‍ഡ് 3 ഈ വര്‍ഷം ഓഗസ്റ്റില്‍ എപ്പോഴെങ്കിലും അവതരിപ്പിക്കുമെന്ന് ഷവോമി പ്രസിഡന്റ് ലു വെയ്ബിംഗ് പറഞ്ഞു. വരാനിരിക്കുന്ന ഫോള്‍ഡബിള്‍ അതിന്റെ മുന്‍ഗാമിയായ മിക്സ് ഫോള്‍ഡ് 2 നെ അപേക്ഷിച്ച് കൂടുതല്‍ ശക്തവും കനം കുറഞ്ഞതുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഷവോമി മിക്‌സ് ഫോള്‍ഡ് 2 അവതരിപ്പിച്ചത്. സ്നാപ്ഡ്രാഗണ്‍ 8+ Gen 1 ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്, ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാവിന്റെ ഏറ്റവും പുതിയ ഫോള്‍ഡബിള്‍ ഫോണിനേക്കാള്‍ അര ഇഞ്ച് കൂടുതലുള്ള 8.02 ഇഞ്ച് ഇന്നര്‍ സ്‌ക്രീനുള്ള ഗൊറില്ല ഗ്ലാസ് വിക്റ്റസ് പരിരക്ഷിച്ചിരിക്കുന്ന 120Hz 6.56 ഇഞ്ച് അമോലെഡ് കവര്‍ സ്‌ക്രീന്‍ ഫീച്ചര്‍ ചെയ്യുന്നു.
വരാനിരിക്കുന്ന ഫോണ്‍ ഒരു ഫ്‌ലെക്‌സ് മോഡില്‍ വരുമെന്നും 120വാട്ട് ചാര്‍ജിംഗും 50വാട്ട് വയര്‍ലെസ് ചാര്‍ജിംഗും ഉള്ള അല്‍പ്പം വലിയ 4,800mഅവ ബാറ്ററി പായ്ക്ക് ചെയ്യുമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ക്യാമറയുടെ മുന്‍വശത്ത്, ഇതിന് 5എക്‌സ് പെരിസ്‌കോപ്പ് സൂം ലെന്‍സ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ അതിന്റെ മുന്‍ഗാമിയായ പോലെ, Xiaomi Mi Fold 3 ചൈനയില്‍ മാത്രമായി പരിമിതപ്പെടുത്തിയേക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.