ഷവോമിയുടെ പുതിയ സ്മാർട്ട് ഫോൺ മോഡലായ റെഡ്മി 9 പ്രൈം ഓഗസ്റ്റ് നാലിന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഫോണിന്റെ ഇന്ത്യ ലോഞ്ചിന്റെ ദിവസവും സമയവും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ സ്മാർട്ട്ഫോൺ ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് 12നാവും വിപണിയിലെത്തുകയെന്ന് ഷവോമി ഗ്ലോബൽ വൈസ് പ്രസിഡൻ്റും മാനേജിങ്ങ് ഡയറക്ടറുമായ മനു കുമാർ ജെയിൻ പറഞ്ഞു.
മികച്ച സ്പെസിഫിക്കേഷനുകളും ഫീച്ചറുകളുമായിട്ടാവും ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങുക എന്ന് മനു കുമാർ ജയിൻ പറഞ്ഞു. യൂറോപ്യൻ വിപണികളിലുള്ള റെഡ്മി 9 മോഡലോ, അല്ലെങ്കിൽ കഴിഞ്ഞ വാരം ചൈനയിൽ ലോഞ്ച് ചെയ്ത മോഡലോ ആണ് റെഡ്മി 9 പ്രൈം ആയി ഇന്ത്യയിൽ റീ ബ്രാൻഡ് ചെയ്ത് ഇറക്കാൻ സാധ്യത. റെഡ്മി ഇന്ത്യയുടെ ട്വിറ്റർ ഹാൻഡിലിന്റെ പേരിൽ “ബാക്ക് ടു പ്രൈം” എന്ന ഹാഷ്ടാഗ് പുതുതായി ചേർത്തിട്ടുണ്ട്.
Read More: റെഡ്മി നോട്ട് 9 – റെഡ്മി നോട്ട് 8, ഏതാണ് മികച്ചത്
2015 ഓഗസ്റ്റിലാണ് ആദ്യത്തെ റെഡ്മി പ്രൈം മോഡൽ വിപണിയിലെത്തിയത്. 2016 ൽ മറ്റൊരു മോഡലും പുറത്തിറങ്ങി. പിന്നീട് റെഡ്മി പ്രൈം സീരീസ് ഷവോമി നിർത്തലാക്കി.
നാലു വർഷത്തെ ഇടവേളക്ക് ശേഷം പ്രൈം പരമ്പരയിലുള്ള മോഡലുകൾ വീണ്ടും വിപണിയിലെത്തിക്കാനാണ് ഷവോമി ലക്ഷ്യം വയ്ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻ മോഡലുകളെപ്പോലെ താങ്ങാനാവുന്ന വിലയാവും റെഡ്മി 9 പ്രൈം മോഡലിനും എന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 6-7 തീയതികളിലായി നടക്കാനിരിക്കുന്ന ആമസോൺ പ്രൈം ഡേ സെയിലിലും ഫോൺ ലഭ്യമായേക്കാം.
What we know about the Redmi 9 Prime so far- റെഡ്മി 9 പ്രൈമിനെക്കുറിച്ച് ഇതുവരെ അറിഞ്ഞ കാര്യങ്ങൾ
റെഡ്മി നോട്ട് 9 സീരീസിൽ നിന്നുള്ള ചില ഫീച്ചറുകൾ റെഡ്മി 9 പ്രൈം മോഡലിലുമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രൈസ് റേഞ്ചിലെ മറ്റ് ഫോണുകളെ അപേക്ഷിച്ച് മേൽക്കൈ നേടുന്നതിനായി റെഡ്മി 9 പ്രൈം മോഡലിൽ 2340×1080പി റെഷല്യൂഷനുള്ള, 2.5 മില്യൺ പിക്സലിന് തുല്യമായ ഫുൾ എച്ച്ഡി+ ഡിസ്പ്ലേയുണ്ടാവും.
സ്വെറ്റ് പ്രൂഫ്, സ്പ്ലാഷ് റെസിസ്റ്റന്റ് ബോഡിയാവും റെഡ്മി 9 പ്രൈമിനെന്ന് റെഡ്മി ഇന്ത്യ ബുധനാഴ്ച പോസ്റ്റ് ചെയ്ത ടീസർ വ്യക്തമാക്കുന്നു.
Read More: മിഡ്റേഞ്ചിൽ റിയൽമീയുടെ 6i; അറിയാം വിലയും മറ്റ് ഫീച്ചറുകളും
3.5 എംഎം ഹെഡ്ഫോൺ ജാക്ക് ഫോണിനുണ്ടായിരിക്കുമെന്ന് ആമസോണിലെ ഒരു ടീസർ സ്ഥിരീകരിക്കുന്നു. ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ടൈപ്പ് സി യുഎസ്ബി പോർട്ടും മോഡലിനുണ്ടാവുമെന്നാണ് സൂചന.
ഷവോമി ഇക്കോസിസ്റ്റത്തിലെ വാട്ടർ പ്യൂരിഫയർ, ലൈറ്റുകൾ, എംഐ ടിവി എന്നിവ നിയന്ത്രിക്കാനുള്ള സംവിധാനവും ഫോണിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെNewടുന്നത്.
Read More: Redmi 9 Prime India launch on August 4: Specs, other details we know