ഷവോമി തങ്ങളുടെ പ്രശസ്തമായ രണ്ടു മിഡ് റേഞ്ച് സ്മാർട്ഫോണുകളുടെ വില കുറച്ചു. റെഡ്മി നോട്ട് 6 പ്രോ, മീ എ2 എന്നീ ഫോണുകൾക്കാണ് ഇന്ത്യയിൽ വില കുറഞ്ഞത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള രണ്ടു ഫോണുകളുടെ വേരിയന്റും ഇപ്പോൾ 11,999 രൂപയ്ക്ക് ലഭിക്കും. 4 ജിബി റാം വേരിയന്റിലുളള റെഡ്മി നോട്ട് 6 പ്രോ കഴിഞ്ഞ നവംബറിൽ പുറത്തിറക്കിയപ്പോൾ വില 13,999 രൂപയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ 16,999 രൂപയ്ക്കാണ് മീ എ2 പുറത്തിറക്കിയത്.

റെഡ്മി നോട്ട് 6 പ്രോ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള വേരിയന്റ് 15,999 രൂപയ്ക്കാണ് വിൽക്കുന്നത്. മീ എ2 വിന്റെ കൂടിയ വെർഷന്റെ വിലയ്ക്കും മാറ്റമില്ല. 15,999 രൂപയ്ക്കാണ് ഫോൺ വിപണിയിൽ ലഭിക്കുന്നത്.

Read: റെഡ്മി നോട്ട് 6 പ്രോ, സാംസങ് ഗ്യാലക്സി എം20; 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ഫോണുകൾ

ഷവോമി റെഡ്മി നോട്ട് 6 പ്രോയ്ക്ക് 6.26 ഇഞ്ച് ഡിസ്‌പ്ലേയാണുളളത്. 19:9 ആണ് സ്ക്രീൻ ആസ്പെക്റ്റ് റേഷ്യോ. പിന്നിൽ 12 എംപിയുടെയും 5 എംപിയുടെയും ഇരട്ട ക്യാമറയുണ്ട്. മുന്നിലും 20 എംപിയുടെയും 2 എംപിയുടെയും ഇരട്ട ക്യാമറകളുണ്ട്. സ്നാപ്ഡ്രാഗൺ 636 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 4 ജിബി/6 ജിബി റാം, 64 ജിബി സ്റ്റോറേജ് ആണ് ഫോണിന്റേത്. ഇന്റേണൽ സ്റ്റോറേജ് 64 ജിബിയാണ്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ കൂട്ടാം. 4,000 എംഎഎച്ച് ആണ് ബാറ്ററി.

Read: റെഡ്‌മി നോട്ട് 7 രണ്ടാം ഘട്ട വിൽപന മാർച്ച് 13 ന്

ആൻഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിനുളളത്. സ്നാപ്ഡ്രാഗൻ 660 എസ്ഒസി ആണ് പ്രൊസസർ. പിന്നിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണുളളത്. 12 മെഗാപിക്സലാണ് പ്രധാന ക്യാമറയ്ക്ക്. സോണിയുടെ ക്യാമറ സെന്‍സര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടാമത്തെ ക്യാമറയ്ക്ക് 20 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുളളത്. സെൽഫി ക്യാമറ 20 മെഗാപിക്സലുമാണ്. സോഫ്റ്റ് എൽഇഡി ഫ്ലാഷുമുണ്ട്. 3060 എംഎഎച്ച് ആണ് ബാറ്ററി. ക്വിക്ക് ചാർജ് 4 ആണ് ഫോണിന്റെ മറ്റൊരു സവിശേഷത.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ