Latest News

ഷവോമി റെഡ്മി വൈ 2 ഇന്ത്യയില്‍ അവതരിപ്പിച്ചു; വിലയും വിവരങ്ങളും

കമ്പനിയുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഷവോമി എംഐയുഐ 10 സോഫ്റ്റ് വെയറും ഇന്ത്യയില്‍ പ്രഖ്യാപിച്ചു

ഷവോമിയുടെ റെഡ്മി വൈ2 സെല്‍ഫി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 3ജിബി റാം, 32ജിബി മോഡലിന് 9,999 രൂപയാണ് വില. 4ജിബി റാം 64ജിബി മോഡലിന് 12,999 രൂപയാണ് വില. കമ്പനിയുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഷവോമി എംഐയുഐ 10 സോഫ്റ്റ് വെയറും ഇന്ത്യയില്‍ പ്രഖ്യാപിച്ചു. ആന്‍ഡ്രോയിഡ് ഔറിയോ 8.0യിലാണ് എംഐയുഐ 10 റണ്‍ ചെയ്യുന്നത്.

റെഡ്മി വൈ2 ജൂണ്‍ 12 മുതല്‍ ആമസോണിലും mi.comലും വില്‍പ്പനയ്ക്ക് എത്തും. 128 ജിബി വരെ ഉപയോഗിക്കാവുന്ന മൈക്രോ എസ്ഡി സ്ലോട്ടോട് കൂടിയാണ് വൈ2 തയ്യാറാക്കിയിരിക്കുന്നത്. എച്ച്ഡി റെസല്യൂഷന്‍ (1440*720) ഉളള 5.99 ഇഞ്ച് ഡിസ്പ്ലെയാണ് ഫോണിനുളളത്. മുമ്പില്‍ ബട്ടണില്ലാതെ റിയര്‍ ഫിംഗര്‍ പ്രിന്റ് സ്കാനറാണ് ഫോണിന്റെ പ്രത്യേകത. റെഡ്മി നോട്ട് 5 പ്രോയോട് സമാനമായ ഡിസൈനാണ് ഫോണിനുളളത്. എന്നാല്‍ പിറകില്‍ മെറ്റാലിക് ഫിനിഷാണ് ഫോണിനുളളത്. 12എംപി+5 മെഗാപിക്സലോടെ വെര്‍ട്ടിക്കല്‍ ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിനുളളത്. 16 എംപിസെല്‍ഫി ക്യാമറയാണ് വൈ2 ഫോണിനുളളത്.

ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 625 പ്രൈസസറാണ് ഫോണിനുളളത്. ഫെയ്സ് അണ്‍ലോക്ക്, എഐ ബ്യൂട്ടിഫൈ 4.0 എന്നിവയും പ്രത്യേകതയാണ്. എംഐയുഐ 9.5 ആന്‍ഡ്രോയിഡ് ഓറിയോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Xiaomi redmi y2 miui 10 launched in india price features and more

Next Story
തേനിക്കാരൻ ‘രാജ’, ആപ്പിൾ കോൺഫറൻസിൽ ‘വിജയരാജ’
The moderation of comments is automated and not cleared manually by malayalam.indianexpress.com