scorecardresearch

വിപണി കീഴടക്കാന്‍ വീണ്ടും റെഡ്‌മി; പുതിയ മോഡല്‍ ഷവോമി റെഡ്മി എസ് 2 ഇന്ന് പുറത്തിറങ്ങും

ഇന്ത്യയിലെത്തുമ്പോള്‍ അത് 11,000 രൂപയ്ക്കും 13,000 രൂപയ്ക്കും ഇടയിലായിരിക്കും ഫോണിന്റെ വില

ഇന്ത്യയിലെത്തുമ്പോള്‍ അത് 11,000 രൂപയ്ക്കും 13,000 രൂപയ്ക്കും ഇടയിലായിരിക്കും ഫോണിന്റെ വില

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
വിപണി കീഴടക്കാന്‍ വീണ്ടും റെഡ്‌മി; പുതിയ മോഡല്‍ ഷവോമി റെഡ്മി എസ് 2 ഇന്ന് പുറത്തിറങ്ങും

ന്യൂഡല്‍ഹി: മൊബൈല്‍ വാണിജ്യ മേഖലയില്‍ ഇന്ത്യയില്‍ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മൊബൈല്‍ കമ്പനിയായ ഷവോമി അവരുടെ പുതിയ സ്മാര്‍ട്ട്‌ ഫോണ്‍ മോഡലായ ഷവോമി റെഡ്‌മി എസ് 2 ഔദ്യോഗികമായി ഇന്ന് ചൈനയില്‍ പുറത്തിറക്കും. നൻജിങ്ങിലെ സുനിങ് ഡോട് കോമിന്റെ ആസ്ഥാനത്ത് ചൈനീസ് സമയം ഉച്ചക്ക് രണ്ടു മണിക്കാണ് പരിപാടി നടക്കുക.

Advertisment

റെഡ്‌മി എസ് 2 ഇന്ത്യൻ വിപണിയിലും എത്തുമെന്ന് എക്സ്ഡിഎ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. പക്ഷേ എന്നു മുതലാണ് ഇന്ത്യൻ വിപണിയിൽ ഫോൺ ലഭിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ഔദ്യോഗികമായി പുറത്തിറക്കുന്നതിനു മുൻപു തന്നെ എസ് 2 വിന്‍റെ വിലയും പ്രത്യേകതകളും ഓണ്‍ലൈനിലൂടെ ലീക്ക് ആയിരുന്നു.

ഓണ്‍ലൈന്‍ വാണിജ്യ പ്ലാറ്റ്ഫോമായ അലി എക്സ്പ്രസിന്റെ റിപ്പോർട്ട് പ്രകാരം എസ് 2വിന്‍റെ വില ഏകദേശം 159 ഡോളറിനും (10,671 രൂപ) 187 ഡോളറിനും (12,550 രൂപ) ഇടയിലായിരിക്കും. ഇന്ത്യയിലെത്തുമ്പോള്‍ അത് 11,000 രൂപയ്ക്കും 13,000 രൂപയ്ക്കും ഇടയിലായിരിക്കും. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ വിലയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരൂ.

18:9 ആസ്‌പെക്റ്റ് റേഷ്യോയിലെ 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുളളത്. ഗ്രേ, പിങ്ക്, ഗോള്‍ഡ്‌ എന്നീ വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണിനു 12 എംപി പ്രൈമറി സെന്‍സറും 5 എംപി സെക്കന്‍ഡറി സെന്‍സറുമാണുള്ളത്. 12എംപി-5എംപി ഡ്യുവല്‍ ക്യാമറയും 16എംപി സെല്‍ഫി ക്യാമറയുമാണ് ഫോണിനുളളത്. 3,080 എംഎഎച്ച് ബാറ്ററിയുമുണ്ട്.

Advertisment
Mobile Phone Technology Xiaomi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: