പ്രോക്യാമറ മാക്സ്‌പെർഫോമൻസ്; റെഡ്മി നോട്ട് 9 ഉടൻ ഇന്ത്യൻ വിപണിയിൽ

നാല് ക്യാമറകളുൾപ്പെടുന്ന ക്വാഡ് ക്യാമറ സെറ്റപ്പിൽ സ്ക്വയർ ഡിസൈനാണെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു

Redmi Note 9, Xiaomi Redmi Note 9, റെഡ്മി നോട്ട് 9, Redmi Note 9 India launch, റെഡ്മി, Redmi Note 9 launched in India, Redmi Note 9 price in India, Redmi Note 9 features, Redmi Note 9 india launch date, Redmi Note 9 March 12 launch

ജനപ്രിയ മൊബൈൽ ഫോൺ നിർമാതാക്കളായ ഷവോമി റെഡ്മി അവരുടെ ഏറ്റവും പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. നോട്ട് സീരിസിലെ റെഡ്മി നോട്ട് 9നാണ് ഇന്ത്യൻ വിപണിയിലേക്കെത്തുന്നത്. മാർച്ച് 12ന് ഫോൺ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ ഫോണിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി അധികൃതർ ഇതുവരെ പുറത്ത് വിട്ടട്ടില്ല.

അതേസമയം തനത് ശൈലിയിൽ തന്നെയാകും ഫോണിന്റെ ഡിസൈൻ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നാല് ക്യാമറകളുൾപ്പെടുന്ന ക്വാഡ് ക്യാമറ സെറ്റപ്പിൽ സ്ക്വയർ ഡിസൈനാണെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. പ്രോക്യാമറ മാക്സ്‌പെർഫോമൻസ് എന്ന ഹാഷ്ടാഗോടെയാണ് ഫോണിന്റെ ലോഞ്ചിന്രെ ടീസർ കമ്പനി റിലീസ് ചെയ്തിരിക്കുന്നത്.

ഷവോമിയുടെ റെഡ്മി നോട്ട് സീരിസ് ഇതിനോടകം തന്നെ വലിയ പ്രതികരണം നേടിയിട്ടുള്ളതാണ്. കഴിഞ്ഞ വർഷം റെഡ്മി നോട്ട് 7 സീരിസും റെഡ്മി നോട്ട് 8 സീരിസും കഴിഞ്ഞ വർഷം കമ്പനി അവതരിപ്പിച്ചിരുന്നു. ഇതിന്റെ പിൻഗാമിയായി എത്തുന്ന റെഡ്മി നോട്ട് 9 സീരിസിനെ ഏറെ പ്രതീക്ഷയോടെയാണ് ഉപഭോക്താക്കൾ കാത്തിരിക്കുന്നത്.

ഇന്ത്യയിലായിരിക്കും റെഡ്മി നോട്ട് 9 ആദ്യമായി കമ്പനി അവതരിപ്പിക്കുന്നതും. റെഡ്മി നോട്ട് 9ന്റെ ലോഞ്ചിങ്ങിന് വേദിയാകുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുന്നതോടെ ഇന്ത്യൻ വിപണിക്ക് ഷവോമി നൽകുന്ന പ്രാധാന്യവും മനസിലാക്കാവുന്നതാണ്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Xiaomi redmi note 9 india launch date confirmed

Next Story
ഡിജിറ്റൽ മേഖലയ്ക്കും കൊറോണ വൈറസ് ബാധ; സാംസങ്ങിനും ആപ്പിളിനും തിരിച്ചടിsamsung, samsung galaxy a series,സാംസങ്, ഓഫർ, samsung galaxy m series, galaxy a series, galaxy m series, galaxy a30, galaxy a20, galaxy a10, galaxy m20, galaxy m30, galaxy m10, amazon, amazon india, amazon summer sale, galaxy a series discounts, galaxy m series discounts, galaxy a series offers, galaxy m series offers, galaxy m series offers on amazon, Technology, ടെക്നോളജി, Tech news, ടെക് ന്യൂസ്, Malayalam Tech News, മലയാളം ടെക് ന്യൂസ്, IE malayalam, ഐഇ മലയാളം, Indian Express, ഇന്ത്യൻ എക്സപ്രസ്, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today
The moderation of comments is automated and not cleared manually by malayalam.indianexpress.com