scorecardresearch
Latest News

Redmi Note 9 vs Redmi Note 8: റെഡ്‌മി നോട്ട് 9 – റെഡ്‌മി നോട്ട് 8, ഏതാണ് മികച്ചത്- Redmi Note 9 vs Redmi Note 8: Here’s how the two Redmis compare

റെഡ്‌മി നോട്ട് 8നെ അപേക്ഷിച്ച് നോട്ട് 9ൽ ചില ഫീച്ചറുകൾ മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും ചില കാര്യങ്ങളിൽ നിലവാരം കുറഞ്ഞിട്ടുണ്ട്

Redmi note 9, Redmi note 9 launch, Redmi note 9 specs, Redmi note 9 price, redmi note 9 price in india, redmi note 9 vs redmi note 8, redmi note 9 specifications, redmi note 9 features, redmi note 9 camera, redmi note 9 sale, റെഡ്‌മി നോട്ട് 9, റെഡ്‌മി, റെഡ്‌മി നോട്ട്, റെഡ്‌മി നോട്ട് 8, ബജറ്റ് ഫോൺ, Phone Under 12000, Phone Under 13000, Phone Under 15000, സ്മാർട്ട് ഫോൺ, ie malayalam, ഐഇ മലയാളം

Redmi Note 9 vs Redmi Note 8, Here’s how the two Redmis compare: ഷവോമിയെ സംബന്ധിച്ചിടത്തോളം, റെഡ്മി നോട്ട് ഫോണുകൾ വർഷം തോറും ഹിറ്റാണ്. ആഗോള വിപണിയിലെത്തി മാസങ്ങൾക്കുശേഷം ഷവോമി റെഡ്മി നോട്ട് 9 ഇന്ത്യയിൽ പുറത്തിറക്കി. 2019 വരെ ആദ്യത്തെ റെഡ്മി നോട്ട് ഫോൺ വർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ എത്തിയിരുന്നുവെങ്കിലും ഈ വർഷത്തെ റെഡ്മി നോട്ട് 9 വളരെ വൈകിയാണ് പുറത്തു വന്നത്. ഇത് ഷവോമിയുടെ മാർക്കറ്റിങ്ങ് തന്ത്രങ്ങളിലെ മാറ്റത്തിന്റെ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു.

റെഡ്മി നോട്ട് 8, നോട്ട് 8 പ്രോ എന്നിവയുടെ അടുത്ത പതിപ്പുകളെ അവതരിപ്പിക്കുന്നതിനു പകരം കമ്പനി ഈ വർഷം ആദ്യം റെഡ്മി നോട്ട് 9 പ്രോയും നോട്ട് 9 പ്രോ മാക്സുമാണ് അനൗൺസ് ചെയ്തത്. രണ്ട് ഫോണുകൾക്കും ഇന്ത്യയിലെ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും പുതിയ നോട്ടിനെക്കുറിച്ച് ജനങ്ങൾക്ക് മികച്ച പ്രതീക്ഷയാണെന്നും ഷിവോമി അവകാശപ്പെടുന്നു.

Read More: Best phones under Rs 20,000: 20,000 രൂപയ്ക്ക് താഴെ വിലയുള്ള മികച്ച ഫോണുകൾ

റെഡ്മി നോട്ട് 9 ഉം മുൻഗാമിയായ റെഡ്മി നോട്ട് 8 ഉം താരതമ്യം ചെയ്താൽ, പുതിയ നോട്ട് നിരവധി നവീകരണങ്ങളോടെയാണ് വരുന്നതെന്ന് കാണം. പക്ഷേ ചില കുറവുകളും വരുത്തിയിട്ടുണ്ട് പുതിയ പതിപ്പിൽ.

ഏറ്റവും പുതിയ നോട്ട് 9 ഉം ഒരു വർഷം പഴക്കമുള്ള റെഡ്മി നോട്ട് 8 ഉം താരതമ്യം ചെയ്ത് റെഡ്മി നോട്ട് 9 ഒരു മികച്ച അപ്ഗ്രേഡ് ആണോ എന്ന് മനസ്സിലാക്കാം.

Redmi Note 9 vs Redmi Note 8: Downgrades- റെഡ്മി നോട്ട് 9 vs റെഡ്മി നോട്ട് 8: തരം താഴ്ത്തലുകൾ

റെഡ്മി നോട്ട് 9 ലെ പ്ലാസ്റ്റിക് ബാക്ക്, പ്ലാസ്റ്റിക് ഫ്രെയിം എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ റെഡ്മി നോട്ട് 8ന് കൂടുതൽ പ്രീമിയം രൂപകൽപനയാണെന്ന് കാണാം. ഈ പ്രൈസ് സെഗ്മെന്റിൽ റെഡ്മി നോട്ട് 7 വഴി ആദ്യമായി ഗ്ലാസ് ബാക്ക് കൊണ്ടുവന്ന ആദ്യ കമ്പനിയായിരുന്നു ഷവോമി. ഈ പ്രൈസ് പോയിന്റിലെ മിക്ക ഫോണുകളുംഗ്ലാസ് ബാക്ക് ഉപയോഗിച്ച് വരുന്ന സമയത്ത് നോട്ട് നയനിലെ പ്ലാസ്റ്റിക് റിയർ പാനൽ നിരാശാജനകമാണ്.

മൊത്തത്തിലുള്ള രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം, റെഡ്മി നോട്ട് 9 സ്ക്വയർ റിയർ ക്യാമറ ഡിസൈനുള്ള റെഡ്മി നോട്ട് 9 പ്രോ സീരീസിന് സമാനമാണ്. ഫിംഗർപ്രിന്റ് സെൻസർ ക്യാമറ മൊഡ്യൂളിന് താഴെയാണ്. അത് ലുക്കിനെ ബാധിക്കുന്നു.

Read More: പോകോ M2 പ്രോ ഇന്ത്യയിൽ; വില 13,999 മുതൽ

10,000 രൂപയിൽ താഴെ വിലയുള്ള മോഡലിൽ ആദ്യമായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ കൊണ്ടുവന്ന കമ്പനികളിലൊന്നാണ് ഷിയോമി. റെഡ്മി നോട്ട് 8ൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ പുതിയ നോട്ടിൽ ആ ഫീച്ചറില്ല.

റെഡ്മി നോട്ട് 9 ,റെഡ്മി നോട്ട് 8 മോഡലുകൾ തമ്മിൽ സമാനതയുള്ള ഒരു മേഖലയാണ് ക്യാമറ. രണ്ട് ഫോണുകളിലും 48 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് സെൻസർ, 2 എംപി മാക്രോ, 2 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു.

ഫ്രണ്ട് ക്യാമറയിലും വലിയ മാറ്റമൊന്നും കാണുന്നില്ല. രണ്ട് ഫോണുകളിലും 13 എംപി സെൽഫി ക്യാമറ ഉൾപ്പെടുന്നു. ഒരേയൊരു വ്യത്യാസം റെഡ്മി നോട്ട് 8 ന് വാട്ടർ ഡ്രോപ്പ് നോച്ചും നോട്ട് 9 ൽ പഞ്ച്-ഹോളുമാണ് എന്നതാണ്.

Redmi Note 9 vs Redmi Note 8: Upgrades- റെഡ്മി നോട്ട് 9 vs റെഡ്മി നോട്ട് 8: അപ്‌ഗ്രേഡുകൾ

റെഡ്മി നോട്ട് 8നെ അപേക്ഷിച്ച് ഒരു വലിയ സ്ക്രീൻ, ശക്തമായ പ്രോസസർ, കൂടുതൽ ബാറ്ററി, മെച്ചപ്പെട്ട ഫാസ്റ്റ് ചാർജിംഗ് പിന്തുണ എന്നിവ നോട്ട് 9ന്റെ പ്ലസ് പോയിന്റുകളാണ്.

റെഡ്മി നോട്ട് 9 ന് 6.55 ഇഞ്ച് ഡോട്ട് ഡിസ്പ്ലേയാണ്. റെഡ്മി നോട്ട് 8 ൽ ഇത് 6.3 ഇഞ്ച് നോച്ച് ഡിസ്പ്ലേ ആയിരുന്നു.

Read More: Samsung Galaxy M31s- സാംസങ്ങ് ഗാലക്സി എം31എസ് വിപണിയിലേക്ക്, എം31 പോലെ മികച്ചതാവുമോ?

റെഡ്മി നോട്ട് 8 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 പ്രോസസറായിരുന്നു. എന്നാൽ റെഡ്മി നോട്ട് 9-നുവേണ്ടി ഷവോമി മീഡിയാടെക്കിനെ തിരഞ്ഞെടുക്കുന്നു. മീഡിയാടെക് ഹെലിയോ ജി 85 ആണ് പ്രൊസസർ. പബ്ജി മൊബൈൽ ഗെയിം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഈ പ്രൊസസറിലൂടെ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ബാറ്ററിയാണ് റെഡ്മി നോട്ട് 8 നെക്കാൾ റെഡ്മി നോട്ട് 9 മികവ് പുലർത്തുന്ന മറ്റൊരു മേഖല. 22.5 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടുകൂടിയ 5020 എംഎഎച്ച് ബാറ്ററിയാണ് പുതിയ നോട്ടിൽ. റെഡ്മി നോട്ട് 8ൽ 4000 എംഎഎച്ച് ബാറ്ററിയും 18 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായിരുന്നു.

A Redmi Note phone not under Rs 10,000- 10,000 രൂപയിൽ കുറയാത്ത ഒരു റെഡ്മി നോട്ട് ഫോൺ

9,999 രൂപയിലാണ് രാജ്യത്ത് റെഡ്മി നോട്ട് ഫോണുകളുടെ പ്രൈസ് റേഞ്ചുകൾ ആരംഭിക്കാറ്. എന്നാൽ ഇത്തവണ ഇതിൽ മാറ്റം വന്നു. 9,999 രൂപയിൽ പ്രൈസ് റേഞ്ച് ആരംഭിക്കാത്ത ആദ്യ റെഡ്മി നോട്ട് ആയി നോട്ട് 9 മാറി.

Read More: Netflix Rs 349 HD Mobile+ plan : 349 രൂപയുടെ മൊബൈൽ പ്ലസ് എച്ച്ഡി പ്ലാനുമായി നെറ്റ്ഫ്ലിക്സ്

11,999 രൂപയ്ക്കാണ് രാജ്യത്ത് ഈ ഫോണിന്റെ വിൽപനയാരംഭിച്ചത്. രാജ്യത്ത് ജിഎസ്ടി വർധിപ്പിച്ചതോടെ ഫോൺ നിർമാതാക്കൾ വില വർധിപ്പിക്കാൻ നിർബന്ധിതരായതാണ് നോട്ട് 9ന്റെ വില വർധിക്കാനുള്ള കാരണം. 9,999 രൂപയുടെ പ്രാരംഭ വിലയിലാണ് റെഡ്മി നോട്ട് 9 ലോഞ്ച് ചെയ്തത്. എന്നാൽ ജിഎസ്ടി വർദ്ധിച്ചതിന് ശേഷം ഫോൺ ഇപ്പോൾ 12,499 രൂപയിൽ എത്തിനിൽക്കുന്നു.

Read More: Redmi Note 9 vs Redmi Note 8: Here’s how the two Redmis compare

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Xiaomi redmi note 9 8 compared specifications price india smartphone