Xiaomi Redmi Note 8 2021, Features & Specifications: ഷവോമിയുടെ ഏറ്റവും വില്പനയായുള്ള സ്മാർട്ഫോണായ റെഡ്മി നോട്ട് 8ന്റെ 2021 പതിപ്പ് ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ. ഫോൺ പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ഫോണിന്റെ ഡിസൈനും സവിശേഷതകളും കമ്പനിയുടെ വെബ്സൈറ്റിലൂടെ പുറത്തുവിട്ടു, എന്നാൽ ഫോണിന്റെ വിലയും എന്ന് വിപണയിലെത്തും തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല. 2019ൽ പുറത്തിറങ്ങിയ റെഡ്മി നോട്ട് 8 ന്റെ ആദ്യ പതിപ്പ് 25 ദശലക്ഷം യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞതായി കമ്പനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ഷവോമി ഷവോമി റെഡ്മി നോട്ട് 8 2021 ഡിസൈനും. സവിശേഷതകളും
ഫോണിന്റെ യഥാർത്ഥ പതിപ്പിന് സമമായ ഡിസൈനും പ്രത്യേകതകളുമാണ് പുതിയ പതിപ്പിനും നൽകിയിരിക്കുന്നത്. വാട്ടർഡ്രോപ്പ് – സ്റ്റൈലിൽ ശ്രദ്ധേയമായ ഡിസൈനുമായാണ് ഷവോമി റെഡ്മി നോട്ട് 8 2021 എത്തുന്നത്. ഡിസ്‌പ്ലേയ്‌ക്ക് ചുറ്റും നേർത്ത ബെസലുകളും ചുവടെ ഒരു താടിയും ഡിസൈനിൽ നൽകിയിരിക്കുന്നു. ഫിംഗർ പ്രിന്റ് സെൻസർ ഫോണിന്റെ പിന്നിലായും കാണാം.
മീഡിയടെക് ഹീലിയോ ജി85 ചിപ്‌സെറ്റാണ് ഇതിൽ വരുന്നത്, പഴയ പതിപ്പിൽ സസ്നാപ്ഡ്രാഗൺ 665 എസ്ഓസി പ്രൊസസ്സർ ആയിരുന്നു നൽകിയിരുന്നത്. 48എംപി പ്രൈമറി ക്യാമറയും, 8എംപി അൾട്രാ വൈഡ് ക്യമറയും, 2എംപി ഡെപ്ത് സെൻസറും, ഒരു മാക്രോ സെൻസറുമടങ്ങിയ ക്വാഡ് ക്യാമറ സെറ്റപ്പ് പിന്നിലും , മുന്നിൽ 13എംപി സെൽഫി ക്യാമറയുമായാണ് ഫോൺ എത്തുക. ആദ്യ പതിപ്പിലും ഇതേ ക്യാമറയാണ് നൽകിയിരുന്നത്.
Read Also: ഫെയ്സ്ബുക്കിനും വാട്സ്ആപ്പിനും വിലക്ക് വരുമോ? വസ്തുതകൾ ഇതാണ്
6.3 ഇഞ്ചുള്ള 450നിറ്റ്സ് ബ്രൈറ്റ്നസ്സുള്ള ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 8ലേത്. കോർണിങ് ഗൊറില്ല ഗ്ലാസ് 5ലാണ് ഡിസ്പ്ലേ വരുന്നത്. ആദ്യ പതിപ്പിന് സമമായി 4,000മാഹ് ബാറ്ററിയാണ് പുതിയ പതിപ്പിലും നൽകിയിരിക്കുന്നത്. ഇതിൽ 18വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ട്. ഐആർ ബ്ലാസ്റ്റർ, ടൈപ്പ് സി ചാർജിങ് പോർട്ട് 3.5 എംഎം ഹെഡ്‍ഫോൺ ജാക്ക് തുടങ്ങിയ ഫീച്ചറുകളും വരുന്ന ഫോൺ സ്പ്ലാഷ് റെസിസ്റ്റന്റ് കൂടിയാണ്.
രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് റെഡ്മി നോട്ട് 8 ലഭ്യമാകുക. 4ജിബി റാം 64ജിബി സ്റ്റോറേജ്, 4 ജിബി റാം 128ജിബി സ്റ്റോറേജ്, എന്നീ ഓപ്ഷനുകളിലാണ് ഫോൺ ലഭിക്കുക. നെപ്ട്യൂൺ ബ്ലൂ, മൂൺലൈറ്റ് വൈറ്റ്, സ്പേസ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളറുകളിലാണ് ഫോൺ എത്തുക. റെഡ്മി നോട്ട് 8 പുതിയ പതിപ്പിന്റെ വിലയും വില്പന തിയതിയും ഉടനെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.