ഷവോമി ആരാധകർ കാത്തിരുന്ന ഷവോമി റെഡ്മി നോട്ട് 6 പ്രോ നവംബർ 22ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഫ്ലിപ്കാർട്ടിൽ നവംബർ 23ന് ഷവോമി റെഡ്മി നോട്ട് 6 പ്രോവിന്റെ ആദ്യ വിൽപനയും നടത്തും. ഫ്ലിപ്കാർട്ടിന്റെ റെഡ്മി നോട്ട് 6 പ്രോവിന്റെ പേജിൽ ആദ്യ വിൽപ്പനയുടെ തീയതികൾ നൽകിയിട്ടുണ്ട്. സാധാരണ ഗതിയിൽ ഷവോമിയുടെ ഫോൺ വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് വിൽപനയ്ക്ക് എത്താറുള്ളത്. എന്നാൽ​ ഇതാദ്യമായാണ് വിപണിയിൽ അവതരിപ്പിക്കുന്നതിന്റെ പിറ്റേന്ന് തന്നെ വിൽപനയ്ക്കെത്തുന്നത്.

നവംബർ 23ന് ഉച്ചയ്ക്ക് 12 മണിക്ക് തന്നെ റെഡ്മി നോട്ട് 6 പ്രോവിന്റെ വിൽപന ആരംഭിക്കും. ബ്ലാക്ക് ഫ്രൈഡെ വിപണിയുടെ ഭാഗമായാണ് ഈ വിൽപനയെന്ന് ഫ്ലിപ്കാർട്ടിന്റെ പേജിൽ​ അറിയിച്ചിട്ടുണ്ട്. ബ്ലാക്ക്ഫ്രൈഡെ എന്നാൽ അമേരിക്കയിലെ താങ്സ് ഗിവിങ് ദിനത്തിന്റെ പിറ്റേന്ന് വ്യാപാരികൾ ഉപഭോക്താക്കൾക്കായി വിലക്കുറവിൽ ഉത്പനങ്ങൾ വിറ്റഴിക്കുന്നതാണ്. ഇതിനെ പിൻപറ്റി ഇന്ത്യയിൽ ആമസോണും, ഫ്ലിപ്കാർട്ടും വിലക്കുറവിൽ ഉത്പനങ്ങൾ​ ബ്ലാക്ക് ഫ്രൈഡെ ടാഗിൽ വിറ്റഴിക്കാറുണ്ട്.

റെഡ്മി നോട്ട് 6 പ്രോയുടെ വിലയും സവിശേഷതകളും

തായ്‌ലൻഡ് വിപണിയിൽ റെഡ്മി നോട്ട് 6 പ്രോ എത്തിക്കഴിഞ്ഞു. തായ്‌ലൻഡിൽ 6990 തായ് ബാട്ട് ആണ് വില. ഏതാണ്ട് 15,000 ഇന്ത്യൻ രൂപ. എന്നാൽ ഇന്ത്യൻ വിപണിയിൽ റെഡ്മി നോട്ട് 6 പ്രോയിന്റെ വില 14,999 രൂപ ആകാനാണ് സാധ്യത. രണ്ട് സ്റ്റോറേജ് ഓപ്ഷനിൽ എത്തുന്ന ഫോണുകൾക്കളുടെ വില 20,000 രൂപയിൽ കവിയാൻ സാധ്യതയില്ല.

6.18 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെ, ക്യുവൽകോം സ്നാപ്ഡ്രാഗൺ 636 പ്രൊസസ്സർ, 4ജിബി, 6ജിബി റാം, 64ജിബി, 256ജിബി സ്റ്റോറേജ് എന്നീ ഓപ്ഷനുകളിലാണ് റെഡ്മി നോട്ട് 6 പ്രോ എത്തുന്നത്. 4,000 എംഎഎച്ച് ബാറ്ററി, 12എംപി+5എംപി പിൻ ക്യാമറ f/1.9 അപർച്ചറും ഉണ്ട്. 20എംപി+2എംപി മുൻ ക്യാമറയും ഉണ്ട്. എംഐയുഐ 10, ആൻഡ്രോയിഡ് 8.1 ഓറിയോയാണ് റെഡ്മി നോട്ട് 6 പ്രോവിന് കരുത്തേകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook