ജനപ്രിയ മൊബൈൽ ബ്രാൻഡായ ഷവോമി റെഡ്‍മിയുടെ 5 സീരിയസിലെ നോട്ട് 5 പ്രോ ഇനി ചുവന്ന നിറത്തിലും. ഇന്ത്യയിലാണ് കമ്പനി പുതിയ നിറത്തിൽ നോട്ട് 5 പ്രോ പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ എംഐ ഡോട് കോം (Mi.com) മിൽ മാത്രമാണ് ഫോൺ ലഭ്യമാകുക. ഏറെ വൈകാതെ പ്രമുഖ ഓൺലൈൻ മാർക്കറ്റായ ഫ്ലിപ്പ്കാർട്ടിലും വിൽപ്പന ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

രണ്ട് വ്യത്യസ്ത സ്റ്റോറേജുകളിലാകും റെഡ്‍മി നോട്ട് 5 പ്രോ ലഭ്യമാകുക. 4GB റാമും 64GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 14999 രൂപയും 6GB റാമും 64GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 16999 രൂപയുമാണ് കമ്പനി ഈടാക്കുന്നത്. ഈ വർഷമാദ്യമാണ് റെഡ്‍മി നോട്ട് 5 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. തുടക്കത്തിൽ നാല് നിറങ്ങളിലാണ് ഫോൺ ലഭ്യമായിരുന്നത്. ഈ കൂട്ടത്തിലേക്കാണ് ഇപ്പോൾ ചുവപ്പും കടന്നുവന്നിരിക്കുന്നത്.

മറ്റ് റെഡ്‍മി ഫോണുകളിലെ പോലെതന്നെ സാധാരണക്കാർക്ക് ഇണങ്ങുന്നതും ഉപയോഗപ്രദവുമായ രീതിയിലാണ് റെഡ‍്‍മി നോട്ട് 5 പ്രോയുടെയും നിർമ്മാണം. 5.99 ഇഞ്ച് ഡിസ്‌പ്ലേയിൽ അവതരിക്കുന്ന ഫോണിന്റെ റെസലൂഷൻ 2160 X 1080 ആണ്. ഗൂഗിളിന്റെ ആൻഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവർത്തനം.

4000Mah ന്റെ ബാറ്ററിയിൽ തന്നെയാണ് റെഡ്‍മി നോട്ട് 5 പ്രോയിലും ഉപയോഗിച്ചിരിക്കുന്നത്. രണ്ട് സെൻസറുകളോടുകൂടിയ പിൻക്യാമറയാണ് ഫോണിലുള്ളത്. 12ഉം 5ഉം എംബികളുള്ള ക്യാമറകളിൽ രണ്ട് ആർജിബി സെൻസറുകളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. മുൻ ക്യാമറ 20mpയിൽ എൽഇഡി സെൽഫി ലൈറ്റോടുകൂടിയതാണ്.

സെപ്റ്റംബർ അഞ്ചിന് ഇന്ത്യയിൽ നടക്കുന്ന ചടങ്ങിൽ കമ്പനി റെഡ്‍മി 6 സീരിസിലുള്ള ഫോണുകൾ പുറത്തിറക്കുമെന്നാണ് കരുതപ്പെടുന്നത്. റെഡ്‍മി 6, റെഡ്‍മി 6 പ്രോ, റെഡ്‍മി 6 എ തുടങ്ങിയ ഫോണുകളാകും കമ്പനി പുറത്തിറക്കുക. റെഡ്‍മിയുടെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നാണ് ഇന്ത്യ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ