/indian-express-malayalam/media/media_files/uploads/2018/09/xiaomi-redmi-note-5-pro-red.jpg)
ജനപ്രിയ മൊബൈൽ ബ്രാൻഡായ ഷവോമി റെഡ്‍മിയുടെ 5 സീരിയസിലെ നോട്ട് 5 പ്രോ ഇനി ചുവന്ന നിറത്തിലും. ഇന്ത്യയിലാണ് കമ്പനി പുതിയ നിറത്തിൽ നോട്ട് 5 പ്രോ പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ എംഐ ഡോട് കോം (Mi.com) മിൽ മാത്രമാണ് ഫോൺ ലഭ്യമാകുക. ഏറെ വൈകാതെ പ്രമുഖ ഓൺലൈൻ മാർക്കറ്റായ ഫ്ലിപ്പ്കാർട്ടിലും വിൽപ്പന ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
രണ്ട് വ്യത്യസ്ത സ്റ്റോറേജുകളിലാകും റെഡ്‍മി നോട്ട് 5 പ്രോ ലഭ്യമാകുക. 4GB റാമും 64GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 14999 രൂപയും 6GB റാമും 64GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 16999 രൂപയുമാണ് കമ്പനി ഈടാക്കുന്നത്. ഈ വർഷമാദ്യമാണ് റെഡ്‍മി നോട്ട് 5 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. തുടക്കത്തിൽ നാല് നിറങ്ങളിലാണ് ഫോൺ ലഭ്യമായിരുന്നത്. ഈ കൂട്ടത്തിലേക്കാണ് ഇപ്പോൾ ചുവപ്പും കടന്നുവന്നിരിക്കുന്നത്.
മറ്റ് റെഡ്‍മി ഫോണുകളിലെ പോലെതന്നെ സാധാരണക്കാർക്ക് ഇണങ്ങുന്നതും ഉപയോഗപ്രദവുമായ രീതിയിലാണ് റെഡ‍്‍മി നോട്ട് 5 പ്രോയുടെയും നിർമ്മാണം. 5.99 ഇഞ്ച് ഡിസ്‌പ്ലേയിൽ അവതരിക്കുന്ന ഫോണിന്റെ റെസലൂഷൻ 2160 X 1080 ആണ്. ഗൂഗിളിന്റെ ആൻഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവർത്തനം.
4000Mah ന്റെ ബാറ്ററിയിൽ തന്നെയാണ് റെഡ്‍മി നോട്ട് 5 പ്രോയിലും ഉപയോഗിച്ചിരിക്കുന്നത്. രണ്ട് സെൻസറുകളോടുകൂടിയ പിൻക്യാമറയാണ് ഫോണിലുള്ളത്. 12ഉം 5ഉം എംബികളുള്ള ക്യാമറകളിൽ രണ്ട് ആർജിബി സെൻസറുകളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. മുൻ ക്യാമറ 20mpയിൽ എൽഇഡി സെൽഫി ലൈറ്റോടുകൂടിയതാണ്.
സെപ്റ്റംബർ അഞ്ചിന് ഇന്ത്യയിൽ നടക്കുന്ന ചടങ്ങിൽ കമ്പനി റെഡ്‍മി 6 സീരിസിലുള്ള ഫോണുകൾ പുറത്തിറക്കുമെന്നാണ് കരുതപ്പെടുന്നത്. റെഡ്‍മി 6, റെഡ്‍മി 6 പ്രോ, റെഡ്‍മി 6 എ തുടങ്ങിയ ഫോണുകളാകും കമ്പനി പുറത്തിറക്കുക. റെഡ്‍മിയുടെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നാണ് ഇന്ത്യ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.