ഫ്ലിപ്കാർട്ട് വഴി 5,799 രൂപയ്ക്ക് ഷവോമി റെഡ്മി നോട്ട് 5 പ്രോ വാങ്ങാം

2000 രൂപയുടെ വിലക്കിഴിവാണ് ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിങ് വഴി നൽകുന്നത്. മറ്റു ചില വിലക്കിഴിവുകളും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. ഇതുവഴി 5,799 രൂപയ്ക്ക് ഫോൺ വാങ്ങാനാവും

Xiaomi Redmi Note 5 Pro, ie malayalam, ഷവോമി റെഡ്മി നോട്ട് 5 പ്രോവ, ഐഇ മലയാളം

ഫ്ലിപ്കാർട്ടിന്രെ ബിഗ് ഷോപ്പിങ് സെയിലിലൂടെ ഷവോമി റെഡ്മി നോട്ട് 5 പ്രോ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ അവസരം. ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിങ് ഡെയ്സ് വഴി 12,999 രൂപയ്ക്കാണ് ഫോൺ വിൽക്കുന്നത്. 2000 രൂപയുടെ വിലക്കിഴിവാണ് ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിങ് വഴി നൽകുന്നത്. മറ്റു ചില വിലക്കിഴിവുകളും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. ഇതുവഴി 5,799 രൂപയ്ക്ക് ഫോൺ വാങ്ങാനാവും.

4 ജി റാമും 64 ജിബി സ്റ്റോറേജുമുളള റെഡ്മി നോട്ട് 5 പ്രോ മോഡലിന് ഇന്ത്യയിൽ 14,999 രൂപയാണ് വില. ഇതിനു പുറമേ 1,000 രൂപ വിലക്കിഴിവിൽ 13,999 രൂപയ്ക്ക് റെഡ്മി നോട്ട് 6 പ്രോയും വാങ്ങാനുളള അവസരം ഫ്ലിപ്കാർട്ട് ഒരുക്കിയിട്ടുണ്ട്.

സ്മാർട്ഫോൺ എക്സ്‌ചേഞ്ച് ചെയ്യുന്നതിലൂടെ ഉപഭോക്താവിന് 7,200 രൂപ വിലക്കിഴിവ് ലഭിക്കും. ഇതുവഴി 5,799 രൂപയ്ക്ക് റെഡ്മി നോട്ട് 5 പ്രോ സ്വന്തമാക്കാം. എക്സ്‌ചേഞ്ച് ഓഫറിനു പുറമേ എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് 10 ശതമാനം ഡിസ്കൗണ്ടും നേടാം. ഇഎംഐ സൗകര്യവും ഉണ്ട്.

5.99 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെയാണ് റെഡ്മി നോട്ട് 5 പ്രോയ്ക്കുളളത്. 12 മെഗാപിക്സൽ പ്രൈമറി റിയർ സെൻസർ, 5 മെഗാപിക്സൽ സെക്കന്ററി സെൻസർ, 20 മെഗാപിക്സൽ സെൽഫി സെൻസർ എന്നിവയും ഫോണിന്റെ പ്രത്യേകതയാണ്. 4000 എംഎഎച്ച് ആണ് ബാറ്ററി.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Xiaomi redmi note 5 pro at just rs 5799 flipkart big shopping days sale

Next Story
വ്യാജ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് മൂക്കുകയറിടാനൊരുങ്ങി ഫെയ്‌സ്ബുക്ക്facebook, facebook india hate speech, facebook india parliament panel, shashi tharoor facebook, facebook bjp hate speech, bjp facebook, shashi tharoor, facebook congress letter, facebook hate speech rules, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express