/indian-express-malayalam/media/media_files/uploads/2021/11/Redmi-Note-11T-.jpg)
Redmi Note 11T to Moto G71: List of phones expected to launch soon: ആഴ്ചകൾക്കുള്ളിൽ 2021നു തിരശീല വീഴും എന്നാൽ പ്രമുഖ മൊബൈൽ ബ്രാൻഡുകൾ എല്ലാം ഇപ്പോഴും പുതിയ ഫോണുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. ഷവോമി അവരുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ റെഡ്മി നോട്ട് 11ടി നവംബർ 30ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും. റിയൽമി മോട്ടറോള തുടങ്ങിയ ബ്രാൻഡുകളും അവരുടെ പുതിയ ഫോണുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. ഉടൻ വിപണിയിൽ എത്തുന്ന സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് അറിയാം.
റെഡ്മി നോട്ട് 11ടി
നവംബർ 30നാണ് റെഡ്മി നോട്ട് 11ടി ഇന്ത്യൻ വിപണിയിൽ എത്തുക. ഫോണിന്റെ സവിശേഷതകൾ ഇതിനോടകം അനൗദ്യോഗികമായി പുറത്തുവന്നിട്ടുണ്ട്. അതുപ്രകാരം, 90ഹേർട്സ് റിഫ്രഷ് റേറ്റ് നൽകുന്ന 6.6 ഇഞ്ച് ഫുൾ എച് ഡി+ ഡിസ്‌പ്ലേയിലായിരിക്കും ഫോൺ എത്തുക. മീഡിയടേക് ഡിമെൻസിറ്റി 810 പ്രോസസറായിരിക്കും ഫോണിനു കരുത്ത് നൽകുക.
ഫോണിൽ ഡ്യൂവൽ ക്യാമറ സജ്ജീകരണമാകും ഉണ്ടാവുക എന്ന് ഷവോമി അറിയിച്ചിട്ടുണ്ട്. ഇത് 50എംപി പ്രധാന ക്യാമറയും 8എംപി അൾട്രാ വൈഡ് ക്യാമറയും ആയിരിക്കും എന്നാണ് വിവരം. മുന്നിൽ 16 എംപിയുടെ സെൽഫി ക്യാമറയും പ്രതീക്ഷിക്കുന്നു. 33 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച് ബാറ്ററിയുമായാണ് ഫോൺ വരിക. 8ജിബി റാം + 128ജിബി സ്റ്റോറേജ് ഓപ്‌ഷനിലും ഫോൺ ഇറങ്ങുമെന്നാണ് വിവരം.
മോട്ടോ ജി71, മോട്ടോ ജി51, മോട്ടോ ജി31
മോട്ടറോള അടുത്തിടെ ചില ജി-സീരീസ് ഫോണുകൾ പുറത്തിറക്കിയിരുന്നു. ഇവ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ് കരുതുന്നത്. മോട്ടോ ജി71, മോട്ടോ ജി51, മോട്ടോ ജി31 ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ മോട്ടറോള ഇവയുടെ ലോഞ്ച് സംബന്ധിച്ച വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. ഇവ മൂന്നും ബിഐഎസ് സെർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടതായാണ് വിവരം, അതുകൊണ്ട് തന്നെ ഫോൺ ഉടൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.
മോട്ടോ ജി71 അടുത്തിടെ പുറത്തിറക്കിയിരുന്നു. 6.4 ഇഞ്ച് ഒഎഇഡി ഫുൾ എച്ഡി+ ഡിസ്‌പ്ലേ, 16എംപി ഫ്രണ്ട് ക്യാമറ, 50എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണം, സ്‌നാപ്ഡ്രാഗൺ 695 പ്രോസസർ, 30വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 5,000എംഎഎച് ബാറ്ററി തുടങ്ങിയവയുമായാണ് ഫോൺ വിദേശ വിപണിയിൽ എത്തിയത്. ഇത് യൂറോപ്പിൽ 299.99 യൂറോ (ഏകദേശം 25,200 രൂപ) ക്കാണ് വിൽക്കുന്നത്.
6.8 ഇഞ്ച് എൽസിഡി ഫുൾ എച്ഡി+ 120ഹേർട്സ് ഡിസ്‌പ്ലേ, 50എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണം, 13എംപി ഫ്രണ്ട് ക്യാമറ, സ്‌നാപ്ഡ്രാഗൺ 480+ പ്രോസസർ, 10വാട്ട് ചാർജിങ് പിന്തുണയ്ക്കുന്ന 5,000എംഎഎച് ബാറ്ററി എന്നിവയുമായാണ് മോട്ടോ ജ51 വരുന്നത്. 229.99 യൂറോ (ഏകദേശം 19,300 രൂപ) ആണ് ഇതിന്റെ വില
മോട്ടോ ജി31 ൽ 6.4-ഇഞ്ച് ഫുൾഎച്ഡി+ ഒഎൽഇഡി ഡിസ്‌പ്ലേ, മീഡിയടെക് ഹീലിയോ ജി85 പ്രോസസർ, 50എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണം, 13എംപി മുൻ ക്യാമറ, 10വാട്ട് ചാർജിങ് പിന്തുണയ്ക്കുന്ന 5,000എംഎഎച് ബാറ്ററി എന്നിവയാണ് ഉള്ളത്. 199.99 യൂറോ (ഏകദേശം 16,800 രൂപ) ആണ് ഇതിന്റെ വില.
Also Read: നോക്കിയ ടി20 മുതൽ സാംസങ് ഗാലക്‌സി ടാബ് എ7 വരെ: 20,000 രൂപയിൽ താഴെ വിലവരുന്ന ടാബുകൾ
വിവോ വൈ76 5ജി
നവംബർ 23ന് മലേഷ്യയിലാണ് പുതിയ വിവോ വൈ76 5ജി പുറത്തിറങ്ങുക. ഫോണിന്റെ ചില പ്രധാന സവിശേഷതകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. 50 എംപി പ്രൈമറി സെൻസർ, 2 എംപി പോർട്രെയിറ്റ് ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരനാവുമായാണ് ഫോൺ എത്തുക.
6.58 ഇഞ്ച് ഫുൾ-എച്ച്‌ഡി+ എൽസിഡി ഡിസ്‌പ്ലേ, മീഡിയടെക് ഡൈമൻസിറ്റി 700 ചിപ്‌സെറ്റ്, 16എംപി സെൽഫി ക്യാമറ, 44വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 4,100എംഎഎച്ച് ബാറ്ററി എന്നിവ വിവോ വൈ 76ൽ ഉൾപ്പെടുത്തിയേക്കുമെന്ന് ടിപ്‌സ്റ്റർ സുധാൻഷു ആംബോർ പറഞ്ഞു. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും 3.5 എംഎം ഓഡിയോ ജാക്കും ഇതിൽ ഉണ്ടാകുമെന്നും പറയപ്പെടുന്നു. അല്പം വ്യത്യസ്തമായ സവിശേഷതകളോടെ വിവോ വൈ76എസ് ഇതിനോടകം ലഭ്യമാണ്. ഏകദേശം 20,800 രൂപയാണ് അതിന്റെ വില.
റിയൽമി നർസോ 50എ പ്രൈം, റിയൽമി സി35
റിയൽമി റിയൽമി നർസോ 50എ പ്രൈം, റിയൽമി സി35 ഫോണുകൾ ഉടൻ വിപണിയിൽ ഇറക്കും എന്നാണ് വിവരം. നിലവിൽ റിയൽമി നർസോ 50എ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ് ഈ വർഷം സെപ്റ്റംബറിൽ പുറത്തിറക്കിയ ഫോണിന്റെ കുറഞ്ഞ പതിപ്പായിരിക്കും ഇതെന്നാണ് വിവരം. മീഡിയടെക് ഹെലിയോ ജി85 പ്രോസസറിന്റെ കരുത്തിൽ 6000 എംഎഎച് ബാറ്ററിയുമായാണ് റിയൽമി നർസോ 50എ എത്തിയത്. പുതിയ ഫോൺ വിപണിയിലെത്തിക്കുന്നത് സംബന്ധിച്ച് റിയൽമിയുടെ ഭാഗത്തു നിന്നും ഔദ്യോഗിക അറിയിപ്പുകൾ ഒന്നും നിലവിൽ വന്നിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.