scorecardresearch
Latest News

Xiaomi Redmi Note 10T 5G: ഏറ്റവും വിലകുറഞ്ഞ 5ജി ഫോൺ, റെഡ്മി നോട്ട് 10ടി വിപണയിൽ; സവിശേഷതകൾ അറിയാം

ഇന്ന് പുറത്തിറങ്ങിയ റെഡ്മി നോട്ട് 10ടി 5ജിയുടെ സവിശേഷതകൾ അറിയാം

Xiaomi Redmi Note 10T 5G: ഏറ്റവും വിലകുറഞ്ഞ 5ജി ഫോൺ, റെഡ്മി നോട്ട് 10ടി വിപണയിൽ; സവിശേഷതകൾ അറിയാം

Xiaomi Redmi Note 10T 5G: ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റെഡ്മി നോട്ട് 10ടി 5ജി ഇന്ത്യയിൽ പുറത്തിറങ്ങി. റെഡ്മി നോട്ട് സീരീസിലെ അഞ്ചാമത്തെ ഫോണാണിത്. രാജ്യത്ത് ഇപ്പോൾ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ 5ജിഫോണാണിത്. കഴിഞ്ഞ മാസം റഷ്യയിൽ ഫോൺ പുറത്തിറങ്ങിയിരുന്നു. പുതിയ റെഡ്മി നോട്ട് 10ടി 5ജിയുടെ സവിശേഷതകൾ അറിയാം.

Xiaomi Redmi Note 10T 5G price in India – റെഡ്മി നോട്ട് 10ടി 5ജി ഇന്ത്യയിലെ വില

പുതിയ ഷവോമി റെഡ്മി നോട്ട് 10ടി 5ജി 13,999 രൂപക്കാണ് എത്തുന്നത്, 4ജിബി റാം + 64ജിബി സ്റ്റോറേജ് നൽകുന്ന ഫോണിന്റെ വിലയാണിത്. 6ജിബി റാം + 128ജിബി സ്റ്റോറേജും വരുന്ന പതിപ്പിന് 15,999 രൂപയാണ് വില. ക്രോമിയം വൈറ്റ്, ഗ്രാഫെയ്റ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ, മിന്റ് ഗ്രീൻ എന്നീ കളറുകളിൽ ഫോൺ ലഭ്യമാകും.

നിലവിൽ ഇഎംഐയിൽ ഫോൺ വാങ്ങുമ്പോഴും, എച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയാഗിച്ചു വാങ്ങുമ്പോഴും 1000 രൂപയുടെ ഡിസ്‌കൗണ്ട് ഫോണിന് ലഭിക്കും. ആമസോൺ, എംഐ.കോം എന്നീ വെബ്സൈറ്റുകളിലൂടെ ഫോൺ വാങ്ങാം. ജൂലൈ 26 മുതൽ സ്റ്റോറുകളിലും ഫോൺ ലഭ്യമാകും.

Redmi Note 10T 5G: Specifications – റെഡ്മി നോട്ട് 10ടി 5ജി സവിശേഷതകൾ

ഏറ്റവും മികച്ച സവിശേഷതകളാണ് പുതിയ റെഡ്മി സ്മാർട്ട്ഫോണ് വരുന്നത്. 90 ഹേർട്സ് റിഫ്രഷ് നിരക്കുളള 6.5 ഇഞ്ചിന്റെ ഫുൾ എച്ഡി + (1,080×2,400 പിക്സെൽസ്) ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഒക്ട – കോർ മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസി കരുത്തിൽ വരുന്ന ഫോണിന് 128ജിബി വരെ സ്റ്റോറേജ് ലഭിക്കും.

48എംപിയുടെ പ്രധാന ക്യമറയുമായി വരുന്ന ഫോണിൽ 2എംപിയുടെ മാക്രോ ഷൂട്ടർ ക്യാമറയും, 2എംപി ഡെപ്ത് സെൻസർ ക്യാമറയും നൽകിയിട്ടുണ്ട്. മുന്നിൽ 8എംപിയുടെ സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്.

Also read: വൺപ്ലസ് മുതൽ റെഡ്മി വരെ; ഉടൻ വിപണിയിൽ എത്തുന്ന ഫോണുകൾ ഇവയാണ്

റെഡ്മി നോട്ട് 10ടിയിൽ 22.5 വാട്ടിന്റെ അതിവേഗ ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000എംഎഎച് ബാറ്ററിയാണ്. എംഐയൂഐ മുകളിലായി ആൻഡ്രോയിഡ് 11ൽ ആണ് ഫോൺ പ്രവർത്തിക്കുക.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Xiaomi redmi note 10t 5g sale price specifications