ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ ആദ്യ ആൻഡ്രോയിഡ് ഗോ ഫോണായ റെഡ്മി ഗോ ഇന്ത്യയിൽ പുറത്തിറക്കി. 4,499 രൂപയാണ് ഫോണിന്റെ വില. ഷവോമിയുടെ ഇന്ത്യൻ വിപണിയിലെ ഏറ്റവും വില കുറഞ്ഞ ഫോണാണിത്. മാർച്ച് 22 ന് 12 മണി മുതൽ ഷവോമി വെബ്സൈറ്റ് വഴിയും മൈ ഹോം സ്റ്റോറുകൾ വഴിയും ഫ്ലിപ്കാർട്ട് വഴിയും ഫോൺ വാങ്ങാം.

വില കുറഞ്ഞ സ്മാർട്ട് ഫോണുകളിലും ആൻഡ്രോയിഡിനെ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഗൂഗിൾ ആൻഡ്രോയിഡ് ഗോ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയുടെ മറ്റൊരു പതിപ്പാണിത്. വളരെ പരിമിതമായ സ്റ്റോറേജ് ഉപയോഗിച്ച് ഗോ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാം. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഇണങ്ങുന്ന വിധം ഗൂഗിള്‍ ഗോ, യൂട്യൂബ് ഗോ, ജിമെയില്‍ ഗോ തുടങ്ങിയ ആപ്പുകളും ഗൂഗിൾ ഒരുക്കിയിട്ടുണ്ട്. ഇവയെല്ലാം റെഡ്മി ഗോയിലുണ്ട്.

Read: ഷവോമി റെഡ്‌മി നോട്ട് 6 പ്രോ, മീ എ2 ഫോണുകളുടെ വില കുറഞ്ഞു, 11,999 രൂപയ്ക്ക് വാങ്ങാം

ഷവോമി റെഡ്മി ഗോയ്ക്ക് 5 ഇഞ്ച് എച്ച്ഡി ഡിസ്‌‌പ്ലേയാണുളളത്. 1.4 ജിഗാഹെര്‍ട്‌സുള്ള ക്വാർട്ടക്സ് എ53 കോർ സ്നാപ്ഡ്രാഗണ്‍ 425 ചിപ്സെറ്റ് പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ജിബി റാമും 8 ജിബി അല്ലെങ്കിൽ 16 ജിബി സ്റ്റോറേജുമുണ്ട്. രണ്ടും സിം കാർഡുകൾ ഫോണിൽ ഉപയോഗിക്കാനാകും.

Read: ഷവോമി റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രോ ഇന്ത്യയിൽ പുറത്തിറക്കി, വില 9,999 രൂപ മുതൽ

പുറകിൽ എൽഇഡി ഫ്ലാഷ് ഉൾപ്പെടെ 8 എംപിയുടെ ക്യാമറയുണ്ട്. മുന്നിൽ 5 എംപി ക്യാമറയാണ്. 3000 എംഎഎച്ച് ആണ് ബാറ്ററി. എച്ച്എംഡി ഗ്ലോബൽ, സാംസങ് കമ്പനികളെ നേരിടുന്നതിനാണ് ഷവോമി കുറഞ്ഞ വിലയിൽ ആൻഡ്രോയിഡ് ഗോ സ്മാർട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ രണ്ടു കമ്പനികളും ആൻഡ്രോയിഡ് ഗോ സ്മാർട്ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook