scorecardresearch

Redmi 9 Prime First Look: ഷവോമി റെഡ്മി 9 പ്രൈം ഫസ്റ്റ് ലുക്ക്

Redmi 9 Prime first look- 4 ജിബി റാം / 64 ജിബി , 4 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ ലഭ്യമാവും

Redmi 9 Prime first look- 4 ജിബി റാം / 64 ജിബി , 4 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ ലഭ്യമാവും

author-image
Tech Desk
New Update
redmi 9 prime, xiaomi, redmi 9 prime photos, redmi 9 prime launched in india, redmi 9 prime mi.com, redmi 9 prime amazon, redmi 9 prime flipkart, redmi 9 prime buy now, redmi 9 prime price in india, redmi 9 prime price, redmi 9 prime specs, redmi 9 prime specifications

Redmi 9 Prime - ഷവോമി അടുത്തിടെ ഇന്ത്യയിൽ പുറത്തിറക്കിയ റെഡ്മി 9 പ്രൈം സ്മാർട്ട്ഫോൺ രണ്ട് ഷിയോമി അടുത്തിടെ ഇന്ത്യയിൽ പുറത്തിറക്കിയത് വേരിയന്റുകളിലായാണ് ലഭിക്കുക. 4 ജിബി റാം / 64 ജിബി സ്റ്റോറേജ് വേരിയന്റ് 9,999 രൂപയ്ക്കു 4 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റ് 11,999 രൂപയ്ക്കും ലഭിക്കും. സ്‌പേസ് ബ്ലൂ, മിന്റ് ഗ്രീൻ, മാറ്റ് ബ്ലാക്ക്, സൺ‌റൈസ് ഫ്ലെയർ കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാക്കുന്നു.

Advertisment

publive-image Express Photo: Karanveer Singh Arora

മീഡിയടെക് ഹീലിയോ ജി 80 പ്രോസസർ, ക്വാഡ് ക്യാമറ സെറ്റപ്പ്, റിയർ മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 18വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,020 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഉപകരണത്തിന്റെ പ്രധാന സ്പെസിഫിക്കേഷനുകൾ. റിയൽമീ നാർസോ 10, സാംസങ് ഗാലക്‌സി എം 11, എന്നിവയുമായാണ് ഈ ഫോൺ ഇന്ത്യൻ മാർക്കറ്റിൽ മത്സരിക്കുക.

Advertisment

കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പരിരക്ഷയുള്ള 6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഐപിഎസ് ഡിസ്‌പ്ലേയാണ് റെഡ്മി 9 പ്രൈമിന്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനാവും.

ആൻഡ്രേയ്ഡ് 10 (Android 10) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഉപകരണം പ്രവർത്തിപ്പിക്കുന്നത്. ഷവോമിയുടെ സ്വന്തം മി യുഐ 11 (MIUI 11) സ്കിന്നുമുണ്ട്. 18വാട്ട് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,020എംഎച്ച് ബാറ്ററിയാണ് ഡിവൈസിനെങ്കിലും പാക്കേജിൽ ഫോണിനൊപ്പം ലഭ്യമാക്കിയിട്ടുള്ളത് 10വാട്ട് ഫാസ്റ്റ് ചാർജറാണ്.

സുരക്ഷയ്‌ക്കായി, ക്യാമറ മൊഡ്യൂളിന് തൊട്ടുതാഴെയായി കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സെൻസർ ഉപകരണം നൽകിയിരിക്കുന്നു. ഫ്രണ്ട് ക്യാമറ സെൻസർ ഉപയോഗിക്കുന്ന ഫെയ്‌സ് അൺലോക്ക് ഫീച്ചറും ഇതിലുണ്ട്.

3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ഐആർ ബ്ലാസ്റ്റർ, ടൈപ്പ്-സി പോർട്ട് എന്നിവയുള്ള ഫോണിൽ പി 2 ഐ സ്പ്ലാഷ് പ്രൂഫ് കോട്ടിംഗും വരുന്നു. ലുക്കിൽ പോകോ എക്സ് 2വിനോട് സാമ്യമുണ്ട് റെഡ്മി 9 പ്രൈമിന്.

13 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾക്കൊള്ളുന്ന ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് പിറകിൽ. മുൻവശത്ത്, വാട്ടർഡ്രോപ്പ് സ്റ്റൈലിലാണ് സെൽഫി ക്യാമറ. 8 എംപിയാണ് സെൻസറിന്റെ റെസല്യൂഷൻ.

Read More: Redmi 9 Prime first look: Looks more like Poco X2

Android Redmi Xiaomi Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: