ഇന്ത്യൻ മാർക്കറ്റുകളെ ഉന്നംവച്ച് ഷവോമി പുറത്തിറക്കുന്ന റെഡ്മി 4 പുറത്തിറങ്ങി.റെഡ്മി സീരീസിലെ ഏറ്റവും പുതിയ മോഡലാണ് റെഡ്മി 4. ഷവോമി നേരത്തെ പുറത്തിറക്കിയ റെഡ്മി 3എസ്, റെഡ്മി 3എസ് പ്രൈം എന്നി മോഡലുകളെ വെല്ലുന്ന ഫീച്ചേഴ്സാണ് പുതിയ റെഡ്മി 4 ൽ കമ്പനി അവതരിപ്പിച്ചിട്ടുള്ളത്.

4 വ്യത്യസ്ഥ മോഡലുകളിലായിട്ടാണ് റെഡ്മി 4 അവതരിപ്പിച്ചിരിക്കുന്നത്. 2 ജിബി റാമും, 16 ജിബി മെമ്മറിയുമുള്ള മോഡലിന് 6,999 രൂപയാണ് വില. 3 ജിബി റാമും, 32 ജിബി സ്റ്റോറേജുമുള്ള മോഡലിന്റെ വില 8,999 രൂപയാണ്. 4 ജിബി റാമും, 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 10,999 രൂപയാണ് വില. ആദ്യമായാണ് 64 ജിബി സ്റ്റോറേജുള്ള ഇത്രയും വിലകുറവുള്ള ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

ഞങ്ങൾക്ക് ലഭിച്ച റെഡ്മി 4 ( 3GB Ram , 32 GB storage ) മോഡലിന്റെ ഫീച്ചേഴ്സ് ചുവടെ –

ഡിസൈൻ ആൻഡ് ഡിസ്‌പ്ലേ
റെഡ്മി നോട്ട് 4 മോഡലിനോട് സാമ്യം തോന്നുന്ന ഡിസൈൻ തന്നെയാണ് റെഡ്മി 4 ന്റേതും. മെറ്റൽകൊണ്ടാണ് ഫോണിന്രെ ബോഡി നിർമ്മിച്ചിരിക്കുന്നത്. 5 ഇഞ്ചാണ് സ്ക്രീനിന്റെ വലിപ്പം. ഫോണിന്റെ മുകൾ ഭാഗത്താണ് ഹെഡ്ഫോൺ ജാക്ക് സെറ്റ് ചെയ്തിട്ടുള്ളത്. സ്ക്രീൻ സംരക്ഷണത്തിന് ഫോണിനൊപ്പം ടെംപേഡ് ഗ്ലാസും കവറും കമ്പനി നൽകുന്നുണ്ട്.

ക്യാമറ
റെഡ്മി 4 ന്റെ ഏറ്റവും മികച്ച സവിശേഷതകളിൽ ഒന്നാണ് ക്യാമറ. 13MP ആണ് റിയർ ക്യാമറ, 5MP ആണ് ഫ്രണ്ട് ക്യമറ.

ബാറ്ററി
4100 MAH ആണ് റെഡ്മി 4 ന്റെ ബാറ്ററി ശേഷി. അനായാസം ഒരു ദിവസം വരെ ചാർജ് നിൽക്കുമെന്ന് ഉറപ്പാണ്. 3 മണിക്കൂറോളം ചാർജ്ജിിൽ വച്ചാൽ മാത്രമെ ഫോൺ ഫുൾ ചാർജ് ആവുകയുള്ളു.

ഇന്ത്യൻ വിപണിയിൽ ഷവോമി റെഡ്മി നോട്ട് മോഡലുകൾ ഉണ്ടാക്കിയ മുന്നേറ്റം ആവർത്തിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ചെറിയ തുകയ്ക്ക് ഇത്രയും മികച്ച ഫീച്ചറുകൾ ലഭിക്കുക എന്നത് നേട്ടം തന്നെ എന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ