സ്മാര്‍ട്ട് ടിവികളുടെ വില വര്‍ധിപ്പിക്കാന്‍ ഷവോമി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 1,100 രൂപ മുതല്‍ 3,300 രൂപ വരെയാണ് എംഐ ടിവികളുടെ വില വര്‍ധിക്കുക.
ടിവിയുടെ പ്രധാനഭാഗമായ എല്‍സിഡി ഡിസ്പ്ലേ പാനലുകളുടെ നിർമാനച്ചെലവ് വര്‍ധിച്ചതാണ് ടിവിയുടെ വില കൂടാൻ കാരണം. ഈ ഭാഗത്തിന്റെ നിര്‍മാണച്ചെലവ് വര്‍ധിക്കുമ്പോള്‍ സ്വഭാവികമായും അന്തിമ ഉല്‍പ്പന്നത്തിന്റെയും വിലയെ സ്വാധീനിക്കും.
Read Also: റെഡ്മി 9എ ഇന്ത്യയില്‍ സെപ്തംബര്‍ രണ്ടിന് എത്തും; വിലയും പ്രത്യേകതകളും അറിയാം
എന്നാല്‍ ചൈനയിലെ വില വര്‍ധന ഇന്ത്യയിലെ വിപണിയെ ബാധിക്കുമോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. കാരണം ഇന്ത്യയില്‍ വില്‍ക്കുന്ന ടിവികള്‍ ഇവിടെ തന്നെ നിര്‍മിക്കുന്നവയാണ്. നിര്‍മാണ വസ്തുക്കള്‍ പ്രാദേശികമായി വാങ്ങുന്നവയാണ്. എന്നാല്‍, ചൈനയില്‍നിന്ന് എത്തിക്കുന്ന ഭാഗങ്ങളുമുണ്ട്. സങ്കീര്‍ണമായ ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നില്ല. ഈ ഭാഗങ്ങളുടെ നിര്‍മാണച്ചെലവ് വര്‍ധിച്ചാല്‍ ഇന്ത്യയിലും വില വര്‍ധിക്കും.
ഷവോമി മാത്രമല്ല മറ്റു കമ്പനികളും ടിവി വില വര്‍ധിപ്പിച്ചിട്ടുണ്ട്. 32 ഇഞ്ച്, 55 ഇഞ്ച് എല്‍സിഡി പാനലുകളുള്ള ടിവികളുടെ വിലയില്‍ 10 ശതമാനം വില വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. 50 ഇഞ്ച്, 65 ഇഞ്ച്, 75 ഇഞ്ച് എന്നിവയ്ക്ക് എട്ട്, അഞ്ച്, ഒന്ന് ശതമാനം വില വര്‍ധിക്കും.
Read in English: Xiaomi Mi TVs could get expensive in India: This is the reason