പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഷവോമി എംഐ ഇന്ത്യയിൽ സൂപ്പർ സെയ്ൽ ആരംഭിച്ചു. ഷവോമിയുടെ ഫോണുകൾ വൻ വിലകുറവിൽ ലഭിക്കുന്ന സ്‌പെഷ്യൽ വിൽപ്പനയാണ് സൂപ്പഞ്ഞ സെയ്ൽ. ഇന്ന് ആരംഭിച്ച സൂപ്പഞ്ഞ സെയ്ൽ മേയ് 31ന് അവസാനിക്കും. റെഡ്മി 6 പ്രോ, റെഡ്മി നോട്ട് 5 പ്രോ, റെഡ്മി നോട്ട് 6 പ്രോ, എംഐ എ2, പോകോ എഫ് 1എന്നീ ഫോണുകൾ ഡിസ്കൗണ്ട് റേറ്റിൽ ലഭിക്കും.

ഡിസ്കൗണ്ടിന് പുറമെ പ്രത്യേക എക്സ്‌ചേഞ്ച് ഓഫറുകളും നോ കോസ്റ്റ് ഇഎംഐയും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. സൂപ്പർ സെയ്ലിൽ ഫോണുകൾ വാങ്ങുമ്പോൾ ജിയോയുടെ പ്രത്യേക ക്യാഷ് ബാക്ക് വൗച്ചറുകളും അധിക ഡാറ്റായും ലഭിക്കും.

Redmi 6: റെഡ്മി 6

രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജുകളിൽ എത്തുന്ന ഫോണാണ് റെഡ്മി 6. 3ജിബി റാം / 32 ജിബി ഇന്റേണൽ മെമ്മറിയോടുകൂടിയ ഫോണിന് 7999 രൂപയും 3 ജിബി റാം / 64 ജിബി ഇന്റേണൽ മെമ്മറിയോട് കൂടിയ ഫോണിന് 9499 രൂപയുമാണ് വില.
ആൻഡ്രോയിഡ് 8.1 ഓറിയോ, 5.45 ഇഞ്ച് എച്ച്ഡി+ 720×1440 പിക്സൽ 18: 9 അനുപാതത്തിലുള്ള ഡിസ്പ്ളേ, 80.7 ശതമാനം സ്ക്രീൻ-ടു- ബോഡി അനുപാതം, ഒക്ട കോർ 12 nm മീഡിയടെക് ഹെലിയോ P22 SoC പ്രൊസസർ, എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകൾ. 12 മെഗാപിക്സൽ പ്രൈമറി സെൻസറും 5 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഇരട്ട ക്യാമറ സെറ്റപ്പ് ആണ് ഫോണിലുള്ളത്. മുൻവശത്ത് ഒരു 5 മെഗാപിക്സൽ ക്യമറയും ഉണ്ട്. 32 ജിബി / 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജ്, മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലീകരിക്കാം.

Redmi 6 Pro: റെഡ്മി 6 പ്രോ

റെഡ്മി 6 സീരിസിലെ ഏറ്റവും പ്രീമിയം ഫോൺ ആണ് റെഡ്മി 6 പ്രോ. ആൻഡ്രോയിഡ് 8.1 ഓറിയോ, 5.84 ഇഞ്ച് ഫുൾ എച്ച്ഡി+ 1080×2280 പിക്സൽ 18: 9 അനുപാതത്തിലുള്ള ഡിസ്പ്ളേ, Snapdragon 625 പ്രൊസസർ, Adreno 506 ജിപിയു എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകൾ. 12 മെഗാപിക്സൽ പ്രൈമറി സെൻസറും 5 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഇരട്ട ക്യാമറ സെറ്റപ്പ് ആണ് ഫോണിലുള്ളത്. മുൻവശത്ത് ഒരു 5 മെഗാപിക്സൽ ക്യമറയും ഉണ്ട്. 32 ജിബി / 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജ്, മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലീകരിക്കാം. അതോടൊപ്പം ഫിംഗർ പ്രിന്റർ സെൻസറും ഉണ്ടാകും. എംഐ സൂപ്പർ സെയ്‌ലിൽ 3ജിബി റാം / 32 ജിബി ഇന്റേണൽ മെമ്മറിയോടുകൂടിയ ഫോണിന് 8999 രൂപയും 4 ജിബി റാം / 64 ജിബി ഇന്റേണൽ മെമ്മറിയോട് കൂടിയ ഫോണിന് 9999 രൂപയുമാണ് വില.

Redmi Note 5 Pro : റെഡ്മി നോട്ട് 5 പ്രോ

4 ജി റാമും 64 ജിബി സ്റ്റോറേജുമുളള റെഡ്മി നോട്ട് 5 പ്രോ മോഡലിന് ഇന്ത്യയിൽ എംഐ സൂപ്പർ സെയ്‌ലിൽ വില 10,999 രൂപയാണ് വില. 6 ജി റാമും 64 ജിബി സ്റ്റോറേജുമുളള റെഡ്മി നോട്ട് 5 പ്രോ എംഐ സൂപ്പർ സെയ്‌ലിൽ വില 11,999. 5.99 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെയാണ് റെഡ്മി നോട്ട് 5 പ്രോയ്ക്കുളളത്. 12 മെഗാപിക്സൽ പ്രൈമറി റിയർ സെൻസർ, 5 മെഗാപിക്സൽ സെക്കന്ററി സെൻസർ, 20 മെഗാപിക്സൽ സെൽഫി സെൻസർ എന്നിവയും ഫോണിന്റെ പ്രത്യേകതയാണ്. 4000 എംഎഎച്ച് ആണ് ബാറ്ററി.

Redmi Note 6 Pro ; റെഡ്മി നോട്ട് 6 പ്രോ

റെഡ്മി നോട്ട് 6 പ്രോക്ക് സൂപ്പർ സെയ്‌ലിൽ 2000 രൂപയുടെ കുറവ് ഉണ്ട്. ക്വൽകോം സ്നാപ്ഡ്രാഗൺ 636 ഒക്റ്റാ കോർ പ്രോസസ്സർ ആണ് റെഡ്മി നോട്ട് 6 പ്രോയ്ക്ക് കരുത്തേകുന്നത്. 4000 എംഎഎച്ച് ആണ് ബാറ്ററി. 20 എംപി + 2 എംപി എഐ ഡ്യൂവൽ ഫ്രണ്ട് ക്യാമറയാണ് ഫോണിന്റേത്. 19:9 അനുപാതത്തിലുള്ള 6.26 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ്‌ ഡിസ്പ്ലേയാണ് ഫോണിന്റേത്. സൂപ്പർ സെയ്ലിൽ 4ജിബി റാം / 64 ജിബി ഇന്റേണൽ മെമ്മറിയോടുകൂടിയ ഫോണിന് 11999 രൂപയും 6 ജിബി റാം / 64 ജിബി ഇന്റേണൽ മെമ്മറിയോട് കൂടിയ ഫോണിന് 13999 രൂപയുമാണ് വില.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook