മൊബൈൽ ഉത്പാദകരായ ഷവോമി ലൈഫ്സ്റ്റൈൽ ഉത്പന്നങ്ങളുടെ വിപണന രംഗത്തേക്കും കടക്കുകയാണ്. ഷവോമിയുടെ മി മെൻസ് സ്പോർട്സ് ഷൂസ് 2 ഇന്ത്യയിൽ പുറത്തിറക്കി. 2,499 രൂപയാണ് ഷൂസിന്റെ ഇന്ത്യയിലെ വില. ഷൂസ് വാങ്ങാൻ താൽപര്യമുള്ളവർ അതിനായി ഇനിയും കാത്തിരിക്കണം. മാർച്ച് 15 ന് മാത്രമേ ഔദ്യോഗികമായി ഷൂസിന്റെ വിൽപന തുടങ്ങൂ.
അതേസമയം, ഷൂസ് നേരത്തെ ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്. ഫെബ്രുവരി 6 മുതൽ മി മെൻസ് സ്പോർട്സ് ഷൂവിന്റെ ബുക്കിങ് തുടങ്ങും. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് 500 രൂപയുടെ വിലക്കിഴിവ് ലഭിക്കും. ബ്ലാക്ക്, ഡാർക്ക് ഗ്രേ, ബ്ലൂ എന്നീ നിറങ്ങളാണ് ഷൂവിനുള്ളത്.
പുതുവർഷത്തിൽ ലൈഫ്സ്റ്റൈൽ രംഗത്തേക്ക് പുതിയൊരു ഉത്പന്നം ഷവോമി എത്തിക്കുകയാണ്. ഞങ്ങളുടെ പുതിയ ഉത്പന്നമായ മി മെൻസ് ഷൂസ് 2 പുരുഷന്മാർക്ക് ഏറെ ഇഷ്ടമാകും. മികച്ച ഡിസൈനിങ്ങിലും കോളിറ്റിയിലുമാണ് ഷൂവിന്റെ രൂപകൽപന. വിലയുടെ കാര്യത്തിലും ഉപഭോക്താവിന് ഏറെ ഇഷ്ടപ്പെടുന്നതാണ് മി മെൻസ് ഷൂസ് 2 എന്ന് ഷവോമി ഉത്പന്നങ്ങളുടെ ഇന്ത്യയിലെ സെയിൽ മേധാവി രഘു റെഡ്ഡി പറഞ്ഞു.