പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ എംഐ നോട്ട് 10 ഉടൻ വിപണിയിലേക്ക്. നവംബർ ആറിനാണ് കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. എംഐ സിസി9 പ്രോയും എംഐ വാച്ചും ഇറക്കിയതിന് പിന്നാലെയാണ് നോട്ട് 10മായി കമ്പനി വീണ്ടും ഡിജിറ്റൽ മാർക്കറ്റിലെത്തുന്നത്. സ്‌പെയിനിലെ മാഡ്രിഡിലാണ് പുതിയ മോഡൽ അവതരിപ്പിക്കാനൊരുങ്ങുന്നത്.

എംഐ നോട്ട് 10 സീരിസ് എത്തുന്നത് 108MP ക്യാമറയുമായാണ്. ഇതിനുപുറമെ നാല് ക്യാമറകളും പിന്നിലുണ്ട്. പെന്റ ക്യാമറ സെറ്റപ്പിലാണ് ഫോണെത്തുന്നത്. 108 MP മെയിൻ ക്യാമറയ്ക്ക് പുറമെ 12 MP ഡെപ്ത് സെൻസിങ് ക്യാമറ, 20 MP അൾട്ര വൈഡ് ആംഗിൾ ക്യാമറ, 2 MP മൈക്രോ ഷോട്ട് ക്യാമറ, 50x സൂമിന്റെ 5MP ക്യാമറയുമടങ്ങുന്നതാണ് പെന്റ ക്യാമറ.

6.4 ഇഞ്ച് അമോൾഡ് ഡിസ്‌പ്ലേയിലാണ് ഫോണെത്തുന്നത്. കർവ്‌ഡ് എഡ്ജും വാട്ടർഡ്രോപ് നോച്ചുമാണ് ഫോണിന്റെ മറ്റൊരു സവിശേഷത. സ്‌നാപ്ഡ്രാഗൻ 730G പ്രൊസസറിലാണ് എംഐ നോട്ട് 10ന്റെ പ്രവർത്തനം. രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് ഫോൺ വിപണിയിലെത്തുക. 6GB റാം 128 GB ഇന്രേണൽ മെമ്മറിയുടെയും 12GB റാം 256 GB ഇന്റേണൽ മെമ്മറിയുടെയും ഫോണുകളാണ്. 5260 mAh ബാറ്ററിയാണ് ഫോണിന്റെ പവഞ്ഞ പാക്കേജ്.

റിയൽമിയും പെന്റ ക്യാമറ സെറ്റപ്പിലുള്ള ഫോൺ ഉടൻ തന്നെ വിപണിയിൽ എത്തിക്കാനൊരുങ്ങുന്നുണ്ട്. ക്യാമറയിലാണ് റിയൽമി പ്രധാനമായും ഉപഭോക്താക്കളെ ആകർഷിക്കാറുള്ളത്. റിയൽമി 6ലും ക്യാമറയിലൂടെ തന്നെ മൊബൈൽ ഫോൺ വിപണിയിൽ പുത്തൻ ചലനത്തിന് തുടക്കം കുറിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്ന സൂചനയാണ് റീട്ടെയിൽ ബോക്സ് ചിത്രം നൽകുന്നത്.

പെന്റ ലെൻസ് ക്യാമറ സെറ്റപ്പാണ് റിയൽമി 6ന്രേത്. അതായത് പിന്നിൽ അഞ്ച് ക്യാമറകളുമായാണ് ഫോണെത്തുന്നത്. നിലവിൽ റിയൽമിയുടെ മൂന്ന് ഫോണുകൾക്ക് ക്വാഡ് ക്യാമറ സെറ്റപ്പാണ്. ഇതിന്റെ അപ്ഡേറ്റഡ് വേർഷനാണ് പുതിയ മോഡൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook