Xiaomi Mi MIX 4: ഷാവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ എംഐ മിക്സ് 4 ചൈനയിൽ പുറത്തിറങ്ങി. ഇന്ത്യൻ വില ഏകദേശം 57,360 രൂപയാണ് ഷവോമിയുടെ ഈ ഫ്ലാഗ്ഷിപ് ഫോണിന് വില വരുന്നത്. ഡിസ്പ്ലേയിൽ നൽകിയിരിക്കുന്ന സെൽഫി ക്യാമറ, ഫ്ലാഗ്ഷിപ് പ്രകടനം, 120വാട്ടിന്റെ അതിവേഗ ചാർജിങ് തുടങ്ങിയവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. എന്നാൽ ഫോൺ ഇന്ത്യൻ വിപണിയിൽ എപ്പോൾ ലഭ്യമാകും എന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. പുതിയ എംഐ ഫോണിനെ കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
Xiaomi Mi MIX 4 price – എംഐ മിക്സ് 4 വില
നാല് മോഡലുകളിലാണ് ഫോൺ ലഭിക്കുക. ഇന്ത്യൻ വില ഏകദേശം 57,360 രൂപ മുതലാണ് ഫോണിന് വില വരുക. 8ജിബി റാം + 128 ജിബി സ്റ്റോറേജും വരുന്ന ഫോണിനാണ് ഈ വില. 8ജിബി + 256ജിബി സ്റ്റോറേജും വരുന്ന മോഡലിന് ഏകദേശം 60,800 രൂപയോളമാണ് വില വരുക. 12 ജിബി റാം + 256 ജിബി സ്റ്റോറേജും വരുന്നതിന് 66,540 രൂപയും നാല് മോഡലുകളിലാണ് ഫോൺ ലഭിക്കുക. ഇന്ത്യൻ വില ഏകദേശം 57,360 രൂപ മുതലാണ് ഫോണിന് വില വരുക. 8ജിബി റാം + 128 ജിബി സ്റ്റോറേജും വരുന്ന ഫോണിനാണ് ഈ വില. 8ജിബി + 256ജിബി സ്റ്റോറേജും വരുന്ന മോഡലിന് ഏകദേശം 60,800 രൂപയോളമാണ് വില വരുക. 12 ജിബി റാം + 512 ജിബി സ്റ്റോറേജും വരുന്ന ഏറ്റവും ഉയർന്ന മോഡലിന് 72,270 രൂപയുമാണ് വില വരുക.
Xiaomi Mi MIX 4 specifications, features – എംഐ മിക്സ് 4 സവിശേഷതകൾ
പുതുതായി പുറത്തിറങ്ങിയ ഷവോമി എംഐ മിക്സ് 4 ൽ 120 ഹേർട്സ് റിഫ്രഷ് നിരക്ക് നൽകുന്ന 6.67 ഇഞ്ച് ഫുൾഎച്ഡി+ അമോഎൽഇഡി എച്ഡിആർ 10+ ഡിസ്പ്ലേയാണ് വരുന്നത്, വളഞ്ഞ അരികുകളാണ് ഇതിൽ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്, 5000000: 1 കോൺട്രാസ്റ്റ് അനുപാതം, 10-ബിറ്റ് ട്രൂകളർ, 480ഹേർട്സ് ടച്ച് സാമ്പിൾ റേറ്റ് എന്നിവയും ഇതിൽ ലഭിക്കുന്നു. ഡോൾബി വിഷൻ പിന്തുണയും ഇതിനുണ്ട്.
ക്വാൽകോമിന്റെ മുൻനിരയിലുള്ള സ്നാപ്ഡ്രാഗൺ 888+ പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്, അഡ്രിനോ 660 ജിപിയുവുമായി ചേർന്നാണ് പ്രവർത്തനം. ഇതിൽ 12ജിബി എൽപിഡിഡിആർ5 റാമും 512ജിബി യൂഎഫ്എസ് 3.1 സ്റ്റോറേജും വരുന്നു. ആൻഡ്രോയിഡ് 11നെ അടിസ്ഥാനമാക്കി എംഐയൂഐൽ ആണ് ഇത് പ്രവർത്തിക്കുന്നത്.
പിന്നിൽ ട്രിപ്പിൾ ക്യാമറയാണ് ഇതിൽ വരുന്നത്. ഇതിലെ പ്രധാന ക്യാമറ 108എംപിയാണ്. 100 മടങ് സൂമും, എൽഇഡി ഫ്ലാഷും, ഒപ്റ്റിക്കൽ സ്റ്റെബിലൈസേഷനും നൽകുന്നു. 8എംപിയുടെ പെരിസ്കോപ് ക്യാമറയാണ് മറ്റൊന്ന്. 13എംപി അൾട്രാ വൈഡ് ക്യാമറയും വരുന്നുണ്ട്. മുന്നിൽ ഡിസ്പ്ളേയിലായി 20 എംപി ക്യാമറയാണ് നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മികച്ച ഫുൾ സ്ക്രീൻ അനുഭവം ഫോൺ നൽകും.
120 വാട്ടിന്റെ അതിവേഗ ചാർജിങ് പിന്തുണയുള്ള 4,500 എംഎഎച് ബാറ്ററിയാണ് ഷവോമി എംഐ മിക്സിൽ വരുന്നത്.