തങ്ങളുടെ ഏഴാം ജന്മദിനം ഉപഭോക്താക്കള്‍ക്ക് ഓഫര്‍ പെരുമഴ നല്‍കിക്കൊണ്ട് ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ചൈനീസ് കമ്പനിയായ ഷവോമി. ഏപ്രില്‍ 6 നു വ്യാഴാഴ്ചയാണ് വമ്പന്‍ ഓഫറുകളും വിലക്കുറവുകളും പ്രഖ്യാപിച്ചുകൊണ്ട് ഷവോമി പിറന്നാള്‍ ആഘോഷിക്കുന്നത്.

പ്രത്യേക ഓഫറുകള്‍ക്കും, വിലക്കുറവുകള്‍ക്കും പുറമേ, ഒരു രൂപയ്ക്ക് ഒരു ഫോണ്‍ എന്നതാണ് ഷവോമി മുന്നോട്ട് വച്ചിട്ടുള്ളതില്‍ ഏറ്റവും അത്യാകര്‍ഷകമായ വാഗ്ദാനം.

ഒരു രൂപയ്ക്ക് ഒരു ഫോണ്‍

ഒരു ആപ് വഴി മാത്രമാണ് ഒരു രൂപയ്ക്കുള്ള ഫോണിന്‍റെ വില്‍പന. റെഡ്മി നോട്ട് 4 ആണ് ഈ ഓഫറിനകത്ത് ഷവോമി വിറ്റഴിക്കുന്ന പ്രധാന ഫോണ്‍. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം.

#റെഡ്മി ഫ്ലാഷ് സേല്‍ പ്രഖ്യാപിക്കുന്നതോടെ അവര്‍ പറയുന്ന ആപ് ഡൗണ്‍ലോഡ് ചെയ്യുക.

#ആപ്പില്‍ നിങ്ങളുടെ പ്രൊഫൈല്‍ റജിസ്റ്റര്‍ ചെയ്യുക.

#പത്തുമണിക്ക് റെഡ്മി നോട്ട് 4ന്‍റെ വില്‍പന ആരംഭിക്കും. അപ്പോള്‍ തന്നെ വാങ്ങാന്‍ തയ്യാറായി നില്‍ക്കുക.

റെഡ്മി നോട്ടിനു പുറമേ 40 എംഐ ബാന്‍ഡ് 2 വും അമ്പത് 10000 എംഎഎച്ച് പവര്‍ ബാങ്കുകളും റെഡ്മി ഒരു രൂപയ്ക്ക് വിറ്റഴിക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടു മണിയോടെ വില്‍പന ആരംഭിക്കും. മുകളില്‍ പറഞ്ഞ അതേ രീതിയില്‍ തന്നെയാണ് ഇവയും വിറ്റഴിക്കുക.

ഇതിനുപുറമേ, മറ്റ് ഓഫറുകളും ചേര്‍ത്ത് വേറെയും റെഡ്മി ഉൽപ്പന്നങ്ങളും അന്നേ ദിവസം വിറ്റഴിക്കും. രണ്ടു മണിക്ക് തന്നെയാണ് റെഡ്മി 4 എ റോസ് ഗോള്‍ഡിന്റെ വില്‍പനയും ആരംഭിക്കുക. റെഡ്മി 3 എസ് പ്രൈം, എംഐ 5, എംഐ മാക്സ് പ്രൈം എന്നിവയും അന്ന് വന്‍ വിലക്കുറവില്‍ ലഭ്യമാകും. ഏറ്റവും കുറഞ്ഞ ഇഎംഐക്കാണ് ഇതൊക്കെ ലഭിക്കുക.

ഇതിനുപുറമേ റെഡ്മി 3 എസ് പ്രൈം വാങ്ങുന്നവര്‍ക്ക് സിയോമി കെയ്സുകള്‍ നൂറു രൂപയുടെ കുറവിലും ലഭിക്കും.

എംഐ സ്മാര്‍ട്ട് ഫോണുകള്‍ക്കായുള്ള പ്രൊഡക്റ്റ് ആക്സിഡന്റല്‍ ഡാമേജ് ഇൻഷ്യുറന്‍സുകള്‍ എടുക്കുന്നവര്‍ക്കും അന്നേ ദിവസം ഇരുനൂറു രൂപ കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപതു നോട്ട് 4 ഫോണുകള്‍ ആണ് ഒരു രൂപയ്ക്ക് വില്‍ക്കാനായി വയ്ക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ