/indian-express-malayalam/media/media_files/uploads/2021/04/Mi-11-Ultra.jpg)
Xiaomi Mi 11 Ultra, Mi 11X Pro, Mi 11X Pro and Mi QLED TV price, sale date offers
Xiaomi Mi 11 Ultra, Mi 11X, 11X Pro and Mi QLED TV 75-inch price and features: ഷവോമിയുടെ ഏറ്റവും പുതിയ മൂന്ന് സ്മാർട്ട്ഫോണുകളാണ് ഇന്ന് ഇന്ത്യയിൽ പുറത്തിറങ്ങിയത്. ഷവോമി മി 11എക്സ്, ഷവോമി മി 11എക്സ് പ്രോ , മി 11 അൾട്രാ എന്നിവയാണ് മൂന്ന് ഫോണുകൾ. മികച്ച ക്യാമറയും പ്രൊസസ്സറുമായാണ് മൂന്ന് ഫോണുകളും എത്തുന്നത്. ഇന്ന് ഉച്ചക്ക് 12 മണിക്ക് ഷവോമിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ നടന്ന ലോഞ്ച് ചടങ്ങിലൂടെയാണ് കമ്പനി ഫോണുകൾ പുറത്തിറക്കിയത്. ഇതോടൊപ്പം ഷവോമിയുടെ മി ക്യുഎൽഇഡി 75 ടിവിയും ചടങ്ങിൽ പുറത്തിറക്കി.
Xiaomi Mi 11 Ultra Price & Features: ഷവോമി മി 11 അൾട്രാ
സാംസങിന്റെ ജിഎൻ2 സെൻസറുകളുമായി 2021 ലെ മികച്ച ഫ്ലാഗ്ഷിപ് ഫോണായാണ് മി 11 അൾട്രാ എത്തിയിരിക്കുന്നത്.ഇതിലെ 50എംപി യുടെ പ്രധാന ക്യമാറ 8കെ റെസൊല്യൂഷനിൽ വരെ വീഡിയോ റെക്കോർഡിങ് സാധ്യമാകുന്നതാണ്. ഒപ്പം ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസിഷനും ക്യാമറക്ക് നൽകിയിട്ടുണ്ട്. 48എംപി യുടെ 5X സൂം നൽകുന്ന ഒരു ക്യമറയും ഇതിൽ നൽകിയിട്ടുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് എമോഎൽഇഡി ഡിസ്‌പ്ലേയുമായാണ് മി 11 അൾട്രാഎത്തിയിരിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 ചിപ്സെറ്റുമായി വരുന്ന ഫോണിന് 67 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ബാറ്ററിയാണ് നൽകിയിരിക്കുന്നത്. സെറാമിക് കറുപ്പ്, വെള്ള എന്നീ നിറങ്ങളിൽ വരുന്ന ഫോണിന്റെ വില 69,999 രൂപയാണ്.
/indian-express-malayalam/media/media_files/uploads/2021/04/Mi11Ultra_Inside.jpg)
Mi 11X Price & Features: ഷവോമി മി 11എക്സ് സീരീസ്
ഷവോമി മി 11എക്സ് സീരിസിലെ രണ്ട് ഫോണുകളായ ഷവോമി മി 11എക്‌സും, ഷവോമി മി 11എക്സ് പ്രോയും 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് എമോഎൽഇഡി ഡിസ്‌പ്ലേയിലാണ് എത്തുന്നത്. ഷവോമി മി 11എക്സ് പ്രോയെ ഷവോമി മി 11എക്സിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ ക്യാമറയാണ്. മി 11എക്സ് 48എംപി യുടെ പ്രൈമറി സെൻസറുമായി വരുമ്പോൾ, മി 11എക്സ് പ്രോ 108 എംപിയുടെ സാംസങ് എച്എം2 പ്രൈമറി സെൻസറുമായാണ് വരുന്നത്. 8എംപി അൾട്രാവൈഡ് ക്യാമറ, 5എംപി മാക്രോ ക്യാമറ എന്നിവ ഇരു ഫോണുകളിലും നൽകിയിട്ടുണ്ട്.
ഇരു ഫോണുകളെയും വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം ഇതിന്റെ പ്രൊസസ്സറുകളാണ്. മി 11എക്സ് പ്രോയിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 എസ്ഓസി ഫ്ലാഗ്ഷിപ് പ്രൊസസ്സറും മി 11 എക്സിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 870 പ്രൊസസ്സറുമാണ് നൽകിയിരിക്കുന്നത്. രണ്ട് ഫോണുകളിലും 33 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4,520mAh ബാറ്ററിയാണ്. മി 11എക്സിന്റെ 6ജിബി മെമ്മറിയും, 128ജിബി സ്റ്റോറേജുമുള്ള ഫോണിന് 29,999 രൂപയും 8 ജിബി മെമ്മറിയും, 128ജിബി സ്റ്റോറേജുമുള്ള ഫോണിന് 31,999 രൂപയുമാണ് വില. ഏപ്രിൽ 27നാണു ഇതിന്റെ ആദ്യ വില്പന. ഇതേസമയം മി 11എക്സ് പ്രോയുടെ 8 ജിബി മെമ്മറിയും, 128ജിബി സ്റ്റോറേജുമുള്ള ഫോണിന് 39,999 രൂപയും 8 ജിബി മെമ്മറിയും, 256ജിബി സ്റ്റോറേജുമുള്ള ഫോണിന് 41,999 രൂപയുമാണ് വില വരുന്നത്. ഇത് ഇന്ന് മുതൽ വിപണയിൽ ലഭ്യമാണ്.
Read Also: മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷൻ ഇന്ത്യയിൽ, വില അറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.